The Official Website Of Edathirinji [ Since 2002 ]
 

വിവരാവകാശനിയമം

ഇന്ത്യയിലെ സര്‍ക്കാര്‍ ഭരണനിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005 (Right to Information Act 2005)[1]

ഈ നിയമത്തില്‍, വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നതിനായി, എല്ലാ അപ്പീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേല്‍നോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങള്‍ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ, സര്‍ക്കാര്‍സഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകര്‍ക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.

1. ഉദ്ദേശ്യങ്ങള്‍

ഇതര പൊതുതാല്പ്പര്യങ്ങള്‍ക്കു ഹാനികരമാവതെ, ഭരണകാര്യവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനും രഹസ്യകാര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പരിമിതമായ പൊതുസമ്പത്ത്, യുക്തമായി ഉപയോഗിച്ച് ഒരു സംവിധാനം ഏര്‍പ്പെടുത്തുക; ഭരണകാര്യങ്ങളില്‍, സുതാര്യതയും സര്‍ക്കാര്‍ ഉത്തരവാദിത്വവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുക.

2. വ്യാപ്തി

ജമ്മു-കാശ്മീര്‍ സംസ്ഥാനമൊഴിച്ച് ഭാരതത്തില്‍ എല്ലായിടത്തും ഈ നിയമം ബാധകമാണ്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ നിയമപരിധിയില്‍പ്പെടും. എന്നാല്‍, കേന്ദ്ര രഹസ്യാന്വേഷണസംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാസ്ഥാപനങ്ങള്‍ ഈ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മറ്റ് യാതൊരു സ്ഥാപനവും (പോലീസും കോടതികളുമടക്കം) ഒഴിവാക്കിയിട്ടില്ല.

3. പ്രധാന നിര്‍വചനങ്ങള്‍

വിവരം എന്നാല്‍ കയ്യെഴുത്തുപ്രതികള്‍ അടക്കമുള്ള രേഖകള്‍, ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, റിപ്പോര്‍ട്ടുകള്‍,അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, ലോഗ് ബുക്ക്, സാമ്പിളുകല്‍, മാതൃകകള്‍, ഇലക്ട്രോണിക് മാധ്യമത്തിലള്ള വിവരങ്ങള്‍,എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
വിവരാവകാശം എന്നാല്‍ രേഖക്കളും ജോലികളും പരിശോധിക്കാനും, പകര്‍പ്പുകളും സാമ്പിളുകള്‍ എടുക്കാനും, ഇലക്ട്രോണിക് മാധ്യമത്തിലള്ള വിവരങ്ങള്‍ ശേഖരിക്കുവനുമുള്ള അവകാശമാണ്.
പൊതുസ്ഥാപനങ്ങള്‍‍ എന്നാല്‍ ഭരണഘടനയനുസരിച്ചോ, കേന്ദ്ര-സംസ്ഥാന നിയമനിര്‍മ്മാണസഭകള്‍ നിര്‍മ്മിച്ച ഏതെങ്കിലും നിയമമനുസരിച്ചോ, ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവനുസരിച്ചോ, സ്ഥാപിക്കപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനമോ മറ്റേതെങ്കിലും സ്ഥാപനമോ ആകാം;അതില്‍, സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്‍ലതും, നിയന്ത്രണത്തിലുള്ളതും, കാര്യമായ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതുമായ എല്ലാ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.

