The Official Website Of Edathirinji [ Since 2002 ]

Edathirinji Local News :

ADVT : IRINJALAKUDA PLOT FOR SALE: (10.5 cent & 4 cent ) 200 METER AWAY FROM CHRIST COLLEGE, - BEHIND PRATHEEKSHA BHAVAN. CONTACT 9645898683

എടതിരിഞ്ഞി സ്വദേശിയായ പുളിപ്പറമ്പിൽ ഷംസുദ്ദീൻ തുടർ ചികിത്സാ സഹായം തേടുന്നു.
[30th March 2015 12:25 PM
]
എടതിരിഞ്ഞി മഹാത്മാ റോഡിൽ അംഗനവാടിക്ക് സമീപം താമസിക്കുന്ന  പുളിപ്പറമ്പിൽ ഷംസുദ്ദീൻ ( 61 വയസ്സ് ) ഗുരുതരമായ വൃക്ക രോഗം ബാധിച്ചു ചികിത്സയിലാണ്.  രണ്ടു വൃക്കകളും തകരാറിലായതിനാൽ ആഴ്ചയിൽ 2 തവണ ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുകയാണ് ഷംസുദ്ദീൻ. രണ്ടു വർഷം മുമ്പ് പെട്ടെന്ന് ഹൃദയത്തിനു അസുഖം വരികയും ഹൃദയ ശസ്ത്രക്രിയ നടത്തുകയും തുടർ ചികിത്സ നടന്നു വരികയും ആയിരുന്നു. അതിനിടയിലാണ് വൃക്ക രോഗം കൂടി ബാധിച്ചത്. ഷംസുദ്ദീനു ഭാര്യയും 3 മക്കളും ആണ്. അതിൽ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു പക്ഷെ ആണ്‍ കുട്ടികൾക്ക് രണ്ടു പേർക്കും സ്ഥിരവരുമാനം ഉള്ള ജോലി ഇതേ വരെ ആയിട്ടില്ല. മൂത്ത മകൻ ഡ്രൈവർ ആയി താല്ക്കാലികമായി ജോലിക്ക് പോകുന്നുണ്ട്. കുറച്ചു വർഷം ഗൾഫിൽ ആയിരുന്ന  ഷംസുദ്ദീൻ  തനിക്കു കിട്ടുന്ന കുറഞ്ഞ ശമ്പളത്തിൽ ജീവിത പ്രാരബ്ധങ്ങൾ പലതും കാരണം ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള കഠിന പ്രയത്നത്തിൽ ആയിരുന്നു. തുടര്ച്ചയ്യായിൽ രണ്ടു അസുഖങ്ങൾ ബാധിച്ചപ്പോൾ തളർന്നു പോയി ഈ കുടുംബം. ഷംസുദ്ദീനു ചികിത്സക്കും മാത്രമായി ആഴ്ചയിൽ 4000 രൂപയോളം ആവശ്യം വരുന്നു്ട്. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം ഇല്ലാത്തതിനാൽ  ഇനി എന്ത് ചെയ്യും എന്ന അവസ്ഥയിലാണ് ഈ കുടുംബം. ഈ കുടുംബത്തിൻറെ അവസ്ഥ മനസിലാക്കി  സഹായിക്കുവാൻ തയ്യാറുള്ള സന്മനസുള്ളവർ ദയവായി അവരെ വിളിക്കുക - 0091-9846818290. എടതിരിഞ്ഞി ഫെ ഡ റ ൽ  ബാങ്ക് കാക്കാത്തുരുത്തി ശാഖയിൽ ഒരു അക്കൗണ്ട്‌ ഇവർക്ക് ഉണ്ട്. അക്കൗണ്ട്‌ നമ്പർ FEDERAL BANK  SB A/C NUMBER 10870100132459 (IFSC CODE : FDRL0001087 )



എടതിരിഞ്ഞി സ്വദേശി ഹൃദയ ശസ്ത്രക്രിയക്ക് ധന സഹായം തേടുന്നു. 
[ 18th October 2014 08:15 PM ]

എടതിരിഞ്ഞി സ്വദേശി യായ കുറ്റിക്കാടൻപൗലോസ്‌ മകൻ റപ്പായിക്ക്  (കൊച്ചു റപ്പായി - 52 വയസ്സ് ) അടിയന്തിരമായി ഹൃദയ ശസ്ത്രക്രിയ നടത്തണം എന്നാണു ഡോക്ടർമാർ പറഞ്ഞിട്ടുള്ളത് . എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ അതിനു ആവശ്യമായ പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്  ഈ കുടുംബം. വർഷങ്ങളായി എടതിരിഞ്ഞി സെന്ററിൽ ടാക്സി ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് ഭാര്യയും 3 ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തെ പുലർത്തുന്നത്. അഞ്ചു സെന്റ്  ഭൂമി യിൽ ഒരു പണി പൂർത്തിയാകാത്ത ചെറിയ വീട്ടിൽആണ് ഈ കുടുംബം താമസിക്കുന്നത്.  രണ്ടു മാസം മുമ്പ് ഹൃദയത്തിനു ഉണ്ടായിരുന്ന അസുഖം പെട്ടെന്ന്  കൂടുകയും പരിശോധനയിൽ3 ബ്ലോക്കുകൾ കണ്ടെത്തുകയും ചെയ്തു. റപ്പായിയുടെ ഹൃദയ ശസ്ത്രക്രിയക്കും തുടർന്നുള്ള ചികിത്സക്കും 3 ലക്ഷത്തിൽഅധികം  രൂപ ആവശ്യമാണ്. ഇപ്പോൾ തന്നെ നിരവധി ബാധ്യതകൾ ഉള്ള ഈ കുടുംബത്തിനു താങ്ങാവുന്നതിൽ അധികമാണ് ഈ തുക. ഈ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി ഇവരെ സഹായിക്കാൻ തയ്യാറുള്ള സന്മനസ് ഉള്ളവർ  ദയവായി അവരെ വിളിക്കുക, സഹായിക്കുക (മൊബൈൽ : 9946469412). റപ്പായിയുടെ ചികിത്സക്ക് സഹായ ധനം സ്വരൂപിക്കുന്നതിനായി പൂച്ചക്കുളം സൌത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ ഒരു അക്കൗണ്ട്‌ തുറന്നിട്ടുണ്ട് . ( SB Account Number : 0234053000006003. IFSC Code : SIBL0000234. South Indian Bank Poochakkulam Branch, Thrissur, Kerala)


 
എച്ച് ഡി പി സമാജം  ശദാബ്ദി ആഘോഷവും ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വാര്‍ഷികാഘോഷവും ജനുവരി 18,19 തിയ്യതികളില്‍
[ 16th January 2013 10:00 PM ]

എച്ച് ഡി പി സമാജം  ശദാബ്ദി ആഘോഷവും ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വാര്‍ഷികാഘോഷവും ഈ വര്‍ഷം സ്കൂളില്‍ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ കെ സി വേണുഗോപാലന്‍ ,പി വി ലത ,കെ കെ ശോഭന ,സി മേഴ്സി റാഫേല്‍ ,എസ് കെ വത്സല എന്നിവര്‍ക്ക് യാത്രയയപ്പും രക്ഷാകര്‍ത്തൃദിനവും, എച്ച് ഡി പി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാര്‍ഷികാഘോഷവും ജനുവരി 18,19 തിയ്യതികളില്‍ എച്ച് ഡി പി സമാജം  ശദാബ്ദി ആഘോഷവും ഹയര്‍ സെക്കണ്ടറി സ്കൂൾ സ്കൂൾ അങ്കണത്തിൽ നടക്കുന്നു.

എച്ച്‌.ഡി.പി. സമാജം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും 4  അദ്ധ്യാപകര്‍ വിരമിക്കുന്നു. ശ്രീ. കെ.സി. വേണുഗോപാലന്‍ മാസ്റ്റർ , ശ്രീമതി പി.വി. ലത ടീച്ചർ , ശ്രീമതി കെ.കെ. ശോഭന ടീച്ചർ , ശ്രീമതി .സി. മേഴ്‌സി റാഫേല്‍ ടീച്ചർ എന്നിവരും നോണ്‍ ടീച്ചിംഗ് വിഭാഗത്തിൽ നിന്നും  ശ്രീമതി. എസ്‌.കെ. വത്സല എന്നിവരാണ്‌ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്.

ജനുവരി 18 ന് നടക്കുന്ന സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഭരതന്‍ കണ്ടെങ്കാട്ടില്‍ അദ്ധ്യക്ഷത വഹിക്കും, ശ്രീമതി. ജയന്തി ടി  കെ (ഡി. ഇ. ഒ)  മുഖ്യാതിഥിയായിരിക്കും ,മാതൃഭൂമി സീഡ് വിശിഷ്ട ഹരിത വിദ്യാലയ അവാര്‍ഡ് തുക ശ്രീമതി. പി ശ്രീദേവി ടീച്ചർ കൈമാറും ,ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സി. സി  ശ്രീകുമാര്‍ എന്‍ഡോവ്മെന്റ് വിതരണം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് ബേബി ലോഹിതാക്ഷന്‍ ഫോട്ടോ അനാച്ഛാദനം ചെയ്യും. 

ജനുവരി 19 നു ഉച്ച തിരിഞ്ഞു 3 മണിക്കു വിദ്യാഭ്യാസ സെമിനാർ - വിഷയം "ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനം"  അവതരണം ഡോ. ടി. എസ്. വിജയൻ ( ആചാര്യൻ, ഗുരുപതം, കാരുമാത്ര) & ശ്രീ. ജി. വേണുഗോപാൽ ( സബ് എഡിറ്റർ, മാതൃഭൂമി, തൃശൂർ) വൈകീട്ട് 5 മണിക്ക് ശതാബ്ദി സമാപന സമ്മേളനം ശ്രീ. ബാലചന്ദ്രൻ വടക്കേടത്ത് ഉത്ഘാടനം ചെയ്യുന്നു. ശ്രീ. സന്തോഷ്‌ ചെറാക്കുളം ( എസ്. എൻ. ഡി. പി യോഗം മുകുന്ദപുരം യൂണിയൻ) മുഖ്യാതിഥി ആയിരിക്കും. തുടർന്ന് കമ്പ്യൂട്ടർ ലാബിന്റെ ഉത്ഘാടനം ശ്രീ വി എസ്. സുനിൽകുമാർ എം എൽ എ  നിർവ്വഹിക്കും. സമ്മേളനത്തിന് ശേഷം ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. തുടർന്ന് നൻമ  ഇരിഞ്ഞാലക്കുട അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഉണ്ടായിരിക്കുന്നതാണ്.
 

