The Official Website Of Edathirinji [ Since 2002 ]
 
 
  
 
 
 

              

 

                


 
            

 

            

 



 

കേരളത്തില്‍ സ്റ്റാര്‍ ഹെല്‍ത്തിന്റെ സാന്നിധ്യം എത്രമാത്രം ശക്തമാണ്?
സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയൊഴികെ കേരളത്തിലെ റീറ്റെയ്ല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ഏറ്റവും മുന്‍നിര സ്ഥാനം ഞങ്ങള്‍ നേടിക്കഴിഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 24 ശാഖകളും 106 മൈക്രോ ഓഫീസുകളും ഉള്‍പ്പടെ 130 ഓഫീസുകളാണ് സ്റ്റാറിനുള്ളത്. 15,000 ഏജന്റുമാരും ഞങ്ങള്‍ക്കുണ്ട്. ആകര്‍ഷകമായ പോളിസികളും ക്ലെയിം പ്രോസസിംഗിനായുള്ള വിപുലമായ സംവിധാനങ്ങളുമാണ് ഞങ്ങളുടെ മറ്റൊരു പ്രത്യേകത.

ക്ലെയിം സെറ്റില്‍മെന്റിന് എന്തൊക്കെ സൗകര്യങ്ങളാണ് കമ്പനി നടപ്പാക്കിയിട്ടുള്ളത്?
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലുള്ള ഞങ്ങളുടെ തന്നെ ജീവനക്കാരായ ഡോക്റ്റര്‍മാരാണ് ക്ലെയിം സെറ്റില്‍മെന്റിന്റെ ചുക്കാന്‍ പിടിക്കുന്നത്. അവര്‍ക്ക് കീഴില്‍ ഏത് ആശുപത്രിയിലും എപ്പോഴും എത്താന്‍ കഴിയുന്ന വലിയൊരു വിഭാഗം പാരാമെഡിക്കല്‍ ജീവനക്കാരുമുണ്ട്. അതിനാല്‍ രോഗിക്ക് നല്‍കാന്‍ കഴിയുന്ന പിന്തുണ വളരെ വലുതാണ്. സാധാരണ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധിയെ ആര്‍ക്കും കാണാനാകില്ലെങ്കില്‍ സ്റ്റാര്‍ ഹെല്‍ത്തിലെ സ്ഥിതി തികച്ചും വിഭിന്നമാണ്. ടി.പി.എ എന്ന ഇടനിലക്കാരില്ലാതെ കമ്പനി നേരിട്ടുതന്നെയാണ് ഇന്‍ഷുറന്‍സ് ക്ലെയിം കൈകാര്യം ചെയ്യുന്നത്. ഞങ്ങളുടെ ശരാശരി ക്ലെയിം സെറ്റില്‍മെന്റ് സമയം 18 ദിവസം മാത്രമാണ്.

വേഗത്തിലുള്ള ക്ലെയിം സെറ്റില്‍മെന്റ് ഉറപ്പാക്കുന്നതെങ്ങനെ?
ഒരു ക്ലെയിം ഉണ്ടാകുമ്പോള്‍ ഉപഭോക്താവ് അക്കാര്യം ടോള്‍ ഫ്രീ നമ്പരില്‍ അറിയിച്ചു കഴിഞ്ഞാല്‍ ഞങ്ങളുടെ ഒരു കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍ രോഗിയെ ആശുപത്രിയില്‍ നേരിട്ടു ചെന്നു കാണുന്നതാണ്. കാഷ്‌ലെസ് ട്രീറ്റ്‌മെന്റ് കിട്ടാവുന്ന ഞങ്ങളുടെ നെറ്റ്‌വര്‍ക്ക് ആശുപത്രിയിലാണ് രോഗി കിടക്കുന്നതെങ്കില്‍ അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഓഫീസര്‍ ലഭ്യമാക്കിക്കൊടുക്കും. നോണ്‍ നെറ്റ്‌വര്‍ക്ക് ആശുപത്രിയിലാണ് രോഗി കിടക്കുന്നതെങ്കില്‍ റീ ഇംബേഴ്‌സ്‌മെന്റിന് വേണ്ട രേഖകള്‍ സംഘടിപ്പിക്കുകയെന്നത് വളരെ ദുഷ്‌ക്കരമാണ്. എന്നാല്‍ ക്ലെയിം ഫോം ആശുപത്രിയില്‍ വെച്ചുതന്നെ ലഭ്യമാക്കുന്നതിനാല്‍ ഡിസ്ചാര്‍ജ് ആകുന്നതോടൊപ്പം തന്നെ ആവശ്യമായ രേഖകളൊക്കെ വാങ്ങി ക്ലെയിം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാകും. കേരളത്തിലെ 460 ആശുപത്രികള്‍ ഞങ്ങളുടെ നെറ്റ്‌വര്‍ക്കിലുള്ളതിനാല്‍ അവിടെയൊക്കെ കാഷ്‌ലെസ് ഫസിലിറ്റി ലഭ്യമാണ്. കൂടാതെ റീഇംബേഴ്‌സ്‌മെന്റിനുള്ള ക്ലെയിം ഫോം സ്റ്റാര്‍ ഹെല്‍ത്തിന്റെ ഏത് ശാഖയിലും നല്‍കാവുന്നതാണ്.

