The Official Website Of Edathirinji [ Since 2002 ]
ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ പൂയ്യ മഹോത്സവം 2011 നു കൊടിയേറി
[11 February 2011 - 10:35 PM]
എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ പൂയ്യ മഹോത്സവം 2011 നു തുടക്കമായി.  ഇന്നു  ഫെബ്രുവരി 11 - വെള്ളിയാഴ്ച ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാത്രി 7 നും 8 : 40 നും മദ്ധ്യേ കൊടിയേറ്റം ക്ഷേത്രം മേല്‍ശാന്തി ശ്രീ. സി. വി. രവീന്ദ്രന്‍ നിര്‍വഹിച്ചു.
 
 
 

 
Pooyam Kodiyettam Video
 
More Informations, Photos & Videos......will update soon
 
 
ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ പൂയ്യ മഹോത്സവം 2011
[10 February 2011 - 9:35 PM]
എടതിരിഞ്ഞി H . D . P സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ പൂയ്യ മഹോത്സവം 2011 ഫെബ്രുവരി 11 മുതല്‍ 17 വരെയുള്ള തിയ്യതികളില്‍ ആഘോഷിക്കുന്നു. എടതിരിഞ്ഞി നടുമുറി, വടക്കുമുറി, പടിയൂര്‍, കാക്കാത്തുരുത്തി എന്നീ വിഭാഗങ്ങളിലായി കാവടി, പൂരം എന്നിവയില്‍ വാശിയേറിയ മത്സരം.
ഉത്സവ പരിപാടികള്‍
ഫെബ്രുവരി 11 - വെള്ളിയാഴ്ച : - വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാത്രി 7 നും 8 : 40 നും മദ്ധ്യേ കൊടിയേറ്റം ക്ഷേത്രം മേല്‍ശാന്തി ശ്രീ. സി. വി. രവീന്ദ്രന്‍ നിര്‍വഹിക്കുന്നു.
ഫെബ്രുവരി 12 - ശനിയാഴ്ച : - ഗണപതിഹവനം, കൊടിപ്പുറത്തു വിളക്ക്
ഫെബ്രുവരി 13 - ഞായറാഴ്ച :-  കലശാഭിഷേകം, വിശേഷാല്‍ പൂജകള്‍, ചുറ്റുവിളക്ക്, നിറമാല, ചന്ദനം ചാര്‍ത്തല്‍, ദീപാരാധന അത്താഴപ്പൂജ.
ഫെബ്രുവരി 14 - തിങ്കളാഴ്ച :- രാവിലെ 5 മണിക്ക് ഗണപതിഹവനം, അഭിഷേകം, വിശേഷാല്‍ പൂജകള്‍, ചുറ്റുവിളക്ക്, നിറമാല, ഹിടുംബ സ്വാമിക്ക് പൂജ, വലിയ വിളക്ക്, ദീപാരാധന, ദീപാരാധനക്ക് ശേഷം പോത്താനി ശിവ നന്ദന അവതരിപ്പിക്കുന്ന ചിന്തു പാട്ട്, അത്താഴ പൂജ
ഫെബ്രുവരി 15  ചൊവ്വാഴ്ച :- രാവിലെ 5 നു ഗണപതി ഹവനം തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍, രാത്രി 8 നു തൃശൂര്‍ ബ്രഹ്മപുത്ര അവതരിപ്പിക്കുന്ന നാടകം " അണിയറപൊന്ന് "
ഫെബ്രുവരി 16 ബുധനാഴ്ച :- രാവിലെ 4 മണിക്ക് നിര്‍മ്മാല്യ ദര്‍ശനം, 4 : 30 നു ഗണപതിഹവനം, രാവിലെ 5 മണിക്ക് അഭിഷേകങ്ങള്‍, വിശേഷാല്‍ പൂജകള്‍, രാവിലെ 9 മണിക്ക് എഴുന്നുള്ളിപ്പ് തുടര്‍ന്ന് അഭിഷേകങ്ങള്‍, പറ വഴിപാടുകള്‍. ഉച്ചക്ക് 12 : 30 മുതല്‍ കാവടി വരവ്, ഉച്ചതിരിഞ്ഞ് 4 നു കാഴ്ച ശീവേലി ( കൂട്ടി എഴുന്നിള്ളിപ്പ് ) വൈകീട്ട് 7 നു ദീപാരാധന, അത്താഴപൂജ. രാത്രി 9 നു കമിക്സ് ഷോ (വണ്‍മാന്‍ ഷോ ) സജികുമാര്‍ മുവാറ്റുപുഴ ( ജൂനിയര്‍ എം ജി ശ്രീകുമാര്‍ ). രാത്രി 12 : 30 മുതല്‍ ഭസ്മ കാവടി വരവ്
ഫെബ്രുവരി 17 വ്യാഴാഴ്ച : - രാവിലെ 3 നു എഴുന്നിള്ളിപ്പ്. രാവിലെ 6 : 30 നു ആറാട്ട്‌ പുറപ്പാട് , രാവിലെ 7 : 30 നു ആറാട്ട്‌. എടതിരിഞ്ഞി വടക്കുമുറി കോതറ ആറാട്ടുകടവില്‍, ആറാട്ടിന് ശേഷം ദേവനും പരിവാരങ്ങളും വാദ്യ മേളങ്ങളോടെ ചെട്ടിയാല്‍ കൂടി പോസ്റ്റ്‌ ഓഫീസ് ജംഗ്ഷന്‍ വഴി ക്ഷേത്ര തിരുസന്നിതിയില്‍ എത്തി പ്രദക്ഷിണ ശേഷം കൊടിയിറക്കത്തോടെ ഉത്സവ പരിപാടികള്‍ സമാപിക്കുന്നു.