 
 
എടതിരിഞ്ഞി എച്ച്. ഡി. പി. സമാജം ഇംഗ്ലീഷ് സ്കൂളിൽ മാതൃഭൂമി മധുരം മലയാളം 
09th November 2013 03:15 PM ]
 

എടതിരിഞ്ഞി  എച് ഡി പി സമാജം ഇംഗ്ലീഷ് സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇരിഞ്ഞാലക്കുട എം. എൽ. എ. ശ്രീ. തോമസ്‌ ഉണ്ണിയാടൻ വിദ്യാർഥികളായ അമൽ, ഗോകുൽ, അഭിരാമി, ഐശ്വര്യ, ജസ്ന, നീരജ്, അഖിലേഷ് എന്നിവര്ക്ക് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. എച് ഡി പി സമാജം പ്രസിഡണ്ട്‌ ഭരതൻ കണ്ടേങ്കാട്ടിൽ  അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി. എം. ഉണ്ണികൃഷ്ണൻ മുഖ്യ അതിഥിയായി. അഡ്മിനിസ്ട്രേറ്റര്‍ പി. ശ്രീദേവി ടീച്ചർ, പി. ടി. എ. മെമ്പർ വിനോദ് കീഴായിൽ, സ്കൂൾ ലീഡർ കീർത്തന എന്നിവര് സംസാരിച്ചു. പ്രധാന അധ്യാപിക ബിനി ടി. ജെ സ്വാഗതവും അധ്യാപിക ആർച്ച. പി. എസ്  നന്ദിയും പറഞ്ഞു. സ്കൂൾ പൂർവ്വ വിദ്യാര്‍ഥികളായ സജീഷ് തളിയശ്ശേരി, സുബിൻ കൊല്ലം പറമ്പിൽ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂളിൽ പദ്ധതി നടപ്പാക്കുന്നത് 











സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള വിശിഷ്ട ഹരിത വിദ്യാലയം പുരസ്‌കാരം എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്‌കൂള്‍ ഗവര്‍ണറില്‍ നിന്ന് ഏറ്റുവാങ്ങി.
[27th October 2013 7:30 PM ]

ഭാവിക്കുവേണ്ടിയുള്ള ശക്തമായ അടിത്തറയാണ് 'മാതൃഭൂമി'യുടെ 'സീഡ്' എന്ന് ഗവര്‍ണര്‍ നിഖില്‍ കുമാര്‍. പരിസ്ഥിതിവിനാശം തടയേണ്ടത് നല്ല നാളേയ്ക്ക് അത്യാവശ്യമാണ്. അതില്‍ കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യാനാകുക. ഇപ്പോഴത്തെ യാത്ര തുടര്‍ന്നാല്‍ 'സീഡി'ന്റെ ലക്ഷ്യങ്ങള്‍ വിജയം കാണുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മികച്ച വിദ്യാലയങ്ങള്‍ക്കുള്ള 'സീഡ്'സംസ്ഥാനതല പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'സീഡി'ന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് പ്ലാസ്റ്റിക് നിര്‍മാര്‍ജനമാണ്. പരിസ്ഥിതിക്ക് പ്ലാസ്റ്റിക് ദോഷം ചെയ്യും. അതേസമയം അത് സംസ്‌കരിച്ചെടുത്താല്‍ മൂല്യമേറിയ സമ്പത്തുമാണ്. ഇത് തിരിച്ചറിഞ്ഞുപ്രവര്‍ത്തിച്ചുവെന്നത് 'സീഡി'ന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു-ഗവര്‍ണര്‍ പറഞ്ഞു. 'സീഡി'ന്റെ മറ്റുപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ അദ്ദേഹം അത് സൃഷ്ടിച്ച ചലനങ്ങളില്‍ അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. 7000 സ്‌കൂളുകള്‍, 21 ലക്ഷം കുട്ടികള്‍, 32,00 കിലോ നെല്ല്, 95,00 കിലോ പച്ചക്കറി,53,00 കിലോ പഴവര്‍ഗങ്ങള്‍..ഈ നേട്ടം വിസ്മയാവഹമാണ്.-ഗവര്‍ണര്‍ പറഞ്ഞു. കേരളം പച്ചപ്പിന്റെ നാടാണ്. പ്രകൃതിയുടെയും ജീവിതത്തിന്റെയും കവചമാണത്. മഹത്തായ ഹരിത സംസ്‌കൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ച് രാജ്യത്തെ ശരിയായ ദിശയില്‍ മുന്നോട്ടുനയിക്കുന്നതിന് 'സീഡി'ന് കഴിയുമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള വിശിഷ്ട ഹരിത വിദ്യാലയം പുരസ്‌കാരം തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്‌കൂള്‍ ഗവര്‍ണറില്‍ നിന്ന് ഏറ്റുവാങ്ങി. പതിനാലു ജില്ലകളിലും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാലയങ്ങള്‍ക്കുള്ള ശ്രേഷ്ഠഹരിത വിദ്യാലയം പുരസ്‌കാരവും  അദ്ദേഹം വിതരണം ചെയ്തു. 

മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാര്‍ അധ്യക്ഷനായി. പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രകൃതിശോഷണമാണ്. പ്രകൃതിവിഭവങ്ങള്‍ തലമുറകള്‍ക്ക് അന്യമാകുന്നു. ഇത് വരും തലമുറകള്‍ക്കായി സംരക്ഷിച്ച് കൈമാറുകയെന്നത് നമ്മുടെ കടമയാണ്. അതില്‍ മാധ്യമങ്ങള്‍ക്കാണ് നിര്‍ണായക പങ്കുവഹിക്കാനാകുക. ഇത് തിരിച്ചറിഞ്ഞാണ് മാതൃഭൂമി 'സീഡി'ന് രൂപം നല്കിയത്-അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ഭാവി കുട്ടികളുടെ കൈകളിലാണ്. പ്രകൃതിസംരക്ഷണത്തെക്കുറിച്ച് അവരില്‍ അവബോധമുണ്ടാക്കാനുള്ള 'സീഡ്' എന്ന ദൗത്യം ഒരു പക്ഷേ സ്‌കൂള്‍തലത്തില്‍ ഇന്ത്യയിലെ ദിനപത്രങ്ങള്‍ നടത്തുന്ന പരിസ്ഥിതി ബോധവത്കരണ ശ്രമങ്ങളില്‍ ഏറ്റവും വലുതാകും. 

'സീഡി'ന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത് പലകാര്യങ്ങളിലും കുട്ടികളാണ് മുതിര്‍ന്നവര്‍ക്ക് മാതൃകയെന്നാണ്. നമ്മുടെ ഭൂമിയാണ് നമ്മുടെ വീട്. അതിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഈ നൂറ്റാണ്ടിനൊടുവില്‍ ഗംഗാനദി ഇല്ലാതായേക്കാം. കേരളത്തിലെ നദികളും മലിനമായിക്കഴിഞ്ഞു. തന്റെ പ്രവൃത്തികൊണ്ട് നര്‍മദാനദി മലിനമാക്കാനില്ലെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയാണ് പ്രകൃതിസംരക്ഷണ പ്രവര്‍ത്തനത്തില്‍ 'മാതൃഭൂമി'യുടെ മാതൃക. ഗാന്ധിജിയുടെ വിളികേട്ട് സ്വാതന്ത്ര്യസമരത്തിലേക്കുണര്‍ന്ന ഈ പ്രസ്ഥാനത്തിന് മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത പാരമ്പര്യമുണ്ട്-വീരേന്ദ്രകുമാര്‍ പറഞ്ഞു.

ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍ പ്രഭാഷണം നടത്തി. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ സ്വാഗതവും ഫെഡറല്‍ ബാങ്ക് അഡീഷണല്‍ ജനറല്‍ മാനേജര്‍ തമ്പി കുര്യന്‍ നന്ദിയും പറഞ്ഞു.

കടപ്പാട് : മാതൃഭൂമി ദിനപ്പത്രം 

എടതിരിഞ്ഞി സ്വദേശിയായ രണ്ടു വൃക്കകളും തകരാറിലായ  യുവാവ് ഓപ്പറേഷന് സഹായം തേടുന്നു 
[7th September 2013 1:54 PM ]
 
എടതിരിഞ്ഞി അരിമ്പുപറമ്പിൽ പരേതനായ ജോസഫ്‌ മകൻ  ജോബി കഴിഞ്ഞ കുറച്ചു മാസങ്ങളായി വൃക്ക രോഗം മൂലം ചികിത്സയിലാണ്. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് നു വിധേയമായികൊണ്ടിരിക്കുകയാണ് ജോബി. 

അമ്മയും ഭാര്യയും മൂന്നര വയസ്സുള്ള മകനും അടങ്ങുന്നതാണ് ജോബിയുടെ കുടുംബം. കുടുംബത്തിന്റെ ഏക വരുമാനം ജോബിയിൽ നിന്നായിരുന്നു. കഴിഞ്ഞ പതിമൂന്നു വര്ഷമായി മീൻ കച്ചവടം നടത്തിയായിരുന്നു ജോബി കുടുംബം പുലർത്തിയിരുന്നത്. അസുഖത്തെ തുടർന്ന്  ജോലിക്ക് പോകാൻ പറ്റാത്തതിനാൽ  ഒരുപാട് ബുദ്ധിമുട്ടിലാണ് ഈ കുടുംബം. ആഴ്ചയിൽ നാലായിരത്തിൽ അധികം രൂപ ഡയാലിസിസ് ചെയ്യുവാൻ ആയി ആകുന്നുണ്ട് . 

ജോബിയുടെ കൂട്ടുകാരും, ബന്ധുക്കളും നാട്ടിലെ യുവജന പ്രസ്ഥാനങ്ങളും ആണ് ജോബിയുടെ ഇപ്പോഴത്തെ ചികിത്സാ ചിലവുകൾ നടത്തുന്നത് . ജോബിയുടെ ഭാര്യ ഒരു വൃക്ക നല്കാൻ തയ്യാറാണ് എങ്കിലും ഓപ്പറേഷനും ചികിത്സകൾക്കുമായി ഏകദേശം 10 ലക്ഷം രൂപ എങ്കിലും ചെലവ് വരും. ഇപ്പോഴത്തെ അവസ്ഥയിൽ ജോബിക്കും കുടുംബത്തിനും താങ്ങാവുന്നതിൽ അധികമാണ് ഈ തുക. 