സ്റ്റാര്‍ ഹെല്‍ത്തിന്റെ നിരക്കുകള്‍ ആകര്‍ഷകമാണോ?
ഏത് ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രീമിയവുമായി താരതമ്യം ചെയ്താലും ഞങ്ങളുടെ പ്രീമിയമാണ് ഏറ്റവും കുറവ്. ചില ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം നിരക്കിനോട് സമാനതയുണ്ടണ്ടാകാമെങ്കിലും എല്ലാ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം നിരക്കിനെക്കാളും ഞങ്ങളുടെ നിരക്കുകള്‍ വളരെ കുറവാണ്.

സ്റ്റാര്‍ ഹെല്‍ത്ത് വിപണിയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍?
സ്റ്റാര്‍ ഡിലൈറ്റ് എന്ന പേരില്‍ പുതിയ ഒരു പോളിസി ഈ വര്‍ഷം ഞങ്ങള്‍ വിപണിയിലെത്തിക്കും. ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലുമുള്ള ഇടത്തരക്കാരിലെ കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പോളിസിയാണിത്. അതിനാല്‍ തന്നെ കുറഞ്ഞ സം അഷ്വേര്‍ഡും കുറഞ്ഞ പ്രീമിയവുമുള്ള പോളിസിയായിരിക്കും സ്റ്റാര്‍ ഡിലൈറ്റ്.

കോര്‍പ്പറേറ്റ് ഗ്രൂപ്പ് പോളിസികള്‍ക്കാണ് ഈ വര്‍ഷം ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. ഓരോ സ്ഥാപനത്തിലെയും ജീവനക്കാരുടെ മെഡിക്കല്‍ ചെലവുകള്‍ കവര്‍ ചെയ്യുന്ന പോളിസിയാണിത്. ഒ.പിയും ഐ.പിയും മാത്രമല്ല മറ്റേര്‍ണിറ്റി കവറേജ് വരെ കോര്‍പ്പറേറ്റ് പോളിസികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്രിട്ടിക്കല്‍ ഇല്‍നെസ് കവറേജും അനുവദിച്ചിട്ടുണ്ട്. ഉദാഹരണമായി കൂടുതല്‍ ചെലവ് വരുന്ന അസുഖങ്ങള്‍ക്ക് കൂടിയ സം അഷ്വേര്‍ഡ് പ്രസ്തുത പോളിസിയില്‍ തന്നെ ലഭ്യമാക്കിയിട്ടുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത.

