The Official Website Of Edathirinji [ Since 2002 ]

 
 
 
 

എടതിരിഞ്ഞിയിലെ പ്രഥമ ഓഹരി വ്യാപാര സ്ഥാനമായ 2011 ആഗസ്റ്റ്‌ 17നു പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യ ഇന്‍ഫോലൈന്‍ ലിമിറ്റഡ് (India Infoline Lmited - IIFL) വിജയകരമായ രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച് ( BSE ), നാഷണല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച് ( NSE ), മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ( MCX ) എന്നിവിടങ്ങളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികള്‍ ഓണ്‍ലൈന്‍ ആയി വാങ്ങി വില്‍ക്കാന്‍ എടതിരിഞ്ഞിയിലെ ഇന്ത്യ ഇന്‍ഫോലൈന്‍ ഓഫീസ് മുഖേന സാധിക്കും. 

ഇന്ത്യയിലെ 500 നഗരങ്ങളിലായി 2500 ല്‍ അധികം ബിസിനസ്‌ കേന്ദ്രങ്ങളുള്ള India Infoline Ltd - IIFL ഗ്രൂപ്പ്‌ ഓഹരി വിപണി, കമ്മോഡിറ്റി വ്യാപാരം, കറന്‍സി വ്യാപാരം, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ സാമ്പത്തിക മേഖലയിലെ പ്രമുഖ സാന്നിധ്യമാണ്. NSE യിലും BSE യിലും അംഗമായ IIFL ഗ്രൂപ്പിന് NSDL ന്‍റെയും CDSL ന്‍റെയും അംഗത്വവും MCX, NCDEX എന്നിവയില്‍ ഉല്‍പ്പന്ന വ്യാപാരത്തിനായുള്ള അംഗത്വവുമുണ്ട്.
 
അവധി വ്യാപാരത്തിന്‍റെ അനന്ത സാധ്യതകള്‍ മനസിലാക്കി ഇടപാടുകാര്‍ക്കും സ്ഥിരമായി നല്ല വരുമാനം ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പില്ലാക്കി കൊണ്ടിരിക്കുകയാണ് ഈ സ്ഥാപനം. 
 
 
ഇന്ത്യ ഇന്‍ഫോലൈന്‍ അക്കൗണ്ട്‌ തുറക്കുന്നതിനു താഴെ പറയുന്ന രേഖകള്‍ ആവശ്യമാണ്.
 1. Pan Card Copy
 2. Passport Size Colour Photo
 3. Voter ID Card / Passport Copy / Driving Licence OR Bank Statement
 4. Cancelled Cheque
 5. Amount Cheque in favour of " India Infoline Limited" for Equity Customers  ("India Infoline Commodities Ltd" for commodity Customers)
 6. Six Months Bank Statement needed only for F&O Trading

അക്കൗണ്ട്‌ 5 ദിവസത്തിനകം തയ്യാറാകുന്നതാണ്‌

ഇടപാടുകാര്‍ക്ക് താഴെ പറയുന്ന രീതിയില്‍ വ്യാപാരം നടത്താം :

 1. ഓണ്‍ലൈന്‍ ആയി സ്വന്തമായി വീട്ടില്‍ ഇരുന്നോ ഓഫീസില്‍ ഇരുന്നോ വ്യാപാരം നടത്താം
 2. എടതിരിഞ്ഞിയിലെ ഓഫീസില്‍ വന്നു വ്യാപാരം നടത്താം
 3. ഫോണില്‍ വിളിച്ചു പറഞ്ഞു വ്യാപാരം നടത്താം
 4. സ്ഥിരമായി വ്യാപാരം നടത്താന്‍ ഞങ്ങളെ ഏല്‍പ്പിക്കാം - ഞങ്ങളുടെ ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാര്‍ നിങ്ങള്ക്ക് വേണ്ടി വ്യാപാരം നടത്തും.
ഇന്ത്യ ഇന്‍ഫോലൈന്‍ ഇടപാടുകള്‍ :

യാതൊരു വിധ പണ ഇടപാടുകളും ഇന്ത്യ ഇന്‍ഫോലൈന്‍ കാഷ് ആയി സ്വീകരിക്കുന്നതല്ല. എല്ലാ ഇടപാടുകളും " ഇന്ത്യ ഇന്‍ഫോലൈന്‍ ലിമിറ്റഡ് " എന്ന പേരില്‍ ക്രോസ് ചെയ്ത ചെക്ക്‌ ആയി മാത്രമേ സ്വീകരിക്കൂ. ഇടപാടുകാര്‍ക്ക് നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ട്‌ മുഖേന ഓണ്‍ലൈന്‍ ആയി NEFT or RTGS മുഖേന പണം ഇന്ത്യ ഇന്‍ഫോലൈനില്‍ നിക്ഷേപിക്കാം. എപ്പോള്‍ ആണോ പണം പിന്‍വലിക്കുന്നത് അപ്പോള്‍ നിങ്ങളുടെ പണം നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ബാങ്ക് അക്കൗണ്ട്‌ല്‍ ഇന്ത്യ ഇന്‍ഫോലൈന്‍ ഓണ്‍ലൈന്‍ ആയി ട്രാന്‍സ്ഫര്‍ ചെയ്യും. അതിനാല്‍ എല്ലാ ധന ഇടപാടുകളും സുരക്ഷിതമാണ്.
 