ഈ യുവാവിന്റെ അവസ്ഥ മനസിലാക്കി ചികിത്സാ സഹായങ്ങൾ നല്കാൻ തയ്യാറുള്ളവർ ദയവായി ജോബിയുടെ ബാങ്ക് അക്കൗണ്ട്‌ മുഖേനയോ നേരിട്ടോ സഹായങ്ങൾ നല്കുക.  (ജോബിയുടെ മൊബൈൽ നമ്പർ 9895546211 & ബാങ്ക് അക്കൗണ്ട്‌  ഫെഡറൽ ബാങ്ക് കാക്കാതുരുത്തി ബ്രാഞ്ചിലെ അക്കൗണ്ട്‌ നമ്പർ ആയ 10870100114382 ലേക്ക് സഹായം അയക്കുക)

എച്. ഡി. പി. സമാജം പൂർവ്വ വിദ്യാർഥി സംഗമം - ഗുരുദക്ഷിണ - ജൂലൈ 6 നു 2 മണി മുതൽ 
[30th June 2013 10:05 PM ]

നമ്മുടെ നാടായ എടതിരിഞ്ഞിയുടെ പേര്, നമ്മുടെ സ്കൂളിന്റെ പേര് , സംസ്ഥാന തലത്തിലും ദേശീയ തലത്തിലും എത്തിച്ച നമ്മുടെ പ്രിയപ്പെട്ട അധ്യാപിക ശ്രീദേവി ടീച്ചർക്കും ഗിരിജ  ടീച്ചർക്കും  പൂർവ്വ വിദ്യാർഥികളുടെ ഗുരു ദക്ഷിണ യായി യാത്രയയപ്പ് സമ്മേളനം ജൂലൈ 6 നു ശനിയാഴ്ച 2 മണി മുതൽ എച്. ഡി. പി. സമാജം  ഹയർ സെക്കണ്ടറി സ്കൂളിൽ. ഇരിഞ്ഞാലക്കുട എം എൽ എ. തോമസ് ഉണ്ണിയാടൻ  അദ്ധ്യക്ഷനായ ചടങ്ങ് പ്രശസ്ത സിനിമാ താരങ്ങളായ സായി കുമാറും ബിന്ദു പണിക്കരും ഉത്ഘാടനം ചെയ്യുന്നു. പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി അജിത പീതാംബരൻ സ്വാഗതം നേരുന്നു, ശ്രീ. ഇ. പി. ജനാർദ്ധനൻ ഉപഹാര സമർപ്പണം ചെയ്യുന്നു. ഇരിഞ്ഞാലക്കുട സർക്കിൾ ഇൻസ്പെക്ടർ ശ്രീ. സിനോജ് ധനസഹായ വിതരണം നടത്തുന്നു. ചടങ്ങിനെ തുടർന്ന് വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. നോട്ടീസ് വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
 
എടതിരിഞ്ഞി എന്ന നമ്മുടെ മനോഹര ഗ്രാമത്തിന്റെ പേര് ദേശീയ തലത്തില്‍ എത്തിച്ച, ദേശീയ അധ്യാപക അവാര്‍ഡ് നേടിയ  നമ്മുടെ ശ്രീദേവി ടീച്ചര്‍ 2 0 1 3 മെയ് 3 1 നു റിട്ടയര്‍ ചെയ്യുന്നു.
[19th April 2013 1:15 PM ]

അധ്യാപകായിരുന്ന സി ബാലകൃഷ്ണന്‍ മാസ്റ്ററുടെയും പി. ലീല ടീച്ചറുടെയും മകള്‍ പെരിഞ്ഞനം സ്വദേശി. ഏക സഹോദരി ശ്രീലത ചെന്ത്രാപ്പിന്നി എസ് എന്‍ വിദ്യാഭവന്‍ പ്ലസ്‌ ടു ടീച്ചര്‍. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഗവണ്മെന്റ് ഫിഷറീസ് ഹൈസ് സ്കൂള്‍ , കൈപ്പമംഗലം തുടര്‍ന്ന് പ്രീ ഡിഗ്രിയും ഡിഗ്രിയും എല്‍  എഫ് കോളേജ്, മമ്മിയൂര്‍ ഗുരുവായൂര്. തുടര്‍ന്ന് ബാംഗ്ലൂരിലെ മല്ലേശ്വരത്തുള്ള MES കോളേജില്‍ നിന്നും നാച്ചുറല്‍ സയന്സിലും ഇംഗ്ലീഷിലും B.Ed  നേടി. ഭര്‍ത്താവ്‌ - എം.മുരളീധരന്‍, (കെ. എസ്. ഇ. ബി ഫിനാന്‍സ് ഓഫീസറായി വിരമിച്ചു) മക്കള്‍ : രശ്മി, രമ്യ ( കൊച്ചി ഇന്‍ഫോപാര്‍ക്ക്‌, ഐ ടി പ്രൊഫഷണല്‍സ് ). 1 9 8 1 ജൂണ്‍ 2 4 നു എടതിരിഞ്ഞി എച് ഡി പി സമാജം സ്കൂളില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2 0 1 3 മെയ് 31 നു റിട്ടയര്‍ ചെയ്യുന്നു. ജോലിയില്‍ പ്രവേശിച്ച അന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനം നല്കി കൊണ്ട് HDPSHS ന്റെ നാളിതു വരെയുള്ള ഉയര്‍ച്ചയില്‍ പങ്കാളിയായി. 2007 -08 കാലഘട്ടത്തില്‍ അധ്യാപക ദിനത്തോട് അനുബന്ധിച്ച് നടന്ന  പരിപാടികളില്‍ ചെറുകഥ, കവിയരങ്ങ് എന്നീ വിഭാഗങ്ങളില്‍ സംസ്ഥാന തലത്തില്‍
സമ്മാനങ്ങള്‍ കരസ്ഥമാക്കി. 2007 മുതല്‍ 2011 വരെയുള്ള നാല് വര്ഷം പൊതു വിദ്യാഭ്യാസ വകുപ്പും ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടും സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ, ഇപ്പോഴും SSA യുടെ നേതൃത്തത്തില്‍ നടന്നു വരുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല കണ്‍വീനറായി പ്രവര്‍ത്തിച്ചു. 2007-08 ല് മികച്ച വിദ്യാരംഗം ജില്ലാ  കോര്‍ഡിനേറ്റര്‍ക്കുള്ള   സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2008 - 09 വര്‍ഷത്തില്‍ സംസ്ഥാന അധ്യാപക അവാര്ഡ് ലഭിച്ചു. അന്നത്തെവിദ്യാഭ്യാസ മന്ത്രി ശ്രീ. എം. എ. ബേബി അവാര്‍ഡ്  നല്കി. 

2009 - 10 വര്‍ഷത്തില്‍ ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചു. മുന്‍ രാഷ്ട്രപതി ശ്രീമതി. പ്രതിഭ പാട്ടീല് അവാര്‍ഡ്  നല്കി. 2 0 1 0 - 11 മാതൃഭൂമി സീഡ് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയില്‍ "ഹരിത വിദ്യാലയം " രണ്ടാം സ്ഥാനം HDPSHS നു നേടി കൊടുക്കുവാന്‍ സീഡ് കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ സാധിച്ചു. 2011-12 വര്‍ഷത്തില്‍ മാതൃഭൂമി സീഡ് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയില്‍ ഹരിത വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒപ്പം തന്നെ മികച്ച ടീച്ചര്‍ കോര്‍ഡിനേറ്റര്‍ക്കുള്ള  അവാര്ഡ്, ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം ( തൃശ്ശൂര്‍‍ റവന്യൂ ജില്ലാ ഫെസ്റ്റ് ) എന്നിവയും ലഭിച്ചു.

2012-13 വര്ഷത്തെ മാതൃഭൂമി സീഡ് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തിലെ ഒന്നാം സ്ഥാനമായ "വിശിഷ്ട ഹരിത വിദ്യാലയ" പുരസ്ക്കാരം  ലഭിച്ചു. വിശിഷ്ട ഹരിത വിദ്യാലയത്തിന്റെ കോര്‍ഡിനേറ്റര്‍ക്ക് ബെസ്റ്റ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍ അവാര്‍ഡ്  രണ്ടാം വട്ടം ലഭിച്ചിരിക്കുകയാണ്. ഹരിത വിദ്യാലയം ഒന്നാം സ്ഥാനം, ശ്രേഷ്ഠ ഹരിത വിദ്യാലയം എന്നീ പുരസ്കാരങ്ങള്‍ നേടിക്കൊണ്ടാണ് വിശിഷ്ട ഹരിത വിദ്യാലയ പദവിയിലേക്ക് എത്തിയിട്ടുള്ളത്.

മാതൃഭൂമി 'സീഡി'ന്റെ വിശിഷ്ട ഹരിതവിദ്യാലയം പുരസ്‌കാരം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹൈസ്‌കൂളിന്.
 
[29th March 2013 07:26 PM ]
 
സംസ്ഥാനത്തെ മികച്ച പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാതൃഭൂമി 'സീഡി'ന്റെ വിശിഷ്ട ഹരിതവിദ്യാലയം പുരസ്‌കാരം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹൈസ്‌കൂളിന്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. 2012-ജൂണ്‍ മുതല്‍ 2013-ജനവരി വരെയുള്ള കാലയളവില്‍ ആറായിരത്തോളം സ്‌കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വിദ്യാഭ്യാസജില്ലാ തലത്തിലും റവന്യൂ ജില്ലാ തലത്തിലും നടത്തിയ പഠനങ്ങള്‍ക്കുശേഷമാണ് വിജയിയെ പ്രഖ്യാപിച്ചത്. 'സമൂഹനന്മ കുട്ടികളിലൂടെ' എന്ന മുദ്രാവാക്യവുമായി 'മാതൃഭൂമി'യും ഫെഡറല്‍ ബാങ്കും ചേര്‍ന്നാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രകൃതിസംരക്ഷണത്തിന് വിദ്യാര്‍ഥികളുടെ കൂട്ടായ്മ എന്ന ആശയവുമായി മാതൃഭൂമി 2009-ല്‍ തുടങ്ങിവെച്ച 'സീഡ്' (സ്റ്റുഡന്റ്‌സ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡെവലപ്പ്‌മെന്റ്) പദ്ധതി ഇന്ന് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ പരിശ്രമത്താല്‍ ബൃഹദ് കര്‍മപദ്ധതിയായി മാറിക്കഴിഞ്ഞു. പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ സ്വഭാവരൂപവത്കരണവും സമൂഹനന്മയും പ്രകൃതിസംരക്ഷണവുമാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്. നന്മയുടെ ഈ കൂട്ടായ്മയ്ക്ക് പ്രോത്സാഹനമെന്ന രീതിയിലാണ് 'സീഡ്' അവാര്‍ഡുകള്‍ നല്കുന്നത്.

ഓരോ വിദ്യാഭ്യാസജില്ലയില്‍നിന്നും മൂന്നുവീതം ആകെ 114 സ്‌കൂളുകള്‍ക്ക് ഹരിതവിദ്യാലയം പുരസ്‌കാരങ്ങളും ഓരോ റവന്യൂ ജില്ലയിലെയും മികച്ച സ്‌കൂളിന് ശ്രേഷ്ഠഹരിത വിദ്യാലയം പുരസ്‌കാരവും നല്കും. 14 ശ്രേഷ്ഠഹരിത വിദ്യാലയങ്ങളില്‍ നിന്നാണ് സംസ്ഥാനതലത്തില്‍ മികച്ച വിശിഷ്ടഹരിതവിദ്യാലയത്തെ തിരഞ്ഞെടുത്തത്. അതിന് പുറമെ 162 സ്‌കൂളുകള്‍ക്ക് പ്രോത്സാഹനസമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് 25,000 രൂപ, രണ്ടാംസ്ഥാനം നേടുന്ന സ്‌കൂളിന് 15,000 രൂപ, മൂന്നാംസ്ഥാനക്കാര്‍ക്ക് 10,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും ഫലകവും പ്രശസ്തിപത്രവും നല്കും. ഓരോ വിദ്യാഭ്യാസ ജില്ലയിലും മികച്ച സീഡ് കോ-ഓര്‍ഡിനേറ്ററായ അധ്യാപകര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളുമുണ്ട്. മികച്ച പ്രവര്‍ത്തനം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ജെം ഓഫ് സീഡ് പുരസ്‌കാരവും നല്കുന്നു. സീഡിന്റെ ഭാഗമായ എട്ട് പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ഓരോന്നിലും മികവ് പുലര്‍ത്തിയ സ്‌കൂളുകള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്കും. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ സ്‌കൂളുകള്‍ക്ക് സംസ്ഥാന കൃഷിവകുപ്പ് പ്രഖ്യാപിച്ച പ്രത്യേക സമ്മാനങ്ങളും ലഭിക്കും.

