The Official Website Of Edathirinji [ Since 2002 ]
എടതിരിഞ്ഞി എന്ന നമ്മുടെ മനോഹര ഗ്രാമത്തിന്റെ പേര് ദേശീയ തലത്തില്‍ എത്തിച്ച, ദേശീയ അധ്യാപക അവാര്‍ഡ് നേടിയ  നമ്മുടെ ശ്രീദേവി ടീച്ചര്‍ 2 0 1 3 മെയ് 3 1 നു റിട്ടയര്‍ ചെയ്യുന്നു.


അധ്യാപകായിരുന്ന സി ബാലകൃഷ്ണന്‍ മാസ്റ്ററുടെയും പി. ലീല ടീച്ചറുടെയും മകള്‍ പെരിഞ്ഞനം സ്വദേശി. ഏക സഹോദരി ശ്രീലത ചെന്ത്രാപ്പിന്നി എസ് എന്‍ വിദ്യാഭവന്‍ പ്ലസ്‌ ടു ടീച്ചര്‍.

ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഗവണ്മെന്റ് ഫിഷറീസ് ഹൈസ് സ്കൂള്‍ , കൈപ്പമംഗലം തുടര്‍ന്ന് പ്രീ ഡിഗ്രിയും ഡിഗ്രിയും എല്‍  എഫ് കോളേജ്, മമ്മിയൂര്‍ ഗുരുവായൂര്. തുടര്‍ന്ന് ബാംഗ്ലൂരിലെ മല്ലേശ്വരത്തുള്ള MES കോളേജില്‍ നിന്നും നാച്ചുറല്‍ സയന്സിലും ഇംഗ്ലീഷിലും B.Ed  നേടി.

ഭര്‍ത്താവ്‌ - എം.മുരളീധരന്‍, (കെ. എസ്. ഇ. ബി ഫിനാന്‍സ് ഓഫീസറായി വിരമിച്ചു)

മക്കള്‍ : രശ്മി, രമ്യ ( കൊച്ചി ഇന്‍ഫോപാര്‍ക്ക്‌, ഐ ടി പ്രൊഫഷണല്‍സ് )

1 9 8 1 ജൂണ്‍ 2 4 നു എടതിരിഞ്ഞി എച് ഡി പി സമാജം സ്കൂളില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2 0 1 3 മെയ് 3 1 നു റിട്ടയര്‍ ചെയ്യുന്നു. ജോലിയില്‍ പ്രവേശിച്ച അന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനം നല്കി കൊണ്ട് HDPSHS ന്റെ നാളിതു വരെയുള്ള ഉയര്‍ച്ചയില്‍ പങ്കാളിയായി

2007 -08 കാലഘട്ടത്തില്‍ അധ്യാപക ദിനത്തോട് അനുബന്ധിച്ച് നടന്ന  പരിപാടികളില്‍ ചെറുകഥ, കവിയരങ്ങ് എന്നീ വിഭാഗങ്ങളില്‍ സംസ്ഥാന തലത്തില്‍
സമ്മാനങ്ങള്‍ കരസ്ഥമാക്കി.

2007 മുതല്‍ 2011 വരെയുള്ള നാല് വര്ഷം പൊതു വിദ്യാഭ്യാസ വകുപ്പും ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടും സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ, ഇപ്പോഴും SSA യുടെ നേതൃത്തത്തില്‍ നടന്നു വരുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല കണ്‍വീനറായി പ്രവര്‍ത്തിച്ചു. 
2007-08 ല് മികച്ച വിദ്യാരംഗം ജില്ലാ  കോര്‍ഡിനേറ്റര്‍ക്കുള്ള   സംസ്ഥാന അവാര്‍ഡ് ലഭിച്ചു.


2008 - 09 
വര്‍ഷത്തില്‍ സംസ്ഥാന അധ്യാപക അവാര്ഡ് ലഭിച്ചു. അന്നത്തെവിദ്യാഭ്യാസ മന്ത്രി ശ്രീ. എം. എ. ബേബി അവാര്‍ഡ്  നല്കി


2009 - 10 വര്‍ഷത്തില്‍ ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചു. മുന്‍ രാഷ്ട്രപതി ശ്രീമതി. പ്രതിഭ പാട്ടീല് അവാര്‍ഡ്  നല്കി


2 0 1 0 - 11 മാതൃഭൂമി സീഡ് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയില്‍ "ഹരിത വിദ്യാലയം " രണ്ടാം സ്ഥാനം HDPSHS നു നേടി കൊടുക്കുവാന്‍ സീഡ് 
കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ സാധിച്ചു.


2011-12 വര്‍ഷത്തില്‍ മാതൃഭൂമി സീഡ് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയില്‍ ഹരിത വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒപ്പം തന്നെ മികച്ച ടീച്ചര്‍ കോര്‍ഡിനേറ്റര്‍ക്കുള്ള  അവാര്ഡ്, ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം ( തൃശ്ശൂര്‍‍ റവന്യൂ ജില്ലാ ഫെസ്റ്റ് ) എന്നിവയും ലഭിച്ചു.


2012-13 വര്ഷത്തെ മാതൃഭൂമി സീഡ് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തിലെ ഒന്നാം സ്ഥാനമായ "വിശിഷ്ട ഹരിത വിദ്യാലയ" പുരസ്ക്കാരം  ലഭിച്ചു. വിശിഷ്ട ഹരിത വിദ്യാലയത്തിന്റെ കോര്‍ഡിനേറ്റര്‍
ക്ക് ബെസ്റ്റ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍ അവാര്‍ഡ്  രണ്ടാം വട്ടം ലഭിച്ചിരിക്കുകയാണ്. ഹരിത വിദ്യാലയം ഒന്നാം സ്ഥാനം, ശ്രേഷ്ഠ ഹരിത വിദ്യാലയം എന്നീ പുരസ്കാരങ്ങള്‍ നേടിക്കൊണ്ടാണ് വിശിഷ്ട ഹരിത വിദ്യാലയ പദവിയിലേക്ക് എത്തിയിട്ടുള്ളത്.