ഇന്ത്യ ഇന്‍ഫോലൈന്‍ ശാഖകളുടെ പ്രത്യേകതകള്‍:
 1. ഓണ്‍ലൈന്‍ ട്രേഡിംഗ് ചിന്തിക്കുന്ന വേഗത്തില്‍.
 2. ഫോബ്സ് അംഗീകരിച്ച ലോകോത്തര ഗവേഷണം
 3. ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് അനുയോജ്യം എന്നു പരക്കെ അംഗീകരിക്കപ്പെട്ട ട്രേഡിംഗ് പ്ലാറ്റ് ഫോം, പരസ്പര വിനിമയവും ഉപയോഗ സൗകര്യങ്ങള്‍ ഉള്ളതുമാണ്.
 4. തല്‍സമയ വിപണി നിരക്കുകള്‍
 5. വ്യക്തിഗത വിപണി നിരീക്ഷണം
 6. മിന്നല്‍ വേഗത്തിലുള്ള ട്രേഡിംഗ് എക്സിക്യുഷന്‍
 7. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള സാങ്കേതിക ചാര്‍ട്ടുകള്‍.
 8. 128 bit SSL സൂപ്പര്‍ സെക്യൂരിറ്റി
 9. അര്‍പ്പണവും വൈദഗ്ധ്യവുമുള്ള റിലേഷന്‍ഷിപ്പ് മാനേജര്‍മാര്‍
 10. ഓണ്‍ലൈന്‍ മുഖേനയോ ടെലിഫോണ്‍ വഴിയോ അല്ലെങ്കില്‍ ഞങ്ങളുടെ ശാഖകളില്‍ നേരിട്ടോ ട്രേഡ് നടത്താവുന്ന സൗകര്യം

നിങ്ങള്‍ ബുദ്ധിമുട്ടി ഉണ്ടാക്കുന്ന പണത്തിനു വര്‍ഷത്തില്‍ നിന്ന് വര്‍ഷത്തില്‍ പരമാവധി 12 ശതമാനം വരുമാനം കിട്ടിയാല്‍ മതിയോ ?

വര്‍ഷത്തില്‍ 8 മുതല്‍ 12 ശതമാനം ചില ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുമ്പോള്‍ പലരും ഓര്‍ക്കാത്ത ഒരു കാര്യമുണ്ട് അതാണ്‌ നാണ്യപെരുപ്പം (Inflation). വാര്‍ഷിക  നാണ്യപെരുപ്പം 6 മുതല്‍ 7 വരെയുള്ള ഒരു രാജ്യത്ത് 8 മുതല്‍ 12 ശതമാനം വരെ വരുമാനം കിട്ടിയാലും വാസ്തവത്തില്‍ അപ്പോള്‍ അതിന്‍റെ വരുമാനം 2 ശതമാനം മുതല്‍ 5 ശതമാനം വരെ ലഭിക്കുന്നതിനു തുല്യമാകുന്നുള്ളൂ. ചിലവുകള്‍ ഏറി വരുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന രീതിയില്‍ പ്ലാന്‍ ചെയ്‌താല്‍ മാത്രമേ കാര്യമുള്ളൂ. അവിടെയാണ് കമ്മോഡിറ്റി വ്യാപാരത്തിന്‍റെയും ഓഹരി വ്യാപാരത്തിന്റെയും പ്രസക്തി. കൃത്യമായ രീതിയില്‍ നമ്മുടെ കയ്യിലെ പണത്തിനനുസരിച്ചു വ്യാപാരം ചെയ്‌താല്‍ നല്ല രീതിയില്‍ വന്‍ ലാഭം കമ്മോഡിറ്റി വ്യാപാരത്തില്‍ നിന്നും ഉണ്ടാക്കാം. ചിലപ്പോള്‍ മാസങ്ങള്‍ക്കകം തന്നെ പണം ഇരട്ടിയായി മാറിയേക്കാം.  കമ്മോഡിറ്റി വ്യാപാരത്തില്‍ നിന്നും നഷ്ട്ടം വന്നു എന്നു ആരെങ്കിലും പറഞ്ഞാല്‍ അതിനര്‍ത്ഥം അവര്‍ അത്യാഗ്രഹം മൂത്ത് അവര്‍ക്ക് വാങ്ങാവുന്ന പരിധിക്കകം വാങ്ങികൂട്ടി മാര്‍ജിന്‍ പോലും അടക്കാന്‍ പറ്റാത്ത രീതിയില്‍ വ്യാപാരം തെറ്റായി നടത്തി എന്നാണ്. നമ്മുടെ കയ്യില്‍ ഉള്ള പണത്തിന്‍റെ ലഭ്യതയ്ക്ക് അനുസരിച്ച് മാത്രം വ്യാപാരം ചെയ്‌താല്‍ നഷ്ടം വരില്ല. ലാഭത്തില്‍ മാത്രമേ വില്‍ക്കുകയുള്ളൂ എന്നു തീരുമാനമെടുക്കണം.  മാത്രമല്ല ഏതൊരു നിക്ഷേപത്തിനേക്കാളും വരുമാനം അത് നല്‍കും.

ഓഹരി വിപണിയെ കുറിച്ചും കമ്മോഡിറ്റി വ്യാപാരത്തെ കുറിച്ചും അറിവ് ഇല്ലാത്തവര്‍ക്ക് വ്യാപാരം ചെയ്യാന്‍ പറ്റുമോ ?

തീര്‍ച്ചയായും വ്യാപാരം തുടങ്ങാം, ഒരു ഇടപാടുകാരും തുടക്കത്തില്‍ വലിയ അറിവുമായിട്ടല്ല വരിക. തുടര്‍ന്ന് വ്യാപാരത്തില്‍ നിന്ന് ലാഭം നല്ല രീതിയില്‍ ലഭിച്ചു കഴിയുമ്പോള്‍ ഈ മേഖലയില്‍ നിക്ഷേപിക്കാന്‍ വൈകിപ്പോയോ എന്നായിരിക്കും തോന്നുക. ഒരിക്കല്‍ കമ്മോഡിറ്റി വ്യാപാരത്തില്‍ നിന്നോ ഓഹരി വിപണിയില്‍ നിന്നോ ലാഭം കിട്ടിയവര്‍ പിന്നീട് ഒരിക്കലും വര്‍ഷത്തില്‍ 8 ശതമാനവും 12 ശതമാനവും മാത്രം വരുമാനം ലഭിക്കുന്ന മറ്റു നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കില്ല - കാരണം അവര്‍ക്ക് അതിനേക്കാള്‍ മെച്ചപ്പെട്ട മേഖല അവര്‍ കണ്ടെത്തി കഴിഞ്ഞിരിക്കും.