സീഡ് ലക്ഷ്യമിടുന്ന എല്ലാ മേഖലകളിലും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞതാണ് എച്ച്.ഡി.പി. സമാജം ഹൈസ്‌കൂളിനെ വിശിഷ്ടഹരിതവിദ്യാലയ പദവിയിലേക്ക് ഉയര്‍ത്തിയത്. സീഡിന്റെ സന്ദേശം പടിയൂര്‍ ഗ്രാമപഞ്ചായ ത്തിലാകമാനം എത്തിക്കാനും ഷണ്‍മുഖം കനാലിന്റെ ശോച്യാ വസ്ഥ അധികാരികളുടെ ശ്രദ്ധയി ല്‍പ്പെടുത്താനും തുടങ്ങി സ്‌കൂള്‍ നടത്തിയ വിവിധ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരു ന്നുവെ ന്ന് ജൂറി വിലയിരുത്തി. അതോടൊപ്പം ഈ വിദ്യാലയം നടത്തിയ കാര്‍ഷിക പ്രവര്‍ത്തനങ്ങളും പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും പ്രത്യേകം എടുത്തുപറയേണ്ടവയാണ്.
കടപ്പാട് : മാതൃഭൂമി ന്യൂസ്‌ 
 
ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ പൂയ്യം 2013

[9th February 2013 04:00 PM ]

എടതിരിഞ്ഞി  ഡോട്ട് കോമിന്‍റെ പൂയ്യാശംസകള്‍ - ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ പൂയ്യം 2013 ഫെബ്രുവരി 17നു കൊടികയറി ഫെബ്രുവരി 24നു ആറാട്ടോട് കൂടി സമാപിക്കുന്നു. നമ്മുടെ നാട്ടിലെ പ്രധാന ആഘോഷമായ പൂയ്യത്തിന്‍റെ 40 പേജ് വരുന്ന ബുക്ക്‌ ലെറ്റ്‌ താഴെ കൊടുത്തിരിക്കുന്നു


മിഥുന് ചികിത്സാ സഹായ ഹസ്തവുമായി എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ (EWA - UAE )

[9th February 2013 11:45 AM] 

എടതിരിഞ്ഞി HDP സമാജം സ്കൂളിലെ വിദ്യാര്‍ത്ഥിയായ പടിയൂര്‍ പോട്ടക്കാരന്‍ സുരേഷിന്റെ മകന്‍ മിഥുന്‍ ജന്മനാ ഒരു കണ്ണ് മാത്രം തുറക്കാന്‍  പറ്റാവുന്ന അവസ്ഥയിലാണ്. ഇതു വരെ 3 ലക്ഷത്തിലധികം രൂപ ചികിത്സക്കായി ചിലവായി. ഏകദേശം 1,50,000 രൂപ കൂടി ഉണ്ടായാല്‍ ഓപ്പറേഷന്‍ നടത്തി രണ്ടു കണ്ണുകളും ഒരുപോലെയായി മുഖം ‍ സാധാരണ രൂപത്തിലാക്കുവാന്‍‍ ‍ സാധിക്കുന്നതാണ്.  ഒരാഴ്ച മുമ്പ് മിഥുന്‍റെ അച്ഛന്‍ രേഖാമൂലം ഒരു കത്ത്  എടതിരിഞ്ഞി വെല്‍ ഫെയര്‍ അസോസിയേഷനു നല്‍കി. ഇന്നലെ ദുബായിയില്‍ ചേര്‍ന്ന  എടതിരിഞ്ഞി വെല്‍ ഫെയര്‍ അസോസിയേഷന്‍ യോഗം ഈ വിഷയം ചര്‍ച്ച ചെയ്യുകയും ഈ  ഓപ്പറേഷന്‍ നടത്തുന്നതിനുള്ള മുഴുവന്‍ തുകയും നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു . യോഗത്തില്‍ വച്ച് എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ ശ്രീ മജീദ്‌ വാടെക്കാരന്‍ (Best India General Trading, Ajman UAE.) മിഥുന്‍റെ ചികിത്സക്കാവശ്യമായ മുഴുവന്‍ പണവും നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു.


നമ്മുടെ നാട്ടിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മനസ്സറിഞ്ഞു സഹായ സഹകരണങ്ങള്‍ നല്‍കി കൊണ്ടിരിക്കുന്ന എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ (EWA - UAE ) പ്രവര്‍ത്തകര്‍ക്കും ശ്രീ മജീദ്‌ വാടെക്കാരനും എടതിരിഞ്ഞി ഡോട്ട് കോം ടീമിന്‍റെ അഭിനന്ദനങള്‍ 

ഇന്ത്യന്‍  ഫുട്ബോള്‍  ടീം ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  അല്‍ക്കേഷ് രാജിന് യാത്രയയപ്പ് നല്‍കി

[7th February 2013 2:17 PM] 

എടതിരിഞ്ഞി സോക്കര്‍  ക്ലബ്ബിന്റെയും കോഴിക്കോട് സെപ്റ്റ്   ഫുട്ബോള്‍  പരിശീലന കേന്ദ്രത്തിന്റെയും  പരിശീലനമികവില്‍ ഇന്ത്യന്‍   ഫുട്ബോള്‍  ടീം    ( അണ്ടര്‍ 13 )    ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റര്‍  അല്‍ക്കേഷ് രാജിന്  ക്ലബ്ബ് പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍  പ്രൗഢോജ്ജ്വലമായ യാത്രയയപ്പ് നല്‍കി.   29 –01 – 2013   വൈകീട്ട് 5.30 ന്   എടതിരിഞ്ഞി ചെട്ടിയാല്‍   സെന്ററില്‍   നടന്ന യാത്രയയപ്പ് ചടങ്ങ്  പടിയൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അജിത പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ.മദന്‍  മോഹന്‍  പാറയില്‍  നല്‍കിയ ക്യാഷ് അവാര്‍ഡും ക്ലബ്ബ് പ്രവര്‍ത്തകര്‍  നല്‍കിയ സ്നേഹോപഹാരവും പഞ്ചായത്ത് പ്രസിഡണ്ട് അല്‍ക്കേഷിനു സമ്മാനിച്ചു. ഇരിങ്ങാലക്കുട നാഷണല്‍  ഹയര്‍  സെക്കന്ററി സ്കൂളിലെ
കായികാദ്ധ്യാപകന്‍  ജോസ് മാസ്റ്റര്‍  അനുമോദനപ്രഭാഷണം നടത്തി. പോള്‍  സി ഐ (ക്ലബ്ബ് കോ – ഓഡിനേറ്റര്‍  ), മനോജ് വി ഡി ( ക്ലബ് പ്രസിഡണ്ട് ), രമേഷ് വി ആര്‍  ( ഗ്രാമപഞ്ചായത്ത് മെമ്പര്‍  ), രാമകൃഷ്ണന്‍  ഒ കെ ( ഗ്രാമപഞ്ചായത്ത് മെമ്പര്‍ ), വാസുദേവന്‍  പി ( കുടുംബി സേവാ സംഘം സംസ്ഥാന കമ്മിറ്റി അംഗം  ),സ്റ്റാലി റാഫേല്‍  ( ചീഫ് കോച്ച് & അസി. പ്രോഫസര്‍ , സെന്റ് ജോസഫ് കോളേജ്,ഇരിങ്ങാലക്കുട ) എന്നിവര്‍  സംസാരിച്ചു.


കാക്കാതുരുത്തിയില്‍ വൃക്ക രോഗം ബാധിച്ച പെണ്‍കുട്ടിയുടെ  ചികിത്സക്കായി സഹായം തേടുന്നു

[4th February 2013 3:45 PM] 


വൃക്ക രോഗം ബാധിച്ചു കിടപ്പിലായ പെണ്‍കുട്ടിയുടെ ചികിത്സക്ക് മാര്‍ഗ്ഗമില്ലാതെ ബുദ്ധിമുട്ടുകയാണ് കാക്കാത്തുരുത്തി വലിയപറമ്പില്‍ ഗോപാലകൃഷ്ണന്‍. കഴിഞ്ഞ 6 വര്‍ഷമായി വൃക്ക രോഗം മൂലം ഡയാലിസിസിനു വിധേയമായി ചികിത്സയിലാണ് ഗോപാലകൃഷ്ണന്‍റെ മകള്‍ നിമി. നിമിയുടെ മറ്റൊരു സഹോദരി അസ്ഥി സംബന്ധമായ അസുഖം മൂലം  ചികിത്സയിലായിരുന്നു. രണ്ടു പെണ്‍കുട്ടികളുടെയും ചികിത്സക്കായി ഗോപാലകൃഷ്ണന്‍ ബുദ്ധിമുട്ടുന്ന അവസരത്തില്‍  ഒരു  ദുര്‍വിധി പോലെ അസ്ഥി സംബന്ധമായ ചികിത്സയിലായിരുന്ന  ആ  പെണ്‍കുട്ടി മരണപ്പെട്ടു. കാക്കാത്തുരുത്തിയിലുള്ള ചെറിയ ചായക്കടയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഗോപാലകൃഷ്ണന്‍ കുടുംബം പുലര്‍ത്തുന്നത്. ഇതിനകം തന്നെ വലിയ ഒരു തുക മക്കളുടെ ചികിത്സക്ക് ചിലവായതിനാല്‍ ഇവരുടെ കുടുംബം വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. കുടുംബത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി അറിയാവുന്ന നാട്ടുകാര്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കുന്നുണ്ട്.  നാല് പെണ്‍ മക്കളുള്ള ഗോപാലകൃഷ്ണന്‍റെ രണ്ടു പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു എങ്കിലും അവരും നല്ല സാമ്പത്തിക സ്ഥിതിയിലല്ല. മാസം തോറും നല്ലൊരു തുക മകള്‍ നിമിയുടെ ചികിത്സക്ക് ആവശ്യമാണ്.  ഈ കുടുംബത്തിന്‍റെ അവസ്ഥ മനസിലാക്കി സഹായിക്കാന്‍ തയ്യാറുള്ള സന്മനസുള്ളവര്‍ എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കില്‍ നിമിയുടെ പിതാവ് ഗോപാലകൃഷ്ണന്‍റെ അക്കൗണ്ട്‌ നമ്പര്‍ ആയ 7412 ലേക്ക് പണം അയച്ചു സഹായിക്കുക. ഗോപാലകൃഷ്ണന്‍റെ വീട്ടിലെ നമ്പര്‍ 9946847237 ആണ്.