4. വിവരാവകാശവും പൊതുസ്ഥാപനങ്ങളുടെ ഉത്തരവാദിത്വങ്ങളും

പൊതുസ്ഥാപനങ്ങള്‍ എല്ലാ രേഖകളും സൂചികയുണ്ടാക്കി സൂക്ഷിക്കണം; യുക്തമായവ, സൗകര്യങ്ങളുടെ ലഭ്യതയനുസരിച്ച്, എത്രയും വേഗം കമ്പ്യൂട്ടര്‍വത്കരിക്കണം
സ്ഥാപനത്തിന്റെ ചുമതലകള്‍, ഉദ്യോഗസ്ഥരുടെ അധികാരങ്ങള്‍, നയകാര്യങ്ങള്‍, നടപടിക്രമങ്ങള്‍,ശമ്പളവിവരങ്ങള്‍,ബജറ്റ് വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സ്വമേധയാപ്രസിദ്ധീകരിക്കണം
പൊതുജനത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട നയകാര്യങ്ങള്‍ പ്രസിദ്ധീകരിക്കണം.തീരുമാനങ്ങള്‍ എടുക്കുമ്പൊള്‍ അതിനുള്ള കാരണം അതു ബാധിക്കുന്ന ആളിനെ അറിയിക്കണം.
സ്ഥാപനത്തിന്റെ എല്ലാ ആപ്പീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണം; അവര്‍ വിവരാര്‍ത്ഥിക്ക് ആവശ്യമായ സഹായം നല്‍കണം; പൊതുവിവരാധികാരികള്‍ ആവശ്യപ്പെട്ടാല്‍ , ഏതൊരു ഉദ്യോഗസ്ഥനും സഹായം നല്‍കണം.

5. വിലക്കപ്പെട്ട വിവരങ്ങള്‍

ഭാരതത്തിന്റെ പരമാധികാരത്തേയോ, ഐക്യത്തേയോ, സുരക്ഷയേയോ, ശാസ്ത്ര, സാമ്പത്തിക,തന്ത്രപരമായ താത്പര്യങ്ങളേയോ, ഇതരരാജ്യങ്ങളുമായുള്ള ബന്ധത്തേയോ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളും, ഒരു നിയപരമായി ഒരു കുറ്റം ആയിത്തീരാന്‍ പ്രേരകമാവുന്നകാര്യങ്ങളും;
.കോടതികളോ, ട്രൈബ്യൂണലുകളോ, പ്രസിദ്ധീകരിക്കരുതെന്നു വിലക്കിയിട്ടുള്ളവ അല്ലെങ്കില്‍ കോടതി അല‍ക്ഷ്യമാകാവുന്ന വിവരങ്ങള്‍.
കേന്ദ്ര-സംസ്ഥാന നിയമസഭകളുടെ വിശേഷാവകാശങ്ങളെ ബാധിക്കുന്നവ.
വെളിപ്പെടുത്തപ്പെട്ടാല്‍ ഒരു മൂന്നാം കക്ഷിയുടെ മത്സരശേഷിയെ ഹനിക്കുന്ന വാണിജ്യരഹസ്യങ്ങളും ബൗദ്ധികസ്വത്തും; അല്ലെങ്കില്‍ അവ പൊതുതാത്പര്യങ്ങള്‍ക്കായി വെളിപ്പെടുത്തേണ്ടതാണെന്നു അധികാരികള്‍ക്ക് ബോദ്ധ്യമുണ്ടായിരിക്കണം.
പൊതുതാത്പര്യങ്ങള്‍ക്കായി വെളിപ്പെടുത്തേണ്ടതാണെന്നു അധികാരികള്‍ക്ക് ബോദ്ധ്യമില്ലാത്തതും ഫിഡൂഷിയറി (Fiduciary - മറ്റൊരാള്‍ക്കായി, അയാളുടെ സ്വത്തോ, അധികാരമോ നിയപരമായി കൈവശം വയ്ക്കുന്നയാള്‍") ബന്ധങ്ങളീല്‍ നിന്ന് ലഭിച്ച അയാളെക്കുറിച്ചുള്ള വിവരങ്ങള്‍.
വിദേശ സര്‍ക്കാരുകളില്‍ നിന്നു ലഭിച്ച രഹസ്യവിവരങ്ങള്‍
ഒരാളുടെ ജീവനോ, ശാരീരിക സുരക്ഷയോ അപകടപ്പെടുത്തുന്നതും, വിവരത്തിന്റെ പ്രഭവം വെളിപ്പെടുത്തുന്നതും, നിയമപാലനത്തിനോ സുരക്ഷക്കോ ആയി നല്‍കിയതും രഹസ്യ വിവരങ്ങള്‍.
പൊതുതാത്പര്യങ്ങളുമായി ബന്ധമില്ലാത്തതും, ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ അനാവശ്യ ഇടപെടലുണ്ടാകൂനാതുമായകാര്യങ്ങള്‍.
പകര്‍പ്പവകാശം ലംഘിച്ചേക്കാവുന്ന വിവരങ്ങള്‍
വിലക്കപ്പെട്ട വിവരങ്ങളില്‍ നിന്നു വേര്‍പെടുത്താവുന്ന വിവരാംശങ്ങള്‍