ആര്‍ക്കൊക്കെയാണ് ഓഹരി വിപണിയില്‍ നിന്നും കമ്മോഡിറ്റി വ്യാപാരത്തില്‍ നിന്നും നഷ്ടം വരിക ?

വാസ്തവത്തില്‍ നിക്ഷേപകരുടെ കയ്യില്‍ ഉള്ള പണത്തിനു മാത്രം വാങ്ങുന്ന ആര്‍ക്കും നഷ്ടം വരില്ല. കാരണം അവര്‍ വാങ്ങിയ ഓഹരികള്‍ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ വില കൂടുമ്പോള്‍ മാത്രം വിറ്റാല്‍ മതി. എന്നാല്‍ പണത്തിനു അത്യാഗ്രഹം കൂടുമ്പോള്‍ ചിലര്‍ കയ്യിലുള്ള പണത്തിന്‍റെ 10 ഇരട്ടിയോ 20 ഇരട്ടിക്കോ ഒരു ദിവസം തന്നെ വ്യാപാരം നടത്തും (Intraday Trading) . അതായത് 1 ലക്ഷം രൂപ നിക്ഷേപിച്ച ആള്‍ 10 ലക്ഷത്തിനും 20 ലക്ഷത്തിനും വാങ്ങി കൂട്ടും. ഇത്തരം വ്യാപാരത്തില്‍ അന്ന് തന്നെ വാങ്ങിയത് വില്‍ക്കണം എന്നുള്ളതിനാല്‍ വാങ്ങിയത് കയറിപോയാല്‍ വന്‍ ലാഭവും വാങ്ങിയത് ഇറങ്ങിപോയാല്‍ വന്‍ നഷ്ടവും സംഭവിക്കും. പെട്ടെന്ന് കോടീശ്വരന്‍ ആകാനുള്ള അത്യാഗ്രഹം ആണ് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്‌. ഞങ്ങള്‍ ഒരിക്കലും ഇത്തരം വ്യാപാരത്തെ പ്രോത്സാഹിപ്പിക്കില്ല. കൂടുതല്‍ മടങ്ങിനു വാങ്ങിക്കാതെ തന്നെ കയ്യില്‍ ഉള്ള പണം കൊണ്ട് മാത്രം വ്യാപാരം ചെയ്‌താല്‍ നഷ്ടമില്ലാതെ നല്ല ലാഭം ഉണ്ടാകാന്‍ കഴിയും.

എപ്പോഴാണ് ഓഹരി വിപണിയിലും അവധി വ്യാപാരത്തിലും നിക്ഷേപിക്കേണ്ടത് ?

ഓഹരി വിപണിയില്‍ പല തരത്തില്‍ വ്യാപാരം നടത്തുന്നവര്‍ ഉണ്ട്. ചിലര്‍ ദിവസേന വാങ്ങി വില്‍ക്കുന്നു. ചിലര്‍ നല്ല ഓഹരികള്‍ വാങ്ങി നിശ്ചിത വരുമാനം ലഭിച്ചാല്‍ വില്‍ക്കുന്നു. മറ്റു ചിലര്‍ ദീര്‍ഘകാലത്തിലേക്ക് വേണ്ടി നല്ല ഓഹരികളില്‍ നിക്ഷേപിക്കുന്നു. ഓഹരികളുടെ വില നന്നായി കുറഞ്ഞിരിക്കുന്ന സമയത്താണ് വാങ്ങേണ്ടത്. ഓഹരി വിപണി തകര്‍ന്നു എന്നോ മറ്റോ വാര്‍ത്ത വരുന്ന സമയങ്ങളില്‍ ആണ് നിക്ഷേപിക്കേണ്ടത്. കാരണം ആ സമയങ്ങളില്‍ ഒട്ടു മിക്ക ഓഹരികളുടെയും വില വളരെ കുറവായിരിക്കും.  ദീര്‍ഘകാലത്തിലേക്ക് ഓഹരികള്‍ സെലക്ട്‌ ചെയ്യുന്നവര്‍ നല്ല മൂല്യമുള്ള കമ്പനികള്‍ മാത്രം സെലക്ട്‌ ചെയ്യുക. ഒരു നിശ്ചിത വരുമാനം ലഭിച്ചാല്‍ പ്രോഫിറ്റ് ബുക്ക്‌ ചെയ്യുക. പലരും ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം എന്നോ സെന്‍സെക്സ് 25000 നു മുകളില്‍ എന്നു വാര്‍ത്ത വരുമ്പോള്‍ ആണ് നിക്ഷേപിക്കാന്‍ തയ്യാറാവുക - അത് തെറ്റായ തീരുമാനമാണ്.

കമ്മോഡിറ്റി വ്യാപാരത്തില്‍ ഓരോ മാസത്തേക്കുള്ള കരാര്‍ ആയിട്ടാണ് വ്യാപാരം അതിനാല്‍ അന്താരാഷ്‌ട്ര വിപണിയിലെ  വാര്‍ത്തകളെ അടിസ്ഥാനമാക്കി ആയിരിക്കും വിലകളിലെ വ്യത്യാസം ഉണ്ടാവുക. അതുകൊണ്ട് തന്നെ ഏതു സമയത്തും ഒരു അക്കൗണ്ട്‌  തുടങ്ങി  വ്യാപാരം  ആരംഭിക്കാം.  രാവിലെ 10 മണി മുതല്‍ രാത്രി 11 : 30 വരെ വ്യാപാരം നടത്താം.  പ്രധാനമായും ക്രൂഡ് ഓയില്‍, നാച്ചറല്‍ ഗ്യാസ്, കോപ്പര്‍, സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയിലാണ് നല്ല വ്യാപാരം നടക്കുന്നത്. 

സാധാരണ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നതും കമ്മോഡിറ്റി വിപണിയില്‍ വ്യാപാരം നടത്തുന്നതും തമ്മില്‍ എന്തൊക്കെ വ്യത്യാസം ആണ് ഉള്ളത് ?