EWA സ്മരണിക 'പിറവി' യുടെ പ്രകാശനവും പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനവും ജനുവരി 13 നു എടതിരിഞ്ഞിയില്‍ 

[9th January 2013 9:10 PM]   

U.A.E യിലെ എടതിരിഞ്ഞി നിവാസികളുടെ കൂട്ടായ്മയില്‌നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളും സ്വപ്നങ്ങളുമായി എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്റെ U.A.E യിലെയും എടതിരിഞ്ഞിയിലെയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്ന സ്മരണിക പിറവി എന്നപേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ജനുവരി 13 ന് ഞായറാഴ്ച 2 മണിക്ക് എടതിരിഞ്ഞി എച് ഡി പി സമാജം ഹൈസ്കൂളില്‍ വെച്ച് പടിയുര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അജിത പീതാംബരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ EWA സ്മരണികയുടെ പ്രകാശനം  ശ്രീ തോമസ്‌ ഉണ്ണിയാടന്‍ M L A പ്രശസ്ത സാഹിത്യകാരി ശ്രീമതി രോഷ്നി സ്വപ്നക്കു നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു. ഒപ്പം നിരാലംബരായവരെ സഹായിക്കുന്ന പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും സാമൂഹ്യ സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ശ്രീ തോമസ്‌ ഉണ്ണിയാടന്‍ MLA നിര്‍വ്വഹിക്കുന്നു 


ചേലൂര്‍ പള്ളി പെരുന്നാള്‍ 2012 ഡിസംബര്‍ 29, 30 തിയ്യതികളില്‍

[29th December 2012 - 7:50 AM] 

ചേലൂര്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ പള്ളിയില്‍ മാതാവിന്റെ മദ്ധ്യസ്ഥ തിരുന്നാളും വി.സെബാസ്‌ത്യാനോസിന്റെ അമ്പു തിരുന്നാളും സംയുക്തമായി 2012 ഡിസംബര്‍ 29, 30 തിയ്യതികളില്‍ ആഘോഷിക്കുന്നു. അമ്പ്‌ തിരുന്നാള്‍ ദിനമായ ഡിസംബര്‍ 29ന്‌ രാവിലെ 6.30ന്‌ ലദീഞ്ഞ്‌, നൊവേന, ആഘോഷമായ ദിവ്യബലി, രൂപം എഴുന്നള്ളിച്ചു വയ്‌ക്കല്‍, വീടുകളിലേക്ക്‌ അമ്പും വളയും എഴുന്നള്ളിപ്പ്‌ എന്നിവ നടക്കും. റവ.ഫാ.ഡോ.ഡേവിസ്‌ ചെങ്ങിനിയാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തിരുന്നാള്‍ ദിനമായ ഡിസംബര്‍ 30ന്‌ രാവിലെ 6 മണിക്ക്‌ നടക്കുന്ന ദിവ്യബലിക്ക്‌ റവ.ഫാ.ജോസഫ്‌ ചെറുവത്തൂര്‍ കാര്‍മ്മികത്വം വഹിക്കും. 7 മണിക്ക്‌ നടക്കുന്ന ദിവ്യബലിക്ക്‌ റവ.ഫാ.വിന്‍സെന്റ്‌ ചാലിശ്ശേരി കാര്‍മ്മികനാകും. 10.30ന്‌ നടക്കുന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയ്‌ക്ക്‌ റവ.ഫാ.ജോസ്‌ കോനിക്കര മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ.ഫാ.ഷാജു ചിറയത്ത്‌ തിരുന്നാള്‍ സന്ദേശം നല്‍കും. 2.30ന്‌ ഭക്തി നിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം. തുടര്‍ന്ന്‌ വര്‍ണ്ണമഴ-കരിമരുന്നു പ്രയോഗം എന്നിവ ഉണ്ടായിരിക്കും. 


എടതിരിഞ്ഞി എച്ച് ഡി പി സമാജം ശതാബ്ദി ആഘോഷം ഉദ്ഘാടനം 

[7th December 2012 - 2:50 PM] 

എടതിരിഞ്ഞി എച്ച് ഡി പി സമാജം ആരംഭം കുറിച്ചിട്ടു 100 വര്‍ഷം പൂര്‍ത്തിയാകുന്നു. ശതാബ്ദി ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ നടത്തുവാനാണ് തീരുമാനം. ആഘോഷ പരിപാടികളുടെയും പുതിയതായി നിര്‍മ്മിച്ച ശതാബ്ദി സ്മാരക സ്കൂള്‍ കെട്ടിടത്തിന്‍റെയും ഔപചാരിക ഉദ്ഘാടനം 2012 ഡിസംബര്‍ 16 നു ഞായറാഴ്ച ഉച്ച തിരിഞ്ഞു 3 മണിക്ക് എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍ വച്ച് ബഹു. കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. ജി. കാര്‍ത്തികേയന്‍ നിര്‍വ്വഹിക്കുന്നു. ശ്രീ തോമാസ് ഉണ്ണിയാടന്‍ എം. എല്‍ .‍ എ അധ്യക്ഷത വഹിക്കുന്നു. സമ്മേളനത്തില്‍ വച്ച് എച്ച് ഡി പി സമാജം ശതാബ്ദി സ്മാരക പുരസ്കാരം ശ്രീ അശോകന്‍ ചരുവിലിനു ബഹു. ഫിഷറീസ് തുറമുഖം & എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. കെ. ബാബു സമ്മാനിക്കുന്നതായിരിക്കും. വിശിഷ്ടാതിഥികളായി പുതുക്കാട് എം എല്‍ എ പ്രൊഫ. സി. രവീന്ദ്രനാഥ്‌, കൈപ്പമംഗലം എം എല്‍ എ ശ്രീ. വി എസ്. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. എച്ച് ഡി പി സമാജം പ്രസിഡണ്ട്‌ ശ്രീ. വി വി. രാജന്‍ മാസ്റ്റര്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ ട്രഷറര്‍ ശ്രീ. എ. ആര്‍. ജയചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി. അജിത പീതാംബരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. അനിതാ രാധാകൃഷ്ണന്‍, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. സുനിത കൃഷ്ണന്‍, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ശ്രീ. സി. എം. ഉണ്ണികൃഷ്ണന്‍, എച്ച്. ഡി. പി. സമാജം സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി. മേഴ്സി ടീച്ചര്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. കെ. എ. സീമ ടീച്ചര്‍, ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. ബിനി സജീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സമാജം സെക്രട്ടറി ശ്രീ. പി എം സുബ്രമണ്യന്‍ നന്ദി രേഖപ്പെടുത്തും. തുടര്‍ന്ന് കൊച്ചിന്‍ മിമിക്സ് മീഡിയ അവതരിപ്പിക്കുന്ന കോമഡി ഫെസ്റ്റിവല്‍ മെഗാ ഷോ ഉണ്ടായിരിക്കും. മലയാളത്തിലുള്ള നോട്ടീസ് വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

എടതിരിഞ്ഞിയിലെ സോക്കര്‍ ക്ലബ്ബില്‍ നിന്ന് ദേശീയ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിലേക്ക്

[28th November 2012 - 11:05 AM] 

കൊല്‍ക്കത്തയിലെ കല്യാണില്‍ നവംബര്‍ 18 മുതല്‍ 24 വരെ നടന്ന അണ്ടര്‍ 13 ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി സോക്കര്‍ ക്ലബ്ബിന്‍റെ താരങ്ങളായ അല്‍കേഷ് രാജ്, ജോസഫിന്‍ ജോസ് എന്നീ കുരുന്നു പ്രതിഭകള്‍ ബൂട്ടണിഞ്ഞു. 2017 ല്‍ ഇന്ത്യ ആതിഥേയിത്വം  വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്ബോള്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ സജ്ജമാക്കുന്നതിനോട് അനുബന്ധിച്ചുള്ള ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പാണിത്. 2008 മുതല്‍ സോക്കര്‍ ക്ലബ്ബും കോഴിക്കോട് സെപ്റ്റും സംയുക്തമായി പരിശീലനം നല്‍കിവരുന്ന ടീം അംഗങ്ങളാണിവര്‍. സംസ്ഥാനതലത്തില്‍ കോഴിക്കോട് വച്ച് സംഘടിപ്പിക്കുന്ന സെപ്റ്റ്‌ ഫെസ്റ്റിനോടനുബന്ധിച്ച് ദക്ഷിണ മേഖല മത്സരങ്ങള്‍ എടതിരിഞ്ഞി സോക്കര്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍ വച്ച് നടക്കുന്നു. ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഭാഗമാകാന്‍ പ്രത്യാശയോടെ കാത്തിരിക്കുന്ന നൂറോളം കുരുന്നു പ്രതിഭകള്‍ ഈ വരുന്ന ഡിസംബര്‍ 8, 9 തിയ്യതികളില്‍ മാറ്റുരക്കുന്നു. മലപ്പുറം, തൃശൂര്‍, എറണാകുളം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ നിന്നും പങ്കെടുക്കുന്ന കുരുന്നു പ്രതിഭകളുടെ ദ്രിശ്യ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സോക്കര്‍ ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും  നോട്ടീസ് വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

ഇരിഞ്ഞാലക്കുടയില്‍ എടതിരിഞ്ഞി സോക്കര്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെപ്റ്റ് ഫുട്ബാള്‍ ഫെസ്റ്റിന്റെ നോട്ടീസ് വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

 

ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശം 2012 ഡിസംബര്‍ 5 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍

[30th October 2012 -04:10 PM] 

എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശം 2012 ഡിസംബര്‍ 5 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്നു. ഈ ചടങ്ങിനോട് അനുബന്ധിച്ചുള്ള പൂജാദി കര്‍മ്മങ്ങള്‍ ഡിസംബര്‍ 5 മുതല്‍ ആരംഭിക്കുന്നതും ഡിസംബര്‍ 9 നു അഷ്ടബന്ധ കലശത്തിന് ശേഷം പ്രസാദ സദ്യയോടെ അവസാനിക്കുന്നതുമായ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം നടത്തപ്പെടുന്ന ഈ ഭക്തി നിര്‍ഭരമായ ചടങ്ങ് ഭംഗിയായി നടത്തുന്നതിന് ഭക്ത ജനങ്ങളുടെയും സമാജത്തിന്റെയും അംഗങ്ങള്‍ അടങ്ങിയ ഒരു കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ വായിക്കുന്നതിനും അഷ്ടബന്ധ നവീകരണ കലഷത്തിന്റെ നോട്ടീസ് വായിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക
.

 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (EWA)- യു .എ.ഇ യുടെ രണ്ടാം വാര്‍ഷികവും ഓണാഘോഷവും ഒക്ടോബര്‍ 05, 2012 വെള്ളിയാഴ്ച്ച അജ്മാനിലുള്ള അല്‍ റയാന്‍ ഹോട്ടലില്‍ വെച്ച് നടന്നു .