6. വിലക്കില്‍നിന്ന് ഒഴിവാക്കിയവ

"നിയമസഭകള്‍ക്ക് നല്‍കുന്നതു നിഷേധികാനാവാത്ത ഒരു വിവരവും ഒരു വ്യക്തിക്കു നിഷേധിക്കപ്പെടരുത്
പൊതുതാത്പര്യങ്ങള്‍ 1923ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സംരക്ഷിതതാത്പര്യങ്ങളല്‍ക്കതീതമായിവരുന്ന വിവരങ്ങള്‍.
ഇരുപതുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കാര്യങ്ങള്‍

7. വിവരം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍

വിവരാര്‍ത്ഥി, അതാതു പൊതുസ്ഥാപനത്തിലെ,കേന്ദ്രവിവരാധികാരിക്കോ, സംസ്ഥാനവിവരാധികാരിക്കോ, അല്ലെങ്കില്‍ കേന്ദ്രസഹവിവരാധികാരിക്കോ, സംസ്ഥാനസഹവിവരാധികാരിക്കോ,ആവശ്യപ്പെടുന്ന വിവരങ്ങള്‍ കാണിച്ചുകൊണ്ട് അപേക്ഷ എഴുതിയോ ഇലക്ട്റോണിക് മാധ്യമങ്ങള്‍ വഴിയോ നല്കണം.വിവരം ആവശ്യപ്പെടുന്നത് എന്തിനാണെന്നോ, വിവരാര്‍ത്ഥിയെ സമ്പര്ക്കം ചെയ്യുന്നതിനാവശ്യമായത് ഒഴിച്ച് , മറ്റെന്തെങ്കിലും വ്യക്തിഗത വിവരങ്ങളൊ നല്കേണ്ടതില്ല. അപേക്ഷ എഴുതിനല്കാന്കഴിയില്ലെങ്കില്‍, വാക്കാലാവശ്യപ്പെട്ടാല്‍ അപേക്ഷ എഴുതിനല്കുന്നതിന് അപേക്ഷകനെ പൊതുവിവരാധികാരി സഹായിക്കണം.അപേക്ഷയോടൊപ്പം നിശ്ചിത ഫീസു നല്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവറര്‍ ഫീസ് നല്കേണ്ടതില്ല.
അപേക്ഷ ലഭിച്ചാല്‍ വിവരാധികാരി എത്രയും വേഗം (പരമാവധി മുപ്പതുദിവസത്തിനുള്ളില്‍) അപേക്ഷകന് വിവരം നല്കുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്യണം.വ്യക്തിസ്വാതന്ത്ര്യത്തേയോ ജീവനേയോ സംബന്ധിക്കുന്ന വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍, 48 മണിക്കൂറിനുള്ളില്‍ ഈ വിവരം നല്കണം.ഈ സമയപരിധിക്കുള്ളില്‍ വിവരം നല്കിയില്ലെങ്കില്‍, അത് അപേക്ഷ നിരസിച്ചതായി കണക്കാക്കപ്പെടും.മറ്റൊരു വിവരാധികാരിയുടെ അധീനതയിലുള്ള വിവരങ്ങളാണ്, ആവശ്യപ്പെട്ടിരിക്കുന്നതെങ്കില്‍, ആ അപേക്ഷ എത്രയും വേഗം (പരമാവധി അഞ്ചുദിവസത്തിനുള്ളില്‍) ആ വിവരാധികാരിക്കു കൈമാറണം.ആ വിവരം അപേക്ഷകനെ അറിയിക്കണം.