 
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ പ്രധാനമായും രണ്ടു പ്രധാന എക്സ്ചേഞ്ച് ആയ ബോംബൈ സ്റ്റോക്ക്‌ എക്സ്ചേഞ്ച് (BSE) നാഷണല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച് (NSE) എന്നിവയില്‍ ആണ് വ്യാപാരം നടത്തുന്നത്. കൂടാതെ ഇതില്‍ നടക്കുന്നത് വിവിധ  കമ്പനികളുടെ ഓഹരികള്‍ വാങ്ങി വില്‍ക്കല്‍ ആണ്. പക്ഷെ  കമ്മോഡിറ്റി വ്യാപാരത്തില്‍ പ്രധാനമായും ഉല്‍പ്പന്നങ്ങള്‍ ആണ് വ്യാപാരം നടത്തുക. സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, നിക്കല്‍, സില്‍വര്‍, അലുമിനിയം, ക്രൂഡ് ഓയില്‍, നാചറല്‍ ഗ്യാസ് തുടങ്ങിയവ ആണ് വ്യാപാരം നടത്തുക. അന്താരാഷ്‌ട്ര വിപണിയിലെ ചലനങ്ങള്‍ അനുസരിച്ച് പെട്ടെന്ന് വ്യതിയാനങ്ങള്‍ കമ്മോഡിറ്റി വിപണിയില്‍ ഉണ്ടാകുന്നതും ആകര്‍ഷകമായ നേട്ടങ്ങള്‍ കുറഞ്ഞ സമയത്തിനകം ഉണ്ടാകുന്നതും മാര്‍ജിന്‍ കുറവായതും  കൂടുതല്‍ ആളുകള്‍ കമ്മോഡിറ്റി വ്യാപാരത്തിലേക്ക് വരാന്‍ ഉള്ള കാരണമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വന്‍ ലാഭങ്ങള്‍ കമ്മോഡിറ്റി വിപണിയില്‍ നിന്നും ഉണ്ടാകും. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (MCX) ല്‍ ആണ് വ്യാപാരം നടക്കുക.

വ്യാപാരം നടന്ന വിവരങ്ങള്‍ എങ്ങനെ അറിയാം ?

ഇന്ത്യ ഇന്‍ഫോലൈന്‍ മുഖേന നടക്കുന്ന ഓരോ വ്യാപാരത്തിനും എസ്. എം. എസ് ആയും ഇമെയില്‍ ആയും വിവരങ്ങള്‍ ഇടപാടുകാര്‍ക്ക് ലഭ്യമാകും. കൂടാതെ ഞങ്ങള്‍ തരുന്ന യൂസര്‍ നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്‌താല്‍ വ്യാപാര സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാകും. ഓണ്‍ലൈന്‍ ആയി എല്ലാ വിവരങ്ങളും ഇടപാടുകാര്‍ക്ക് സുതാര്യമായ രീതിയില്‍ ലഭിക്കും.

വിദേശത്ത് ഇരുന്നു വ്യാപാരം നടത്താന്‍ സാധിക്കുമോ ?

തീര്‍ച്ചയായും, ഓണ്‍ലൈന്‍ വ്യാപാരം ആയതിനാല്‍ ലോകത്ത് എവിടെ ഉള്ളവര്‍ക്കും ഓണ്‍ലൈന്‍ ടെര്‍മിനല്‍ മുഖേന വ്യാപാരം നടത്താം. അതിനു വേണ്ട സോഫ്റ്റ്‌വെയര്‍ ഞങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഓണ്‍ലൈന്‍ ആയി  ഇന്‍സ്റ്റോള്‍ ചെയ്തു തരും. കൂടാതെ ടെര്‍മിനല്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാതെ ഇന്ത്യ ഇന്‍ഫോലൈന്‍ വെബ്സൈറ്റ് മുഖേന ലോഗിന്‍ ചെയ്തും വ്യാപാരം നടത്താം. അല്ലെങ്കില്‍ ഞങ്ങളുടെ ഓപ്പറേറ്റര്‍മാര്‍ നിങ്ങള്‍ക്ക് വേണ്ടി വ്യാപാരം ചെയ്തു തരും.

വീട്ടില്‍ ഒരു കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ്   കണക്ഷനും ഉണ്ടെങ്കില്‍ വീട്ടമ്മമാര്‍ക്ക് ഒഴിവു സമയങ്ങളില്‍ വീട്ടില്‍ ഇരുന്നു ഓണ്‍ലൈന്‍ ആയി വ്യാപാരം നടത്തി പണം ഉണ്ടാക്കാന്‍ കഴിയുമോ ? താല്പര്യം ഉള്ളവര്‍ക്ക് ആര് പരിശീലനം നല്‍കും ?
 
തീര്‍ച്ചയായും ഓണ്‍ലൈന്‍ ആയി വീട്ടില്‍ ഇരുന്നു പണം ഉണ്ടാകാന്‍ ഇത്തരം വ്യാപാരങ്ങള്‍ മൂലം സാധിക്കും. രാവിലെ 9 മുതല്‍ ഓഹരി വ്യാപാരം തുടങ്ങി വൈകീട്ട് 3 : 30 നു കഴിയും. അതു പോലെ തന്നെ കമ്മോഡിറ്റി വ്യാപാരം രാവിലെ 10 മണിക്ക് ആരംഭിച്ചു രാത്രി 11 : 30 വരെ ഉണ്ട്.  ഒഴിവു ലഭിക്കുന്ന സമയം മാത്രം പ്രയോജനപ്പെടുത്തിയാല്‍ വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ മാസം നല്ല വരുമാനം ഉണ്ടാക്കാം. ഒരിക്കലും മുഴുവന്‍ സമയം കമ്പ്യൂട്ടര്‍നു മുന്നില്‍ ഇരിക്കേണ്ട ആവശ്യമില്ല. ഞങ്ങളില്‍ നിന്ന് അക്കൗണ്ട്‌ തുറന്നു വ്യാപാരം ചെയ്യുന്ന എല്ലാവര്‍ക്കും ആവശ്യമായ പരിശീലനങ്ങള്‍,  ഉപദേശങ്ങള്‍ എന്നിവ ഞങ്ങള്‍ നല്‍കും. വീട്ടില്‍ ഇരുന്നു തന്നെ വ്യാപാരം നടത്തി ലാഭം ഉണ്ടാകുന്ന ഇടപാടുകാര്‍ ഞങ്ങള്‍ക്കുണ്ട്‌.

ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനും കമ്മോഡിറ്റി വ്യാപാരം,  കറന്‍സി  വ്യാപാരം നടത്തുന്നതിനും  പാന്‍ കാര്‍ഡ്‌  നിര്‍ബന്ധമാണോ ? പാന്‍ കാര്‍ഡ്‌  ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് ?
 
ഓഹരി, കമ്മോഡിറ്റി, കറന്‍സി വ്യാപാരം  തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നതിനും വ്യാപാരം നടത്തുന്നതിനും പാന്‍ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. ഡീമാറ്റ്‌ അക്കൗണ്ട്‌ തുടങ്ങുന്നതിനുള്ള അപേക്ഷയോടൊപ്പം പാന്‍ കാര്‍ഡ്‌ കോപ്പി കൂടി നല്‍കണം. ഇടപാടുകാര്‍ക്ക് പാന്‍ കാര്‍ഡ്‌ എടുത്തു കൊടുക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ ഞങ്ങള്‍ ചെയ്തു കൊടുക്കുന്നതായിരിക്കും. രണ്ടു കളര്‍ ഫോട്ടോ, അഡ്രെസ്സ് തെളിയിക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പി അല്ലെങ്കില്‍ പാസ്പോര്‍ട്ട് കോപ്പി എന്നിവ പാന്‍ കാര്‍ഡ്‌ അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷിച്ചാല്‍ രണ്ടു മുതല്‍ നാല് ആഴ്ചക്കുള്ളില്‍ പാന്‍ കാര്‍ഡ്‌ പോസ്റ്റല്‍  ആയി വീട്ടില്‍ എത്തും. എപ്പോള്‍ ഒട്ടുമിക്ക ധനഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌.

ഇന്ത്യ ഇന്‍ഫോ ലൈന്‍ അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യാനുള്ള ചെലവുകള്‍ എന്തൊക്കെയാണ് ?

ഓഹരി വ്യാപാരത്തിന്‍റെ അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യാനുള്ള ചാര്‍ജ് 750 രൂപയാണ്. ആദ്യത്തെ 3 മാസത്തിനുള്ളില്‍ വ്യാപാരത്തിലെ ബ്രോക്കറേജ് പരമാവധി 750 രൂപ വരെ  ഇടപാടുകാര്‍ക്ക് തന്നെ തിരിച്ചു നല്‍കും. കൂടാതെ ഒറ്റ തവണ അടക്കുന്ന Life Time AMC Charge 555 രൂപ ആണ്.  DP ചാര്‍ജ് 15 രൂപ ആണ്, വര്‍ഷത്തില്‍ 600 രൂപ അടക്കുന്നവര്‍ക്ക് അണ്‍ലിമിറ്റഡ് ആയി വ്യാപാരം നടത്താം.  ബ്രോക്കറേജ് (Intraday 0.05 % and Delivery 0.5%) ആണ്. കൂടുതല്‍ നല്ല രീതിയില്‍ വ്യാപാരം നടത്തുന്ന ഇടപാടുകാര്‍ക്ക് ബ്രോക്കറേജ് കുറച്ചു നല്‍കാറുണ്ട്.

കമ്മോഡിറ്റി അക്കൗണ്ട്‌ തുറക്കുന്നതിനു 500 രൂപയാണ് ചാര്‍ജ്. ആദ്യ മാസത്തെ ബ്രോക്കറേജ് പരമാവധി 500  രൂപ വരെ  ഇടപാടുകാര്‍ക്ക്  തിരിച്ചു നല്‍കും. അത് കൊണ്ട് തന്നെ മിക്ക ഇടപാടുകാര്‍ക്കും സീറോ അക്കൗണ്ട്‌ ഓപ്പണിംഗ് പോലെ ആയിരിക്കും ലഭിക്കുക. കമ്മോഡിറ്റി  ബ്രോക്കറേജ് 0.05 % ആണ്. കൂടുതല്‍ നല്ല രീതിയില്‍ വ്യാപാരം നടത്തുന്ന ഇടപാടുകാര്‍ക്ക് ബ്രോക്കറേജ് കുറച്ചു നല്‍കാറുണ്ട്.

ഓഹരി ഇടപാടുകള്‍ക്കും കമ്മോഡിറ്റി ഇടപാടുകള്‍ക്കും നിക്ഷേപങ്ങള്‍ക്ക് ഗ്യാരന്റി നല്കുന്നുണ്ടോ ?

ഇല്ല, ഗ്യാരന്റി നല്കാനാവില്ല - നിയമ പ്രകാരം ഓഹരി  കമ്മോഡിറ്റി  നിക്ഷേപങ്ങള്‍ക്ക്  ഗ്യാരന്റി നല്കാനാവില്ല. ഓഹരി കമ്മോഡിറ്റി ഇടപാടുകള്‍ നഷ്ട സാധ്യതകള്‍ക്ക്  വിധേയമാണ് . കഴിഞ്ഞ കാലങ്ങളില്‍ ലാഭം കിട്ടി എന്ന് കരുതി എപ്പോഴും ലാഭം തന്നെ ലഭിക്കണം എന്നുമില്ല. നിക്ഷേപകര്‍ സ്വന്തം ഇഷ്ട പ്രകാരം തന്നെ വ്യാപാരം നടത്തണം. 


ഇന്ത്യ ഇന്‍ഫോലൈന്‍ എടതിരിഞ്ഞി ഓഫീസില്‍ നിന്നുള്ള സേവനങ്ങള്‍ ആര്‍ക്കൊക്കെ ലഭ്യമാകും ?