[9th October 2012 -04:45 PM] 

രാവിലെ 10:30 യ്ക്ക്‌ ഘോഷയാത്രയോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ വൈകീട്ട് 06:00 മണിയോടെ അവസാനിച്ചു . EWA-U.A.E എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചെണ്ടമേളത്തിന്‍റെയും കുമ്മാട്ടിക്കളിയുടെയും പൂത്താലത്തിന്‍റെയും അകമ്പടിയോടെ മാവേലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു ഇരുത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. “ ദല ദുബായ് “ യുടെ ചെണ്ടമേളവും മേളത്തി നൊത്ത ചുവടുകളുമായി “സുമേഷ്‌ നെല്ലകത്ത്” നയിച്ച കുമ്മാട്ടിക്കളിയും ഘോഷയാത്രയില്‍ മാവേലിക്ക് അകമ്പടിയായി ഉണ്ടായിരുന്നു . ഘോഷയാത്രയ്ക്ക്‌ ശേഷം മൌന പ്രാര്‍ത്ഥനയോടുകൂടി ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. EWA-U.A.E ജനറല്‍ സെക്രട്ടറി ശ്രീ ദിനേഷ് കണ്ടേങ്കാട്ടില്‍ അധ്യക്ഷനെയും, എക്സിക്യൂട്ടീവ് അംഗങ്ങളെയും , അതിഥികളെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് EWA-U.A.E പ്രസിഡന്‍റ് ശ്രീ ജയരാജന്‍ നീലംകുറ്റി അധ്യക്ഷ പ്രസംഗം നിര്‍വഹിച്ചു. തദവസരത്തില്‍ അവിടെ സന്നിഹിതനായിരുന്ന Irinjalakuda Pravasi Sanghatana (IPS) യുടെ പ്രസിഡന്‍റ്, EWA-U.A.E യുടെ അഭ്യുദയകാംക്ഷിയുമായ ശ്രീ ചാക്കോ ജോര്‍ജ്ജ് അധ്യക്ഷന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ട് ആശംസാപ്രസംഗം നടത്തി . പിന്നീട് IPS പ്രസിഡന്‍റ് ശ്രീ ചാക്കോ ജോര്‍ജ്ജ്, EWA-U.A.E പ്രസിഡന്‍റ് ശ്രീ ജയരാജന്‍ നീലംകുറ്റി, ജനറല്‍ സെക്രട്ടറി ശ്രീ ദിനേഷ് കണ്ടേങ്കാട്ടില്‍, വൈസ് പ്രസിഡന്‍റ് ശ്രീ സുമേഷ്‌ നെല്ലകത്ത്, ജോയിന്‍റ് സെക്രട്ടറി ശ്രീ ഷിജോബ്‌ മങ്കാട്ടില്‍, ഖജാന്‍ജി ശ്രീ രാധാകൃഷ്ണന്‍ മുളങ്ങില്‍, ഓഡിറ്റര്‍ ശ്രീ ബിജിത്‌ എടച്ചാലി എന്നിവര്‍ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . തുടര്‍ന്ന് IPS പ്രസിഡന്‍റ് ശ്രീ ചാക്കോ ജോര്‍ജ്ജ് EWA-U.A.E. യുടെ സ്മരണിക “പിറവി” യുടെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് “വര്‍ണ്ണ നൃത്തകലാക്ഷേത്ര – ദുബായ്” നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ശ്രീകുട്ടന്‍റെ മിമിക്രി യുമുണ്ടായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ശ്രീ ഉമ്മര്‍ ഫറൂഖിന്‍റെ മാജിക്‌ ഷോയും, തുടര്‍ന്ന് എടതിരിഞ്ഞി പ്രവാസികളുടെ വാശിയേറിയ ലളിത ഗാന മത്സരവും നടന്നു . ഒന്നാം സ്ഥാനം മാസ്റ്റര്‍ രോഹന്‍ രഘുവും, രണ്ടാം സ്ഥാനം ശ്രീ ഉദയന്‍ മാടത്തിങ്കലും നേടിയപ്പോള്‍, മൂന്നാം സ്ഥാനം ശ്രീ ജോജി മാരാത്തും , ശ്രീ സലീം കൊച്ചുവീട്ടിലും പങ്കു വച്ചു. ജനപ്രിയ ഗായകനായി മാസ്റ്റര്‍ രോഹന്‍ രഘുവിനെ എടതിരിഞ്ഞി പ്രവാസികള്‍ ഉള്‍കൊണ്ട സദസ്സ് തിരഞ്ഞെടുത്തു. പിന്നീട് നടന്ന ഗാനമേളയില്‍ എടതിരിഞ്ഞിയിലെ ഗായകരും പങ്കെടുത്തു. തുടര്‍ന്ന് റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പ് നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. വൈകീട്ട് 06:00 മണിയോടെ ഖജാന്‍ജി ശ്രീ രാധാകൃഷ്ണന്‍ മുളങ്ങില്‍ നന്ദി പ്രകാശനം ചെയ്തതോടെ ആഘോഷ പരിപാടികള്‍ അവസാനിച്ചു. 
 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ EWA UAE യുടെ രണ്ടാം വാര്‍ഷികവും ഓണാഘോഷവും ഒക്ടോബര്‍ 5 നു അജ്മാനില്‍ 

[2th October 2012 -10:28 AM] 

എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ EWA UAE യുടെ രണ്ടാം വാര്‍ഷികവും ഓണാഘോഷവും ഒക്ടോബര്‍ 5 , 2012 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 5 മണി വരെ അജ്മാനിലുള്ള അല്‍ റയാന്‍ ഹോട്ടലില്‍ വച്ച് നടത്തുന്നു. ആഘോഷത്തിന്‍റെ ഭാഗമായി കുമ്മാട്ടികളി, ചെണ്ടമേളം, നൃത്തനൃത്യങ്ങള്‍, ഗാനമേള, ലളിതഗാനമത്സരം എന്നിവ ഉണ്ടായിരിക്കും എന്ന് സംഘടന അറിയിച്ചു.  കഴിഞ്ഞ 2 വര്‍ഷമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച EWA UAE  പ്രായാധിക്യം മൂലം തൊഴിലെടുക്കുവാന്‍ കഴിയാത്തവരും, അനാഥരും, അശരണരും  ആയ എടതിരിഞ്ഞി നിവാസികള്‍ക്ക് വേണ്ടി ഒരു പെന്‍ഷന്‍ പദ്ധതി സംഘടന നടപ്പാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്‌ , കൂടാതെ സൗജന്യ വൈദ്യ സഹായങ്ങളും മറ്റു ജീവകാരുന്ന്യ സഹായ പദ്ധതികളും സംഘടനയുടെ ഭാവി പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍  UAE യില്‍ ജോലിക്കാരായ എടതിരിഞ്ഞി നിവാസികള്‍ മരണപ്പെടുന്ന പക്ഷം സംഘടന ഒരു ലക്ഷം രൂപ നല്‍കുന്ന ഒരു ജീവന്‍ സുരക്ഷാ പദ്ധതി തികച്ചും സൗജന്യമായി EWA ( UAE )  യുടെ അംഗങ്ങള്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക www.ewa.edathirinji.com

എടതിരിഞ്ഞി പോസ്റ്റ്‌ ഓഫീസില്‍ വര്‍ഷങ്ങളായി നിലവിലുള്ള പോസ്റ്റ്‌മാന്‍ തസ്തിക വെട്ടിച്ചുരുക്കിയത് ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു.

[22th September 2012 -12:00 PM] 

എടതിരിഞ്ഞി പോസ്റ്റ്‌ ഓഫീസില്‍ വര്‍ഷങ്ങളായി രണ്ടു പോസ്റ്റ്‌മാന്‍ തസ്തിക ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഈ മാസം മുതല്‍ തസ്തിക ഒന്നായി വെട്ടിച്ചുരുക്കി. ഈ തീരുമാനം മൂലം പൊതു ജനങ്ങള്‍ക്ക്‌ കത്തുകള്‍, രജിസ്ട്രഷന്‍, മണി ഓര്‍ഡര്‍, ഫോണ്‍ ബില്ലുകള്‍ എന്നിവ കിട്ടുവാന്‍ താമസം നേരിടുകയാണ്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന കാക്കാത്തുരുത്തി എടതിരിഞ്ഞി പ്രദേശങ്ങളിലെ എഴുത്തുകള്‍ ഒരു പോസ്റ്റ്‌മാനെ കൊണ്ട് സമയത്തിന് എത്തിക്കാന്‍ കഴിയുന്നില്ല. ആധുനിക കാലഘട്ടത്തില്‍ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പകരം ജനങ്ങള്‍ക്ക്‌ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് എതിരെ സമര നടപടികള്‍ക്ക് തയ്യാറെടുക്കുകയാണ് എടതിരിഞ്ഞിയിലെ ജനങ്ങള്‍. നിലവില്‍ ഉണ്ടായിരുന്ന തസ്തിക പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി ഉപഭോക്താക്കള്‍ ഒപ്പിട്ട ഒരു നിവേദനം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇരിഞ്ഞാലക്കുട പോസ്റല്‍ സൂപ്രണ്ടിന് ജനങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം ജനകീയ ആവശ്യങ്ങളില്‍ ഇടപെട്ടു പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുന്നതിനു നടപടികള്‍ എടുക്കാന്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികള്‍ക്കും പരിപൂര്‍ണ്ണ ഉത്തരവാദിത്തം ഉണ്ട്.


 

കൊല്ലംപറമ്പില്‍  കൃഷ്ണന്‍കുട്ടി  നിര്യാതനായി.

[22th Auguest 2012 -12:00 PM] 

എടതിരിഞ്ഞി : ഇന്നു രാവിലെ 9 : 30 നു കൊല്ലംപറമ്പില്‍  കൃഷ്ണന്‍കുട്ടി  നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ : രാധ, മക്കള്‍ : പവിത്രന്‍, ജ്യോതിബസു, ജോഷി, കാഞ്ചന, അജിത, സുനിത എന്നിവര്‍ മക്കളാണ്. 

കേരള പ്രവാസി സംഘം പടിയൂര്‍ പഞ്ചായത്ത് കമ്മറ്റി ഒരുക്കുന്ന സൂപ്പര്‍ മെഗാഷോ സെപ്റ്റംബര്‍ 2 നു എടതിരിഞ്ഞിയില്‍

[20th Auguest 2012 -12:55 PM] 

പ്രവാസികള്‍ക്കൊപ്പം വ്രത ശുദ്ധിയുടെ വിശുദ്ധി നിറയുന്ന റമദാന്‍ ആഘോഷങ്ങളും എല്ലാവരിലും സമൃദ്ധി നിറയുന്ന ഓണാഘോഷങ്ങള്‍ നടക്കുന്ന കാലയളവില്‍ കേരള പ്രവാസി സംഘം പടിയൂര്‍ പഞ്ചായത്ത് കമ്മറ്റി കാരുന്ന്യ സ്പര്‍ശവുമായി ആലുവ ജനസേവ ശിശു ഭവന്‍ അവതരിപ്പിക്കുന്ന സൂപ്പര്‍ മെഗാ ഷോ 2012 സെപ്റ്റംബര്‍ 2 നു ഞായറാഴ്ച വൈകീട്ട് 7 മണിക്ക് എടതിരിഞ്ഞി എച്ച്. ഡി. പി. സമാജം ശ്രീ നാരായണ ഹാളില്‍ നടത്തുന്നു.




എടതിരിഞ്ഞി  ചള്ളിയില്‍ റെഡിമെയ് ഡസ്  ഉടമ രാജേഷ് ചള്ളിയില്‍ നിര്യാതനായി.

[18th Auguest 2012 -12:35 PM]    

എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന് കിഴക്ക് വശത്തുള്ള കെട്ടിടത്തില്‍ " ചള്ളിയില്‍ റെഡിമെയ് ഡസ് " എന്ന ഷോപ്പ് നടത്തിയിരുന്ന നമ്പ്യന്‍കാവ്  സ്വദേശി ശ്രീ. രാജേഷ്‌ ചള്ളിയില്‍ ( 38 വയസ്സ്  ) ഇന്നു രാവിലെ 6 : 30 നു നിര്യാതനായി. ബൈക്ക് അപകടത്തെ തുടര്‍ന്ന് തൃശൂര്‍ എലൈറ്റ്  ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. . അച്ഛന്‍ : ബാലന്‍ , അമ്മ : ശാരദ, ഭാര്യ : ധന്യ , മക്കള്‍ : രഹന്‍, തനിഷ്ക്ക് .  ശവസംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക്  നമ്പ്യന്‍കാവിലുള്ള വസതിയില്‍. 