അപേക്ഷക/ന്‍ ഇന്ദ്രിയ വൈകല്യമുള്ള വ്യക്തിയാണെങ്കില്‍ ആ വ്യക്തിക്ക് വിവരം പ്രാപ്യമാക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ബാദ്ധ്യസ്ഥരാണ്‌.

സാധാരണ ഗതിയില്‍, പൊതുസ്ഥാപനത്തിന്റെ സമ്പത്ത്, ക്രമരഹിതമായി ചെലവാകില്ലെങ്കിലോ, രേഖയുടെ സംരക്ഷണത്തെ ബാധിക്കുന്നില്ലെങ്കിലോ, വിവരം ആവശ്യപ്പെട്ട മാധ്യമത്തില്‍ നല്‍കണം.

അച്ചടിച്ചതോ, ഇലക്ട്റോണിക് മാധ്യമങ്ങളിലോ വിവരങ്ങള്‍ നല്‍കുന്നതിന്, നിശ്ചിത ചെലവ് വിവരാര്‍ത്ഥിയില്‍നിന്ന് ഈടാക്കുന്നുണ്ടെങ്കില്‍ ആ വിവരവും, തുക കണക്കാക്കിയതെങ്ങനെയെന്നും,അടക്കേണ്ട സമയപരിധിയും അയാളെ അറിയിക്കണം.കൂടാതെ, ചുമത്തിയ തുക പുന:പരിശോധിക്കാന്‍, അപ്പീലധികാരിയോട് അപേക്ഷിക്കാന്‍ അയാള്‍ക്ക് അവകാശമുണ്ടെന്നും, അപ്പീലധികാരിയുടെ വിലാസവും അയാളെ അറിയിക്കണം.ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ ഫീസ് നല്കേണ്ടതില്ല.സമയപരിധി കഴിഞ്ഞു നല്‍കുന്ന വിവരങ്ങള്‍ക്കും ഫീസ് നല്കേണ്ടതില്ല.(ഫീസു നിശ്ചയിക്കുന്നത് അതാതു സര്‍ക്കാറുകളാണ്)

അപേക്ഷ നിരസിക്കുകയാണെങ്കില്‍, അതിന്റെ കാരണവും, അപ്പീല്‍ നലകാനുള്ള സമയപരിധിയും അപ്പീലധികാരിയുടെ വിലാസവും വിവരാര്‍ത്ഥിയെ അറിയിക്കണം.

ഒരു മൂന്നാംകക്ഷിയുടെ വിവരങ്ങളാണെങ്കില്‍, അഞ്ചുദിവസത്തിനുള്ളില്‍ അയാളോട് അഭിപ്രായം ആരായണം. മൂന്നാംകക്ഷി പത്തുദിവസത്തിനുള്ളില്‍ അയാളുടെ അഭിപ്രായം അറിയിക്കണം. അപേക്ഷയില്‍ തീരുമാനം എടുക്കുമ്പോള്‍ മൂന്നാംകക്ഷിയുടെ അഭിപ്രായം പരിഗണിക്കണം. എന്നാല്‍, മൂന്നാംകക്ഷിയുടെ നിയമസംരക്ഷണമുള്ള കച്ചവട - വാണിജ്യരഹസ്യങ്ങളൊഴിച്ച്, പൊതുതാത്പര്യങ്ങള്‍ അയാളുടെ സംരക്ഷിതതാത്പര്യങ്ങളല്‍ക്കതീതമായിവരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താം.അപ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍, അക്കാര്യം അയാളെ അറിയിക്കുകയും അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുകയും വേണം.എന്നാല്‍ വിവരം വെളിപ്പെടുത്തുന്ന കാര്യത്തില്‍ വിവരാധികാരി 40 ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണം.
 