ഓഹരി വ്യാപാരം അവധി വ്യാപാരം തുടങ്ങിയവയില്‍ നിന്ന് പണം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഞങ്ങളുടെ സേവനങ്ങള്‍ ലഭ്യമാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ മൂലം എല്ലാ ഇടപാടുകളും ഓണ്‍ലൈന്‍ ആയതിനാല്‍ ബിസിനസ് പരിധി ഇല്ല. ഭൂമിയില്‍ ഉള്ള ആര്‍ക്കും എവിടെ ഇരുന്നും വ്യാപാരം ചെയ്യാം. ഞങ്ങള്‍ക്ക് തൃശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങള്‍, എറണാകുളം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍, തിരുവല്ല, ബാംഗ്ലൂര്‍, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിദേശത്ത് നിന്നും നല്ല  ഇടപാടുകാര്‍ ഉണ്ട്. തൃശൂര്‍ ജില്ലക്ക് പുറത്തുള്ളവര്‍ക്ക് അക്കൗണ്ട്‌ തുറക്കുന്നതിനു ആവശ്യമായ ഫോം എല്ലാം കൊറിയര്‍ ആയി അയച്ചു നല്‍കും. മാത്രമല്ല സ്വന്തമായി വ്യാപാരം നടത്താന്‍ സമയം കുറവുള്ളവര്‍ക്ക് ഞങ്ങളുടെ ഓഫീസില്‍ നിന്നും അവര്‍ക്ക് വേണ്ടി വ്യാപാരം ചെയ്തു കൊടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ നേരിട്ട് ബന്ധപ്പെടുക

Vinod Keezhayil,
Manager, India Infoline Ltd - IIFL
1st Floor, Kavalloor Building, Edathirinji P O
Irinjalakuda - Thrissur Dt., Kerala
Mobile : 0091-9446529829
Phone : 0091-480-2840184 / 2856317
email : iifl@edathirinji.com
Website www.indiainfoline.com
www.edathirinji.com
 _________________________________


 എന്തു കൊണ്ട് എടതിരിഞ്ഞി ഡോട്ട് കോം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ മാര്‍ക്കറ്റ് ചെയ്യുന്നില്ല ?

സ്ഥാപനം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഇടപാടുകാര്‍ക്ക് നല്‍കില്ല എന്നത് കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് എടുത്ത  ഒരു പ്രധാന തീരുമാനം ആണ്. കാരണം യൂണിറ്റ് ലിങ്കുഡു  പോളിസി ആയാലും ട്രഡീഷണല്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന പഴയ രീതിയിലുള്ള പോളിസികള്‍ ആയാലും വാസ്തവത്തില്‍ നിക്ഷേപകര്‍ക്ക് ഗുണം ചെയ്യില്ല. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അതായത് വിദ്യാഭ്യാസം, വിവാഹം എന്നിവക്കായി നിക്ഷേപിക്കാനായി 5 വര്‍ഷം അടച്ചാല്‍ മതി എന്നോ 10 വര്‍ഷം അടച്ചാല്‍ മതി എന്നൊക്കെ പോളിസി ചേര്‍ത്താന്‍ വരുന്നവര്‍ പറയാറുണ്ട്‌. പക്ഷെ വന്‍ തോതിലുള്ള കട്ടിംഗ് ഇത്തരം പോളിസികളില്‍ ഉണ്ട്. യൂണിറ്റ് ലിങ്ക് ടു  പോളിസികളില് ഓഹരി വിപണിയിലെ കയറ്റവും ഇറക്കവും നിക്ഷേപത്തിന്‍റെ വിലകളില്‍ മാറ്റം വരുത്തും, മാത്രമല്ല വര്ഷം തോറും ഇന്‍ഷുറന്‍സ് കമ്പനികള്‍ ഓരോ ചാര്‍ജുകള്‍ പല പേരുകളില്‍  നിക്ഷേപ തുകയില്‍ നിന്ന് എടുക്കും. ഇന്ത്യയുടെ വാര്‍ഷിക നാണ്യ പെരുപ്പം കൂടി മനസിലാക്കുമ്പോള്‍ ഇത്തരം പോളിസികളില്‍ നിന്ന് ഇടപാടുകാര്‍ക്ക് ഗുണം ലഭിക്കില്ല എന്ന് മനസിലാക്കാം. ഓരോ പോളിസി ഇടപാടുകാരെ കൊണ്ട് എടുപ്പിക്കുമ്പോഴും വന്‍ തുകയായാണ് പോളിസി  ചേര്‍ത്തുന്ന ഏജന്റിനു ലഭിക്കുന്നത്. ഈ തുക ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇടപാടുകാരുടെ പണത്തില്‍ നിന്നാണ് നല്‍കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്‍ഷുറന്‍സ് എന്ന് പറഞ്ഞാല്‍ ജീവിതത്തിനു സുരക്ഷ നല്‍കുന്ന രീതിയിലുള്ള ടേം ഇന്‍ഷുറന്‍സ് ആണ്. ചുരുങ്ങിയ പണം വര്ഷം തോറും മുടക്കി വന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പോളിസികള്‍ ആണത്. ഇന്ത്യയിലും അത്തരം ലൈഫ് ഇന്‍ഷുറന്‍സ്  പോളിസികള്‍ ഉണ്ട് പക്ഷെ അതിനു കമ്മീഷന്‍ കുറവായതിനാല്‍ ആരും മാര്‍ക്കറ്റ് ചെയ്യാറില്ല.

ഒരു വ്യക്തിക്ക് ആരോഗ്യവും സമ്പത്തും ഉണ്ടായാല്‍ സന്തോഷം തനിയെ വന്നുകൊള്ളും. അതിനാല്‍ എടതിരിഞ്ഞി ഡോട്ട് കോം ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ് പോളിസികളും വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പോളിസികളും മാര്‍ക്കറ്റ് ചെയ്യും. ഇടപാടുകാരുമായുള്ള നല്ല ബന്ധങ്ങള്‍ നില നിറുത്തുന്നതിന് വേണ്ടി ഒരു കാരണവശാലും ഒരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെയും യൂണിറ്റ് ലിങ്കുട് ആയതോ അല്ലാത്തതോ ആയ ഒരു പോളിസിയും എത്ര വന്‍ തുകയുടെ ആയാല്‍ പോലും മാര്‍ക്കറ്റ് ചെയ്യില്ല - കാരണം ഭാവിയെ കണ്ടുള്ള നിക്ഷേപ മാര്‍ഗ്ഗമാണ് അവര്‍ക്ക് വേണ്ടത് എങ്കില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന പദ്ധതികള്‍ ഉണ്ട്, നിക്ഷേപത്തിന് വേണ്ടു  ലൈഫ് ഇന്‍ഷുറന്‍സ് എടുത്താല്‍ വര്‍ഷങ്ങള്‍ കാത്തിരുന്നാലും പ്രതീക്ഷിച്ച വരുമാനം ലഭിക്കണം എന്നില്ല.