ഈ വര്‍ഷം കമ്പനിയുടെ കേരളത്തിലെ ബിസിനസ് ലക്ഷ്യം?
ഈ വര്‍ഷം 90 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിട്ടിട്ടുള്ളതെങ്കിലും അത് 100 കോടിയില്‍ കവിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 55 കോടിയായിരുന്നു ഞങ്ങളുടെ ബിസിനസ്. ഈ വര്‍ഷം 12 പുതിയ ശാഖകള്‍ കൂടി സംസ്ഥാനത്ത് ആരംഭിക്കും. അടുത്ത ഏതാനും വര്‍ഷത്തേക്ക് വന്‍ വളര്‍ച്ച നേടുന്ന ഒരു മേഖലയായിരിക്കും ആരോഗ്യ ഇന്‍ഷുറന്‍സ്. ആ വളര്‍ച്ച ഉള്‍ക്കൊണ്ടണ്ട് അടുത്ത അഞ്ച് വര്‍ഷംകൊണ്ട് കേരളത്തില്‍ നിന്നും 750 കോടി രൂപയുടെ ബിസിനസ് നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി സ്റ്റാര്‍ ഹെല്‍ത്തിനെ ബാധിച്ചിട്ടുണ്ടോ?
ഒരു കമ്പനിയുടെ സേവനം അപര്യാപ്തമെങ്കില്‍ ഉപഭോക്താവിന് ഇഷ്ടമുള്ള മറ്റൊരു കമ്പനി തെരഞ്ഞെടുക്കാനുള്ള അവകാശമാണ് പോര്‍ട്ടബിലിറ്റിയിലൂടെ ലഭ്യമായിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഗുണകരമായിരുന്നു. കാരണം സ്റ്റാര്‍ ഹെല്‍ത്തിന്റെ സേവനം ഉപേക്ഷിച്ച് വളരെക്കുറച്ച് പേര്‍ മാത്രം പുറത്തേക്ക് പോയപ്പോള്‍ ഞങ്ങളുടെ കമ്പനിയിലേക്ക് വന്ന ഉപ ഭോ  ക്താക്കള്‍ വളരെയധികമാണ്.

കമ്പനിയുടെ പ്രധാന പോളിസികള്‍
ഫാമിലി ഹെല്‍ത്ത് ഒപ്റ്റിമ: ഒരു കുടുംബത്തിലെ മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കെല്ലാം ഈ പോളിസിയിലൂടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. ഇതിലെ സം അഷ്വേര്‍ഡ് ഒരിക്കല്‍ തീര്‍ന്നുപോയാല്‍ അത്രയും തുക വീണ്ടും അതില്‍ പുനഃസ്ഥാപിക്കപ്പെടും എന്നതാണ് പ്രധാന നേട്ടം. ഉദാഹരണമായി മൂന്ന് ലക്ഷം രൂപയുടെ പോളിസിയില്‍ തുക പൂര്‍ണമായും തീര്‍ന്നുപോയാല്‍ വീണ്ടുമൊരു മൂന്ന് ലക്ഷം രൂപ കൂടി പോളിസിയിലേക്ക് ലോഡ് ചെയ്യപ്പെടും. കുടുംബത്തിലെ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അസുഖം വന്ന് തുക മുഴുവന്‍ വിനിയോഗിച്ചാല്‍ മറ്റുള്ളവര്‍ക്ക് പോളിസിയുടെ സംരക്ഷണം ലഭിക്കാതെ വരുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കപ്പെടുന്നു.

സീനിയര്‍ സിറ്റിസണ്‍ പോളിസി: 60 വയസ് കഴിഞ്ഞവര്‍ മുതല്‍ 74 വയസ് വരെയുള്ളവര്‍ക്ക് ഈ പോളിസിയെടുക്കാം. മെഡിക്കല്‍ ചെക്കപ്പ് ആവശ്യമില്ല എന്ന പ്രത്യേകതയുമുണ്ട്. 

സൂപ്പര്‍ സര്‍പ്ലസ്: നിലവില്‍ ഏതെങ്കിലുമൊരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയുള്ളയാള്‍ക്ക് അതിനെക്കാള്‍ കൂടിയ മെഡിക്കല്‍ ചെലവുകള്‍ കവര്‍ ചെയ്യുന്നതിനായി ഇത് ഉപയോഗിക്കാവുന്നതാണ്. ഒരു നിശ്ചിത തുകക്ക് അപ്പുറം വരുന്ന ക്ലെയ്മുകള്‍ മാത്രമാണ് ഇതിലൂടെ ലഭിക്കുക. ഏത് കമ്പനിയുടെ പോളിസിയുള്ളവര്‍ക്കും കൂടുതല്‍ കവറേജിനായി സൂപ്പര്‍ സര്‍പ്ലസ് വാങ്ങാവുന്നതാണ്.