8. വിവരം ലഭ്യമാക്കുന്നതിനുള്ള ഫീസ് കേരളത്തില്‍

 • അപേക്ഷാഫീസ് - 10 രൂപ
 • ഒരു സാധാരണ പേജിന്‌ (എ 4 സൈസ്)- 2 രൂപ
 • വലിയ പേജുകള്‍ - യഥാര്‍ത്ഥ ചെലവ്
 • വിവരം പരിശോധന - ആദ്യത്തെ ഒരു മണിക്കൂര്‍ സൗജന്യം
 • തുടര്‍ന്നുള്ള ഓരോ അര മണിക്കൂറിനും - 10 രൂപ വീതം
 • ഫ്ലോപ്പിയിലോ സിഡിയിലോ (ഒരെണ്ണത്തിന്‌) - 50 രൂപ

(ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരില്‍ നിന്നും ഫീസ് ഈടാക്കുന്നതല്ല)

9. അപ്പീല്‍

 • ആവശ്യപ്പെട്ട വിവരം നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭിക്കാതിരുന്നാലോ, അപേക്ഷയിന്മേല്‍ ഒരു തീരുമാനം ലഭിക്കാതെയിരുന്നലോ, വിവരാധികാരിയുടെ തീരുമാനത്തില്‍ ആക്ഷേപമുണ്ടെങ്കിലോ, മൂന്നാം കക്ഷിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന കാര്യത്തില്‍ അയാള്‍ക്കോ, നിശ്ചിത സമയപരിധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിവരാധികാരിയുടെ മുകളിലുള്ള അപ്പീലധികാരിക്ക് ഒരു അപ്പീല്‍ നല്‍കാം.ന്യായമായ കാരണങ്ങള്‍ ഉണ്ടെന്ന് തോന്നുന്ന കാര്യങ്ങളില്‍, 30 ദിവസത്തിനു ശേഷവും അപ്പീല്‍ സ്വീകരിക്കാം.
 • അപ്പീല്‍ 30 ദിവസത്തിനുള്ളില്‍ (ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ 45 ദിവസത്തിനുള്ളില്‍) തീര്‍പ്പാക്കണം.
 • അപ്പീല്‍ തീര്‍പ്പാക്കി 90 ദിവസത്തിനുള്ളില്‍, ഒരു രണ്ടാം അപ്പീല്‍ കേന്ദ്ര/സംസ്ഥാന കമ്മീഷനു സമര്‍പ്പിക്കാം.ന്യായമായ കാരണങ്ങള്‍ ഉണ്ടെന്ന് കമ്മീഷനു തോന്നുന്ന കാര്യങ്ങളില്‍, 90 ദിവസത്തിനു ശേഷവും അപ്പീല്‍ സ്വീകരിക്കാം.
 • മൂന്നാംകക്ഷിയെ സംബന്ധിക്കുന്ന കാര്യത്തില്‍ അയാളുടെ വാദം കമ്മീഷന്‍ കേള്‍ക്കണം.
 • വിവരം നിരസിച്ചതിനുള്ള കാരണങ്ങള്‍ നല്‍കേണ്ടത് (തെളിവുഭാരം) വിവരാധികാരിയാണ്.
 • അപ്പീല്‍ 30 ദിവസത്തിനുള്ളില്‍ (ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ 45 ദിവസത്തിനുള്ളില്‍) തീര്‍പ്പാക്കണം
 • കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കും.