 1. നിക്ഷേപം എന്ന രീതിയില്‍ ഒരിക്കലും ഇന്‍ഷുറന്‍സ് എടുക്കരുത് :- ട്രഡീഷണല്‍ എന്ന് നാമകരണം ചെയ്ത പോളിസി ആയാലും യൂണിറ്റ് ലിങ്ക് പോളിസി ആയാലും നേട്ടം പോളിസി ചേര്‍ക്കുന്ന ഏജന്‍ന്ടിനു ആണ്. നിങ്ങള്‍ ബുദ്ധിമുട്ടി ഉണ്ടാക്കിയ പണം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഉദ്ദേശിക്കുന്ന രീതിയില്‍ വളരില്ല. 2002 മുതല്‍ 2012 വരെ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 6 പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികളെ വ്യക്തമായി വിലയിരുത്തിയതിനു ശേഷം ഉള്ള അഭിപ്രായമാണിത്, അല്ലാതെ വെറുതെ ഊഹിച്ചു എഴുതിയതല്ല. ട്രഡീഷണല്‍ എന്ന് നാമകരണം ചെയ്ത പോളിസി അത് ചേര്‍ക്കുന്ന എജന്ടിനു നല്‍കുന്ന കമ്മീഷന്‍ കേട്ടാല്‍ ഇടപാടുകാരന്‍ ഞെട്ടും. ശരിക്കും ഈ കമ്മീഷന്‍ നിക്ഷേപകന്റെ തുകയില്‍ നിന്നാണ് പോകുന്നത്. പലരും മക്കളുടെ വിദ്യാഭ്യാസം, വിവാഹം, പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് 10 വര്‍ഷം അല്ലെങ്കില്‍ 15 വര്‍ഷം എന്നൊക്കെ പറഞ്ഞു പോളിസി ചേരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും അവരുടെ നിക്ഷേപ തുക പരിശോധിക്കുന്നത്.

 2. ജീവന് പരിരക്ഷ എന്ന നിലയില്‍ മാത്രം പോളിസി എടുക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ രീതിയാണ് നല്ലത്. നമ്മള്‍ ഒരു ടെലിവിഷന്‍ വാങ്ങിയാല്‍ സ്റ്റെബിലൈസര്‍ വാങ്ങും, വാഹനം വാങ്ങിയാല്‍ ഇന്‍ഷുറന്‍സ് എടുക്കും. അതുപോലെ തന്നെ നമ്മുടെ ജീവന് ഒരു കവറേജ് ലഭിക്കുന്ന നിലയില്‍ ടേം പോളിസികള്‍ എടുക്കാം. ചുരുങ്ങിയ പ്രീമിയം വര്‍ഷത്തില്‍ അടച്ചു വന്‍ കവറേജ് ലഭിക്കുന്ന പോളിസികള്‍ ആണ് അത്. അപകട മരണങ്ങള്‍, അല്ലെങ്കില്‍ അപകടം മൂലം ജോലി ചെയ്യാന്‍ കഴിയാതെ വരിക. അത്തരം സന്ദര്‍ഭങ്ങളില്‍ തുക അവകാശികള്‍ക്ക് ലഭിക്കും. വര്‍ഷത്തില്‍ 700 രൂപയില്‍ താഴെ അടച്ചാല്‍ 10 ലക്ഷം രൂപയുടെ കവറേജും 1461 രൂപ അടച്ചാല്‍ 10 ലക്ഷം രൂപയുടെ ഡെത്ത് കവറേജ് കൂടാതെ അപകടങ്ങളെ തുടര്‍ന്ന് ഭാഗികമായി ശരീരം തളരുകയോ ജോലി ചെയ്യാന്‍ പറ്റാതെ വരികയോ ചെയ്താലും കവറേജ് ലഭിക്കുന്ന പോളിസികള്‍ ഉണ്ട് . ഇത്തരം പോളിസികള്‍ക്ക് കമ്മീഷന്‍ കുറവായതിനാല്‍ പോളിസി ചേര്‍ത്താന്‍ വരുന്നവര്‍ പറയില്ല - അവര്‍ അവര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ ലഭിക്കുന്ന പോളിസികള്‍ ചേര്‍ത്തും, അതിനാല്‍ വാസ്തവത്തില്‍ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് ഗുണം കിട്ടുന്ന രീതിയില്‍ ആയിരിക്കില്ല അവര്‍ എടുക്കുന്ന പോളിസികള്‍.

 3. പോളിസികള്‍ എടുത്തവരുടെ അനുഭവങ്ങള്‍ ചോദിച്ചു മനസിലാക്കുക :- പോളിസി ചേര്‍ത്താന്‍ വരുന്ന എജന്റ് പറയുന്നത് മാത്രം കേള്‍ക്കാതെ അത്തരം പോളിസികള്‍ മുമ്പ് എടുത്തവര്‍ക്ക് എത്ര നേട്ടം ഉണ്ടായി എന്ന് ചോദിച്ചു മനസിലാക്കുക.

  എടതിരിഞ്ഞി ഡോട്ട് കോം ചെയ്യുന്ന ബിസിനസ്‌ ചില മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ കൊണ്ട് ഉള്ളതാണ് അതിനാല്‍ ഒരു കാരണവശാലും എത്ര വന്‍ തുകയുടെ പോളിസി ആയാല്‍ പോലും ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെയും യൂണിറ്റ് ലിങ്ക് ആയതോ ട്രഡീഷണല്‍ ആയതോ ആയ പോളിസികള്‍ ഇനി മുതല്‍ ഞങ്ങള്‍ മാര്‍ക്കറ്റ് ചെയ്യില്ല. അത്തരം പോളിസികള്‍ ഇടപാടുകാര്‍ക്ക് ഗുണം ചെയ്യില്ല എന്ന തിരിച്ചറിവിലാണ് ഈ തീരുമാനം.