ഇന്ത്യ ഇന്‍ഫോലൈന്‍ ലിമിറ്റഡ് എടതിരിഞ്ഞിയില്‍ വിജയകരമായ രണ്ടാം വര്‍ഷത്തിലേക്ക് 

[15th Auguest 2012 -10:20 PM]   
എടതിരിഞ്ഞിയിലെ പ്രഥമ ഓഹരി വ്യാപാര സ്ഥാനമായ 2011 ആഗസ്റ്റ്‌ 17നു പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യ ഇന്‍ഫോലൈന്‍ ലിമിറ്റഡ് (India Infoline Lmited - IIFL) വിജയകരമായ രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച് ( BSE ), നാഷണല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച് ( NSE ), മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ( MCX ) എന്നിവിടങ്ങളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികള്‍ ഓണ്‍ലൈന്‍ ആയി വാങ്ങി വില്‍ക്കാന്‍ എടതിരിഞ്ഞി ട്രൈഡേഴ്സ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഇന്‍ഫോലൈന്‍ ഓഫീസ് മുഖേന സാധിക്കും. ഇക്കഴിഞ്ഞ ജനുവരിയില്‍ കമ്മോഡിറ്റി അവധി വ്യാപാരം ആരംഭിച്ചതോടെ ഇടപാടുകാര്‍ക്ക് ചുരുങ്ങിയ കാലയളവില്‍ തന്നെ വന്‍ ലാഭം നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്. ക്രൂഡു ഓയില്‍, നാച്ചുറല്‍ ഗ്യാസ്, കോപ്പര്‍ എന്നിവയില്‍ സ്ഥാപനം ഇടപാടുകാര്‍ക്ക് വേണ്ടി വാങ്ങി വിറ്റതില്‍ ഒരു മാസത്തിനുള്ളില്‍ തന്നെ 30 ശതമാനത്തില്‍ കൂടുതല്‍ വരുമാനം ലഭിച്ച ഇടപാടുകാരും ഉണ്ട്. അവധി വ്യാപാരത്തിന്‍റെ അനന്ത സാധ്യതകള്‍ മനസിലാക്കി ഇടപാടുകാര്‍ക്കും സ്ഥിരമായി നല്ല വരുമാനം ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പില്ലാക്കി കൊണ്ടിരിക്കുകയാണ് ഈ സ്ഥാപനം. അവധി വ്യാപാര ഇടപാടുകള്‍ സ്ഥാപനം നേരിട്ട് ലാഭത്തില്‍ തന്നെ ഇടപാടുകാര്‍ക്ക് ചെയ്തു കൊടുക്കുന്നതിനാല്‍ ഇടപാടുകാര്‍ക്ക് തീര്‍ത്തും ആശങ്കയില്ലാതെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. മാത്രമല്ല അവധി വ്യാപാരം, ഓഹരി വിപണി എന്നിവയെ കുറിച്ച് അറിയാത്തവര്‍ക്ക് പോലും വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ഇന്ത്യാ ഇന്‍ഫോലൈന് ലിമിറ്റഡ് സേവനങ്ങള്‍ കൂടാതെ ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ്, ഇന്‍വേര്‍ട്ടര്‍, യു പി എസ്, ബാറ്ററി തുടങ്ങിയവയും, വെബ്‌ ഡിസൈന്‍ വര്‍ക്കുകളും എടതിരിഞ്ഞി ട്രൈഡേഴ്സ് മുഖേന ലഭ്യമാണ്. കൂടാതെ എടതിരിഞ്ഞി ഡോട്ട് കോം വാര്‍ത്താ വിഭാഗത്തിന്‍റെ ഓഫീസ് കൂടിയാണ് വാട്ടര്‍ ടാങ്കിനു എതിര്‍വശത്ത് കാവല്ലൂര്‍ ബില്‍ഡിങ്ങില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എടതിരിഞ്ഞി ട്രൈഡേഴ്സ്. ഇക്കാലമത്രയും ഞങ്ങളോട് സഹകരിച്ച എല്ലാവരോടും എടതിരിഞ്ഞി ഡോട്ട് കോം നന്ദി രേഖപ്പെടുത്തുന്നു, തുടര്‍ന്നും നിങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നതോടൊപ്പം കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഞങ്ങള്‍ ഇടപാടുകാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
 
രവീന്ദ്രന്‍ ശാന്തി  എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ശാന്തിയായിട്ടു മൂന്നു വ്യാഴവട്ടം പൂര്‍ത്തിയാകുന്നു.
[15th Auguest 2012 - 08:10 PM]  
എടതിരിഞ്ഞി എന്ന മനോഹര ഗ്രാമത്തിലെ ഐശ്വര്യമായി അമ്പലങ്ങളും പള്ളികളും ജുമാ മസ്ജിദ്കളും നിലകൊള്ളുന്നു. എല്ലാ ആരാധനാലയങ്ങളിലെ ആഘോഷങ്ങളും ജാതി മത വ്യത്യാസമില്ലാതെ ജനങ്ങള്‍ കൊണ്ടാടുന്നു. സ്ഥലത്തെ പ്രമുഖ വിദ്യാലയമായ  എച് ഡി പി സമാജം സ്കൂളിനു നടുവിലായി ആണ് ശ്രീ  ശിവകുമാരേശ്വര ക്ഷേത്രം നില്‍ക്കുന്നത്. അതു കൊണ്ട് തന്നെ ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു ആരാധനാലയമാണ് ശ്രീ ശിവകുമാരേശ്വര ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന ശാന്തിയായി ശ്രീ ചാണയില്‍ രവീന്ദ്രന്‍ ശാന്തി ചുമതല ഏറ്റെടുത്തിട്ട് 2012 ആഗസ്റ്റു 17 ചിങ്ങം ഒന്നിന് 36 വര്‍ഷം പൂര്‍ത്തിയാകുന്നു. ശ്രീ രവീന്ദ്രന്‍ ശാന്തിയുടെ അര്‍പ്പണ മനോഭാവവും ശ്രീ ശിവകുമാരേശ്വരനില്‍ ഉള്ള പരമ ഭക്തിയും ആണ് അദ്ദേഹത്തിന് അര്‍ഹമായ അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ലെങ്കിലും ആത്മാര്‍ഥമായി ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനു പ്രചോദനമാകുന്നത്. മൂന്നു വ്യാഴവട്ടമായി ക്ഷേത്രം ശാന്തി എന്ന നിലയില്‍ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന ശ്രീ. രവീന്ദ്രന്‍ ശാന്തിക്ക് എടതിരിഞ്ഞി ഡോട്ട് കോം വാര്‍ത്താ വിഭാഗം എല്ലാ വിധ ആശംസകളും നേരുന്നു.

28 കോടിരൂപയുടെ സമഗ്ര കുടിവെള്ളപദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ആഗസ്റ്റ്‌ 16 നു എടതിരിഞ്ഞിയില്‍. 
[15th Auguest 2012 - 08:10 PM]   
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പടിയൂര്‍, പൂമംഗലം, കാട്ടൂര്‍, കാറളം എന്നീ പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിലേക്ക് നബാര്‍ഡിന്റെയും കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തോടെ 28 കോടിരൂപയുടെ സമഗ്ര കുടിവെള്ളപദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ആഗസ്റ്റ്‌ 16 നു വ്യാഴാഴ്ച 2 :30 ന് എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹാളില്‍ സംസ്ഥാന ജലസേചനവകുപ്പ് മന്ത്രി പി.ജെ.ജോസഫ് നിര്‍വഹിക്കും. ഇരിഞ്ഞാലക്കുട എം എല്‍ എ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിക്കും. കരുവന്നൂര്‍ പുഴയില്‍ നിന്നെടുക്കുന്ന വെള്ളം 167 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. എടതിരിഞ്ഞിയില്‍ സ്ഥിതിചെയ്യുന്ന ടാങ്കില്‍നിന്നും കല്ലന്തറയില്‍ പുതുതായി സ്ഥാപിക്കുന്ന 3.1 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ നിന്നാണ് പടിയൂര്‍ പഞ്ചായത്തില്‍ ജലവിതരണം നടത്തുക. മറ്റു പഞ്ചാത്തുകളിലും ശുദ്ധജലം ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഈ പദ്ധതി മുഖേന നടപ്പിലാകും.

ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ മഹാഗണപതിഹവനവും, ആനയൂട്ടും, ഭഗവല്‍ സേവയും പ്രസാദ സദ്യയും ആഗസ്റ്റ്‌ 11 ന്

[04th Auguest 2012 - 04:11 PM]  
എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടകം 27 ( ആഗസ്റ്റ് 11 ) ശനിയാഴ്ച വിഘ്നേശ്വര പ്രീതിക്കായി തന്ത്രി സ്വയംഭുവിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹവനവും, രാവിലെ 9 : 30 നു ആനയൂട്ടും, ഭഗവല്‍ സേവയും, ഭക്തജനങ്ങള്‍ക്ക് ഉച്ചക്ക് സമാജം ശ്രീനാരായണ ഹാളില്‍ പ്രസാദ സദ്യയും നടത്തുന്നു. ശ്രീ. കിട്ടപ്പന്‍ എടച്ചാലി, പ്രേമവല്സന്‍ കീഴാട്ടില്‍ എന്നിവര്‍ രക്ഷാധികാരികളായും മൂക്കുപറമ്പില്‍ അനില്‍കുമാര്‍ ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. അശോകന്‍ കൂനാക്കംപിള്ളി, സുദേശന്‍ വെളിയത്ത്, പ്രസാദ് കോറാത്ത്, സുധാകരന്‍ മുതുപറമ്പില്‍, മനോഹരന്‍ വലൂപറമ്പില്‍, ശശീന്ദ്രന്‍ ആറ്റുവൈപ്പില്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരാണ്.

പടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ എലിപ്പനി മരണം

[07 July 2012 - 03:05 PM]  
 
പടിയൂര്‍ പഞ്ചായത്തിലെ പാപ്പാത്തുമുറി തെക്ക് വശത്ത്  ഷണ്മുഖം കനാല്‍ വടക്കേ ബണ്ടില്‍ താമസിക്കുന്ന കുന്നപ്പിള്ളി നന്ദു (50) വാണ് എലിപ്പനി മൂലം മരിച്ചു. വെള്ളിയാഴ്ച രാത്രി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് കനാല്‍ തീരത്ത് എടക്കുളം കിഴക്കൂട്ട് രാജേഷ് എന്ന യുവാവ്  യുവാവ് എലിപ്പനി മൂലം മരണമടഞ്ഞിരുന്നു. കനാല്‍ ബണ്ട് പരിസരത്ത് രോഗങ്ങള്‍ മൂലം ജനങ്ങള്‍ മരിക്കുന്നത് ഭീതി സൃഷ്ട്ടിച്ചിട്ടുണ്ട്.  സകല വിധ മാലിന്യങ്ങളും അടിഞ്ഞു കൂടുന്ന കനാല്‍ ആയി ഷണ്മുഖം കനാല്‍ മാറിയത് സമീപ പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക്‌ വിവിധ സാംക്രമിക രോഗങ്ങള്‍ വരുത്തുന്ന രീതിയില്‍ ഭീതി ജനകമായി മാറികൊണ്ടിരിക്കുന്നു. ഷണ്മുഖം കനാലിനെ പൂര്‍ണ്ണമായും ശുദ്ധ ജല കനാല്‍ ആയി നില നിറുത്തുവാന്‍ ഭരണാധികാരികള്‍ നടപടികള്‍ എടുക്കേണ്ടതാണ്.  ഇരിഞ്ഞാലക്കുടയില്‍ നിന്ന് മാലിന്യങ്ങള്‍ ഷണ്മുഖം കനാല്‍ വഴി ഒഴുക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇരിഞ്ഞാലക്കുട നഗരസഭ പിന്തിരിയണം എന്നും തീരുമാനം പുന പരിശോധിക്കണം എന്നും ഏപ്രില്‍ മാസത്തില്‍ ചേര്‍ന്ന പടിയൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മറ്റി  പ്രത്യേക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇത്തരം സാംക്രമിക രോഗങ്ങള്‍ മൂലം ജനങ്ങള്‍ മരണമടയുമ്പോള്‍ വെറുതെ അനുശോചനം രേഖപ്പെടുത്താതെ, ഷണ്മുഖം കനാല്‍ പ്രദേശത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക്  പ്രഥമ പരിഗണന നല്‍കുവാനും രോഗങ്ങള്‍ പരത്തുന്ന അഴുക്കു ചാലായി ഷണ്മുഖം കനാലിനെ മാറ്റാതെ കനാലിനെ ശുദ്ധ ജല സ്രോതസ്സായി നില നിറുത്തുവാന്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തയ്യാറാകണം.

ശരീരം പൂര്‍ണ്ണമായി തളര്‍ന്ന എടതിരിഞ്ഞി സ്വദേശി ധനസഹായം അഭ്യര്‍ത്ഥിക്കുന്നു

[07 July 2012 - 10:55 AM] 
എടതിരിഞ്ഞി സ്വദേശിയും ചെറുവത്തൂര്‍ ഈനാശുവിന്‍റെ മകനുമായ ഡേവീസ് ( 47 വയസ്സ് ) കഴിഞ്ഞ 4 വര്‍ഷമായി ശരീരം പൂര്‍ണ്ണമായി തളര്‍ന്നു കിടപ്പിലാണ്. ഭാര്യയും രണ്ടു മക്കളും പ്രായമായ പിതാവും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇപ്പോള്‍ നിത്യവൃത്തിക്ക് പോലും നിവൃത്തിയില്ലാത്ത വിധം കഷ്ടത്തിലാണ് ഈ കുടുംബം. അസുഖം വരുന്നതിനു മുമ്പ് തയ്യല്‍ തൊഴിലാളിയായിരുന്നു ഡേവീസ്. അതില്‍ നിന്നുള്ള വരുമാനത്തിലൂടെയായിരുന്നു ഡേവീസ് കുടുംബം പുലര്‍ത്തിയിരുന്നത്. ഇപ്പോള്‍ ഭര്‍തൃപിതാവിന് പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്‍ തുകയായ 500 രൂപയും ഭര്‍തൃസഹോദരനില്‍ നിന്ന് ലഭിക്കുന്ന ധനസഹായവും മാത്രമാണ് ഈ കുടുംബത്തിന്‍റെ  ഇപ്പോഴത്തെ  ഏക ആശ്രയം.  സ്വയം ഒന്നും ചെയ്യാന്‍ കഴിയാത്ത ഭര്‍ത്താവിനെ ശുശ്രൂഷിക്കേണ്ടതിനാല്‍ ഭാര്യ റോസിലിക്ക് ജോലിക്ക് പോകുവാന്‍ സാധിക്കില്ല. ഭര്‍ത്താവിനു മരുന്ന് വാങ്ങുവാനും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ഭക്ഷണ കാര്യങ്ങള്‍ക്കും കൂടി ഈ കുടുംബം ഇപ്പോള്‍ വളരെ ബുദ്ധിമുട്ടിലാണ്. ഇവരുടെ ഈ അവസ്ഥ കണ്ടു ഇവരെ സഹായിക്കുവാന്‍ തയ്യാറുള്ള ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്നവര്‍ ദയവായി അവരെ 0480 2847998 അല്ലെങ്കില്‍ 9544458946 എന്ന നമ്പരില്‍ ബന്ധപ്പെടുക.‍ എടതിരിഞ്ഞി  സര്‍വീസ്  സഹകരണ  ബാങ്കില്‍  ഇവര്‍ക്കായുള്ള   6377  എന്ന   അക്കൗണ്ട്‌  നമ്പരിലേക്ക്  ധനസഹായം അയക്കാവുന്നതാണ്. 
[എടതിരിഞ്ഞി ഡോട്ട് കോം വാര്‍ത്താ വിഭാഗത്തിന് ഈ വാര്‍ത്ത‍ നല്‍കിയത് : ശ്രീ. ശിവരാമന്‍ കൊല്ലംപറമ്പില്‍]
 

ഷണ്മുഖം കനാല്‍ വഴി മാലിന്യങ്ങള്‍ ഒഴുക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇരിഞ്ഞാലക്കുട നഗരസഭ പിന്തിരിയണം - പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രത്യേക പ്രമേയം പാസ്സാക്കി.

[27 April 2012 - 06:20 PM]
പടിയൂര്‍ : ഇരിഞ്ഞാലക്കുടയില്‍ നിന്ന് മാലിന്യങ്ങള്‍ ഷണ്മുഖം കനാല്‍ വഴി ഒഴുക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇരിഞ്ഞാലക്കുട നഗരസഭ പിന്തിരിയണം എന്നും തീരുമാനം പുന പരിശോധിക്കണം എന്നും  ഇന്നലെ ചേര്‍ന്ന പടിയൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മറ്റി  പ്രത്യേക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പടിയൂര്‍ പൂമംഗലം പഞ്ചായത്തിലൂടെ ഒഴുകുന്ന ഷണ്മുഖം കനാല്‍ വഴി ഇരിഞ്ഞാലക്കുടയില്‍ നിന്നും മാലിന്യങ്ങള്‍ ഒഴുക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. യു എ ഇ യില്‍ എടതിരിഞ്ഞിക്കാരുടെ പ്രവാസി സംഘടനയായ എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രത്യേക യോഗം ചേര്‍ന്ന് മാലിന്യങ്ങള്‍ ഒഴുക്കാനുള്ള തീരുമാനത്തെ ശക്തമായി അപലപിച്ചു. കൂടാതെ ഇക്കാര്യത്തില്‍ പടിയൂര്‍ ഗ്രാമ പഞ്ചായത്ത് നടപടികള്‍ എടുക്കണം എന്നും പ്രവാസി സംഘടന ആവശ്യപ്പെട്ടു. ജനകീയ പ്രതികരണ വേദി പ്രവര്‍ത്തകര്‍ ഗ്രാമ പഞ്ചായത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ പോസ്റര്‍ പ്രചാരണങ്ങള്‍ നടത്തി, പരാതി ഗ്രാമ പഞ്ചായത്തിന് നല്‍കി.  കൂടാതെ ഫേസ് ബുക്ക്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി കക്ഷി രാഷ്ട്രീയത്തിനതീതമായി ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഒരു പ്രദേശത്തെ മാലിന്യങ്ങള്‍ മറ്റൊരു പ്രദേശത്തേക്ക് ഒഴുക്കി വിട്ടു സമീപ പ്രദേശങ്ങള്‍ കൂടി മലിനപ്പെടുത്താനുള്ള തീരുമാനങ്ങള്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുമെന്നും ഷണ്മുഖം കനാല്‍ മാലിന്യ വിമുക്തമായ, തീര്‍ത്തും ശുദ്ധ ജല സ്രോതസ്സായി നില നിറുത്തണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു. മാലിന്യ വിമുക്തമായ നാടിനെ കുറിച്ച് പ്രസംഗ വേദികളില്‍  പ്രസംഗിക്കുകയും നാടിനെ മുഴുവന്‍ മലിനമാക്കി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ മറ്റു പ്രദേശങ്ങളിലേക്ക്  മാലിന്യങ്ങള്‍ ഷണ്മുഖം കനാല്‍ വഴി ഒഴുക്കി വിട്ടു  തീര്‍ത്തും ശുദ്ധ ജല സ്രോതസ്സായി നില നിറുത്തേണ്ട ഷണ്മുഖം കനാലിനെ നശിപ്പിക്കാനുള്ള ചില ഭരണാധികാരികളുടെ സ്വാര്‍ത്ഥ തീരുമാനങ്ങള്‍ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകും.
 

ഷണ്മുഖം കനാല്‍ മാലിന്യ വിമുക്തമായി സംരക്ഷിക്കാന്‍ നടപടിയെടുക്കണം - എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ (EWA-UAE)

[23 April 2012 - 05:20 PM]

ഇരിഞ്ഞാലക്കുട ഭാഗങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ഒഴുക്കിവിട്ടു ഷണ്മുഖം കനാല്‍ മാലിന്യമാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഏപ്രില്‍ 20നു ദുബായില്‍ വച്ച് നടന്ന എടതിരിഞ്ഞി വെല്ഫെയെര്‍ അസോസിയേഷന്‍ (EWA-U.A.E.) ന്റെ 28- ആമത് എക്സിക്യുടീവ് കമ്മിറ്റി അപലപിച്ചു. ഷണ്മുഖം കനാല്‍ ശുദ്ധജല സ്രോതസ്സായി നിലനിര്‍ത്തുകയും പടിയൂര്‍, എടതിരിഞ്ഞി പ്രദേശങ്ങളെ മാലിന്യ വിമുക്തമായി സംരക്ഷിക്കുന്നതിനുമുള്ള നടപടികള്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും EWA-U.A.E എക്സിക്യുടിവ് കമ്മിറ്റി ആവശ്യപ്പെട്ടു.  ദുബായ് കരാമയില്‍ വച്ച് നടന്ന എക്സിക്യുടിവ് കമ്മിറ്റി മീറ്റിംഗില്‍ പ്രസിഡണ്ട്‌ നീലംകുറ്റി ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Kerala Latest News Updates
 
 
 

 New Events & Website Links
 
Edathirinji.Com On Facebook                          http://www.facebook.com/edathirinji
 
Edathirinji's First Job Portal                            http://jobs.edathirinji.com
 
Edathirinji Welfare Association (EWA) website  http://ewa.edathirinji.com
 
Edathirinji's First Investment Portal                 http://invest.edathirinji.com
 
Edathirinji's First Social Network                      http://edathirinji.socialgo.com 
 
Edathirinji's First Web Hosting Firm                  http://www.worldwebsonline.com
 
Our Media Partner                                         http://www.irinjalakudalive.com
 

Website Designed & Managed By Vinod Keezhayil & Veliyath Pushkaran Team (WorldWebsOnline.Com)