10. സമയപരിധി

 • അപേക്ഷ മറ്റൊരു വിവരാധികാരിക്കു കൈമാറാന്‍ : 5 ദിവസം
 • അപേക്ഷിച്ച വിവരം നല്‍കാന്‍/നിരസിക്കാന്‍ :
  • സാധാരണ അപേക്ഷാഫീസ് നല്‍കിയതു മുതല്‍ 30 ദിവസം.
   • ചെലവുതുക അടയ്ക്നാനാവശ്യപ്പെട്ടതു മുതല്‍ പണമടക്കുന്നതു വരെയുള്ള സമയം കണക്കിലെടുക്കില്ല.
   • മൂന്നാംകക്ഷിയുടെ വിവരം ഉള്‍പ്പെടുന്നു എങ്കില്‍ 40 ദിവസം
    • മൂന്നാംകക്ഷിയോട് അഭിപ്രായമാരായാന്‍: 5 ദിവസം
    • മൂന്നാംകക്ഷിയ്ക്ക് മറുപടിയ്ക്ക് : 10 ദിവസം.
 • ഒന്നാം അപ്പീലിന് : 30 ദിവസം
 • ഒന്നാം അപ്പീല്‍ തീര്‍പാക്കുന്നതിന് : 30 ദിവസം / 45 ദിവസം ( മതിയായ കാരണം രേഖപ്പെടുത്തണം)
 • രണ്ടാം അപ്പീലിന് : 90 ദിവസം

11. കമ്മിഷന്റെ അധികാരങ്ങള്‍

ഈ നിയമമനുസരിച്ച്,

 • ഏതൊരാളില്‍ നിന്നും പരാതികള്‍ സ്വീകരിക്കാന്‍,
  • പരാതി അന്വേഷിക്കുവാന്‍,
  • തെളിവെടുപ്പിന് ഒരാളെ വിളിച്ചു വരുത്തുവാന്‍
  • സത്യവാക്കായി തെളിവുകള്‍ സ്വീകരിക്കുവാന്‍,
  • രേഖകള്‍ കണ്ടെടുക്കുവാന്‍,
  • അവ പരിശോധിക്കുവാന്‍,
  • സര്‍ക്കാര്‍ നിശ്ചയിയ്ക്കുന്ന മറ്റേതൊരു നടപടിയും സ്വീകരിക്കുവാന്‍ കമ്മീഷന് അധികാരമുണ്ട്.

കൂടാതെ, കേന്ദ്ര/സംസ്ഥാന നിയമസഭകള്‍ നിര്‍മ്മിച്ച ഏതൊരു നിയമത്തിലും എന്തുതന്നെ ആയിരുന്നാലും, യാതൊരുകാരണവശാലും ഒരു രേഖയും കമ്മീഷനോട് നിരസിക്കാന്‍ പാടില്ല എന്നും വ്യവസ്ഥയുണ്ട്..

12. ശിക്ഷകള്‍

ഒരു വിവരാധികാരി, അപേക്ഷകള്‍ സ്വികരികാതിരിക്കുകയോ, നിശ്ചിത സമയത്തിനുള്ളില്‍ വിവരം നല്‍കാതിരിക്കുകയോ, മനഃപൂര്‍വ്വം വിവരം നിരസിക്കുകയോ, അറിഞ്ഞുകൊണ്ട് തെറ്റായതോ, അപൂര്‍ണ്ണമായതോ ആയ വിവരം നല്‍കുകയോ, വിവരരേഖകള്‍ നശിപ്പിക്കുകയോ, വിവരം നല്‍കുന്നത് തടസ്സപ്പെടുത്തുകയോ ചെയ്താല്‍, പ്രതിദിനം 250 രൂപാ നിരക്കില്‍, പരമാവധി 25000 രൂപാ വരെ പിഴശിക്ഷ ലഭിക്കും. കൂടാതെ, വകുപ്പുതലത്തില്‍ അച്ചടക്കനടപടിയും ഉണ്ടായേക്കാം. ശിക്ഷാധികാരം കമ്മീഷനാണ്. വിവരാധികാരി, വിവരനല്‍കുന്നതിന് ആവശ്യപ്പെട്ട, മറ്റേതൊരു ഉദ്യോഗസ്ഥനും ഇവ ബാധകമാണ്.