  താഴെ പറയുന്ന ബിസിനസ്‌ മാത്രമേ ഞങ്ങള്‍ ചെയ്യുന്നുള്ളൂ :-

  1. കമ്മോഡിറ്റി വ്യാപാരം :-  (India Infoline Commodities Limited).

  2. ഓഹരി വ്യാപാരം : (India Infoline Limited)

  3. ആരോഗ്യ ഇന്‍ഷുറന്‍സ് :- ആശുപത്രികളില്‍ കാഷ് ലെസ്സ് ചികിത്സ. (Star Health And Allied Insurance Company Limited)

  4. ടേം ഇന്‍ഷുറന്‍സ് : 10 ലക്ഷം കവറേജ് (വാര്‍ഷിക പ്രീമിയം 700 രൂപ മുതല്‍ 1461 രൂപ വരെ) - (Star Health And Allied Insurance Company Limited)

  5. വാഹന ഇന്‍ഷുറന്‍സ് പുതുക്കല്‍ :- ICICI Lombard General Insurance Company Limited

  6. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ള ഞങ്ങളുടെ ഇടപാടുകാര്‍ക്ക് പുതുതായി ആരംഭിക്കുന്ന ജീവകാരുണ്യ ട്രസ്റ്റില്‍ അംഗമായി ട്രസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം.

വാസ്തവത്തില്‍ പരമ്പരാഗത നിക്ഷേപങ്ങള്‍ക്ക് വര്‍ഷത്തില്‍ 9.5 % വരുമാനം ലഭിക്കുന്നുണ്ടോ ?

ഏതൊരു നിക്ഷേപം ആണെങ്കിലും വാര്‍ഷിക വരുമാനം കണക്കു കൂട്ടുമ്പോള്‍ മൊത്തം ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് നാണ്യപെരുപ്പ നിരക്ക് കുറച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വരുമാനത്തിന്‍റെ മൂല്യം കണക്കിലെടുക്കാന്‍ സാധിക്കൂ. ഉദാഹരണത്തിന് ചില ധനകാര്യ സ്ഥാപനങ്ങള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വര്‍ഷത്തില്‍ 9.5% വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ടാകും. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞുള്ള നിക്ഷേപത്തിന്‍റെ മൂല്യം അറിയണം എങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ഫോര്‍മുല ഉപയോഗിക്കണം.

Real Interest Rate = Nominal Interest Rate - Inflation Rate (Expected or Actual)

Nominal Interest Rate : ധനകാര്യ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വാര്‍ഷിക പലിശ നിരക്ക് (9.5%)
Inflation Rate               : രാജ്യത്തിന്‍റെ നാണ്യ പെരുപ്പ നിരക്ക് (7.5%)
Real Interest Rate   = 9.5% - 7.5% 

                              =  2% Yearly

കേവലം 2% മാത്രം മൂല്യം ആയിരിക്കും വര്‍ഷത്തില്‍ ലഭിക്കുക. കാരണം നാണ്യപ്പെരുപ്പം ശരാശരി 7.5 % നില്‍ക്കുന്ന രാജ്യത്ത് ഈ വര്‍ഷം 1000 രൂപയ്ക്കു ലഭിക്കുന്ന സാധനങ്ങള്‍ അടുത്ത വര്‍ഷം ലഭിക്കണം എങ്കില്‍ 1075 രൂപ ചുരുങ്ങിയത് കൊടുക്കണം. നിങ്ങള്‍ ബുദ്ധിമുട്ടി അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന പണം വര്‍ഷത്തില്‍  കേവലം 2% മൂല്യം മാത്രം ലഭിക്കുന്ന രീതിയില്‍ നിക്ഷേപിക്കണോ എന്നത് നിക്ഷേപകര്‍ തന്നെ ആലോചിക്കണം.

വര്‍ഷത്തില്‍ 9.5% 'വരെ' എന്നോ മുതിര്‍ന്നവര്‍ക്ക് 11% 'വരെ' എന്നോ ധനകാര്യസ്ഥാപനങ്ങള്‍ പരസ്യ ബാനറുകളില്‍ വലിയ അക്ഷരങ്ങളില്‍  എഴുതാറുണ്ട് എങ്കിലും ആരും വാര്‍ഷിക നാണ്യ പെരുപ്പത്തിന്‍റെ കണക്കുകള്‍ പറയാറില്ല. ബാനറുകളിലെ "വരെ" എന്ന് എഴുതിയത് ഇടപാടുകാരുടെ മനസ്സില്‍ സ്ഥാനം പിടിക്കണം എന്ന മാര്‍ക്കറ്റിംഗ് തന്ത്രം സാധാരണക്കാരന് അറിയില്ലല്ലോ.
 
ഇന്ത്യയുടെ നാണ്യപ്പെരുപ്പ നിരക്ക് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക http://ycharts.com/indicators/india_inflation_rate

Definition of 'Real Interest Rate'
An interest rate that has been adjusted to remove the effects of inflation to reflect the real cost of funds to the borrower, and the real yield to the lender. The real interest rate of an investment is calculated as the amount by which the nominal interest rate is higher than the inflation rate. 

The real interest rate is the growth rate of purchasing power derived from an investment. By adjusting the nominal interest rate to compensate for inflation, you are keeping the purchasing power of a given level of capital constant over time.

For example, if you are earning 9.5% interest per year on the savings in your bank account, and inflation is currently 7.5% per year, then the real interest rate you are receiving is 2% (9.5% - 7.5% = 2%). The real value of your savings will only increase by 2% per year, when purchasing power is taken into consideration.
 

Silver, Gold, Copper, Crude Bullish OR Bearish Trends - IIFL Edathirinji
 

 

 


The Commodity Prices Powered by Forexpros - The Leading Financial Portal.