The Official Website Of Edathirinji [ Since 2002 ]
ജനകീയ ആവശ്യങ്ങള്‍ -  പടിയൂര്‍ പഞ്ചായത്ത് നിവാസികള്‍ക്ക് പ്രതികരിക്കാം
 
നമ്മള്‍ തെരഞ്ഞെടുത്തവര്‍ :
ഗ്രാമ പഞ്ചായത്ത് മെമ്പര്‍, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍, എം. എല്‍. എ, എം. പി.

ഓരോ തെരഞ്ഞെടുപ്പിലും നമ്മള്‍ സ്ഥാനാര്‍ഥികളെ ജയിപ്പിച്ചു വിടുന്നു. അവര്‍ എന്തൊക്കെ നമ്മള്‍ക്ക് വേണ്ടി ചെയ്യുന്നുണ്ട്. അത് ജനങ്ങള്‍ക്ക്‌ സ്വതന്ത്രമായി വിലയിരുത്താം. നമ്മുടെ നാടിന്‍റെ ആവശ്യങ്ങള്‍ പറയാം. നമ്മുടെ നാടിന്‍റെ ഓരോ പ്രദേശത്തിന്‍റെയും  ആവശ്യകതകള്‍ ജനങ്ങള്‍ക്ക്‌ ഇവിടെ നല്‍കാം. നിങ്ങളുടെ പ്രദേശത്തിന്‍റെ ആവശ്യങ്ങള്‍ വെള്ള കടലാസില്‍ എഴുതി എടതിരിഞ്ഞി ഡോട്ട് കോം നു നല്‍കുക. ഞങ്ങള്‍ അത് ഇവിടെ പ്രസിദ്ധപ്പെടുത്താം.

പ്രദേശം : പാപ്പാത്തുമുറി  [ ആവശ്യങ്ങള്‍ -  റോഡ്, കുടിവെള്ളം, തെരുവ് വിളക്ക് ]

മഴ തുടങ്ങിയതോടെ പാപ്പാത്തുമുറി റോഡ്‌ വെള്ളത്തിലായി. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാഗികമായി ടാറിംഗ് നടത്തിയ റോഡ്‌ പല ഭാഗത്തും കേടായിട്ടുണ്ട്.  പാപ്പാത്തുമുറി റോഡ് നന്നാക്കുന്നതിനായി മന്ത്രി കെ. പി. രാജേന്ദ്രന്‍ 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.  പക്ഷെ ഇതു പണി മുഴുവന്‍ നടത്തുന്നതിന് തികയില്ല. റോഡ്‌ നിര്‍മ്മാണത്തിനായി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. നവംബര്‍ പകുതിയോടെ പണി തുടങ്ങും എന്നാണ് കരുതുന്നത്. ചേലൂര്‍ പള്ളി മുതല്‍ തുടങ്ങുന്ന റോഡ് ശിവകുമാരേശ്വര റോഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ഈ റോഡും ഗതാഗത യോഗ്യമല്ല. ചേലൂര്‍ പള്ളി മുതല്‍ ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിനു സമീപം വരെയുള്ള റോഡ്‌ വളരെ പ്രധാനപ്പെട്ടതാണ്. പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങ ളായ ശ്രീ ശിവകുമാരേശ്വര ക്ഷേത്രം, ചേലൂര്‍ പള്ളി, രണ്ടു പ്രധാന സ്കൂളുകളായ എച്ച് ഡി പി സമാജം ഹയര്‍ സെക്കണ്ടറി സ്കൂള്‍, സെന്റ്‌ മേരീസ് എല്‍ പി സ്കൂള്‍ എന്നിവയിലേക്കുള്ള റോഡ്‌ ആണ് ഇത്.
 
കഴിഞ്ഞ 14 വര്‍ഷത്തിനുള്ളില്‍ പഞ്ചായത്ത് ഇലക്ഷന്‍, നിയമസഭ ഇലക്ഷന്‍, ലോകസഭ ഇലക്ഷന്‍ എന്നിവ പല പ്രാവശ്യം നടന്നു. തെരഞ്ഞെടുപ്പു സമയത്ത് എല്ലാവരും വോട്ടു ചോദിയ്ക്കാന്‍ വരും പക്ഷെ അതിനു ശേഷം ആരും പാപ്പാത്തുമുറിക്കു വേണ്ടി ആരും ഒന്നും ചെയ്യാറില്ല എന്ന് ഈയിടെ പാപ്പാത്തുമുറി യില്‍ നടന്ന ജനകീയ യോഗത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു. 

പാപ്പാത്തുമുറി ശിവകുമാരേശ്വരം റോഡ്‌ നന്നാക്കുന്നതിനു വലിയ ഫണ്ട് ആവശ്യമാണ്. എം. പി ഫണ്ടോ എം. എല്‍. എ. ഫണ്ടോ ലഭിച്ചാല്‍ മാത്രമേ പണി പൂര്‍ത്തിയാക്കുവാന്‍ സാധിക്കൂ.

പാപ്പാത്തുമുറി റോഡ്‌ പകുതി വരെ തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിനായി ഇലക്ട്രിക് ലൈന്‍ വലിച്ചിട്ടുണ്ട് പക്ഷെ തെരുവ് വിളക്കുകള്‍ കണക്ട് ചെയ്യാന്‍ ഒരു നടപടിയും ഇന്നേ വരെ ഉണ്ടായിട്ടില്ല. ഇതു കാരണം രാത്രി ഈ റോഡില്‍ കൂടിയുള്ള യാത്ര വളരെ ദുസ്സഹമാണ്. പടിയൂര്‍ പഞ്ചായത്തിലെ പല റോഡുകളുടെയും അവസ്ഥ ഇതുപോലെ തന്നെയാണ്.

 

വര്‍ഷങ്ങള്‍ക്കു മുമ്പ് കുടി വെള്ളത്തിനായി ജനങ്ങള്‍ മുറവിളി കൂടിയതിന്റെ ഫലമായി പൈപ്പ് ലൈന്‍ ഉണ്ടെങ്കിലും വെള്ളം വരുന്നത് മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രം. സ്ഥിരമായി വെള്ളം ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കണം.

വാര്‍ത്ത നല്‍കിയിരിക്കുന്നത് : വിനോദ് കീഴായില്‍, പാപ്പാത്തുമുറി, എടതിരിഞ്ഞി.

 
താഴെ കാണുന്ന ബോക്സില്‍  ജനങ്ങള്‍ക്ക്‌ നേരിട്ട് എഴുതാം. അല്ലെങ്കില്‍ വിശദമായി പരാതികള്‍ വെള്ള കടലാസില്‍ എഴുതി തയ്യാറാക്കി എടതിരിഞ്ഞി ഡോട്ട് കോം നു കൈമാറുക. 


നമ്മള്‍ തെരഞ്ഞെടുത്തു അയച്ചവര്‍ നമ്മുടെ പഞ്ചായത്തില്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആണ് ഫണ്ട്‌ ഉപയോഗിച്ചിരിക്കുന്നത് ? ജനങ്ങള്‍ക്ക്‌ നേരിട്ട് വിലയിരുത്താം.
 പടിയൂര്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍
  2010 നവംബര്‍ 1 മുതല്‍
നമ്മുടെ പഞ്ചായത്തിലെ ഓരോ വാര്‍ഡിലും ഗ്രാമ പഞ്ചായത്ത് മെമ്പര്‍, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍, 
എം. എല്‍. എ, എം. പി, മന്ത്രിമാര്‍ എന്നിവര്‍  വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ച അല്ലെങ്കില്‍ അനുവദിച്ച തുക താഴെ കൊടുത്തിരിക്കുന്നു.

വാര്‍ഡ്‌ നമ്പര്‍
പദ്ധതിയുടെ പേര്  അനുവദിച്ച തുക   
ലഭിച്ച ഫണ്ട്‌ :
 [ ഗ്രാമ പഞ്ചായത്ത് മെമ്പര്‍,
ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍,
ജില്ലാ പഞ്ചായത്ത് മെമ്പര്‍,
എം. എല്‍. എ, എം. പി, മന്ത്രി etc]

1

റോഡ്‌ നിര്‍മ്മാണത്തിനായി -
 
റോഡിന്‍റെ പേര് (..................)

4,00,000

നാല് ലക്ഷം രൂപ 
Mr.................., ................. 

2

     

............

     

14