13. മറ്റു കാര്യങ്ങള്‍

 • ഈ നിയമത്തിന്‍ കീഴില്‍, ഉത്തമവിശ്വാസത്തോടെ എടുത്ത ഒരുനടപടിക്കുമെതിരായി ഒരു പരാതിയും നിലനില്‍ക്കില്ല.
 • 1923ലെ ഔദ്യോഗിക രഹസ്യനിയമത്തേക്കാളും, മറ്റേതെതൊരു നിയമത്തേക്കാളും അധികപ്രഭാവമുണ്ടായിരിക്കും.
 • ഈ നിയമമനുസരിച്ചു നല്‍കിയ ഒരുത്തരവിനെതിരായുള്ള ഒരു പരാതിയും ഒരു കോടതിയും പരിഗണിക്കരുത്. എന്നിരിക്കിലും ഹൈക്കോടതിയുടെ റിട്ട് അധികാരവും, സുപ്രീം കോടതിയുടെ റിട്ട് അധികാരവും അപ്പീല്‍ അധികാരവും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളുടെ ഭാഗമാകയാല്‍, ഈ വകുപ്പുണ്ടെങ്കിലും വിവരാവകാശ കമ്മീഷനുകളുടെ തീരുമാനങ്ങള്‍ക്ക് മേല്‍ ഹൈക്കോടതിയേയോ സുപ്രീം കോടതിയേയോ സമീപിക്കാവുന്നതാണ്.
 • അതാതു കമ്മീഷനുകള്‍ വര്‍ഷംതോറും ഒരു റിപ്പോര്‍ട്ട് അതാതു സര്‍ക്കാരിനു നല്‍കണം. എല്ലാ പൊതുസ്ഥാപനങ്ങളൂം ഈ റിപ്പോട്ടിനു വേണ്ട വിവരങ്ങള്‍ നല്‍ക്കണം.
 • അതാതു സര്‍ക്കാരുകള്‍, ഈ നിയമം പൊതുജനങ്ങളെ അറിയിക്കാനായി പരിപാടികള്‍ സംഘടിപ്പിക്കണം; ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കണം; യുക്തമെങ്കില്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കണം; യുകതമായ നിയമങ്ങള്‍ നിര്‍മ്മിക്കണം.
 • 2002ലെ വിവരാവകാശ സ്വാതന്ത്ര്യ നിയമം ഇതോടെ പിന്‍വലിക്കുന്നു.
 

 The Right To Information Act

 

Read in Malayalam  CLICK HERE

 

Right to Information Act is the godsend for a citizen to avail information from any Government Office. A citizen can give application to the Public Information Officer / Assistant Public Information Officer of any Government office for the information he requires. Download the form given below and do what is needed.

 

Download Malayalam Application Form CLICK HERE

 

If your application calling for information from Information Officer / Assistant Information Officer is not successful send appeal to the appellate authority. Download the form below and do what is needed.

 

Download Malayalam Application Form CLICK HERE

 

If the appellate authority also cannot satisfy you with the required information you can send an appeal to the State Information Commissioner in the form appended.

 

Download Malayalam Application Form CLICK HERE

 
Citizens Watch [ Kerala Police ]
 
Citizenswatch is a facility for citizens to transmit pictures and video records of acts of corruption which they have personally witnessed or photographed or audiographed or video graphed. Citizens can file written/digital complaints, pictures, audio clippings, video clippings at citizenswatch@keralapolice.gov.in

 

You can also send such complaints online CLICK HERE

 

OR

 

http://www.keralapolice.org/citizenswatch/citizen.php

 

Emergency Numbers

Crime Stopper
1090

Women Helpline
1091

Highway Alert
9846100100

Nearest Police station
100

Rail Alert
9846200100

 


 

Vigilance and Anti-Corruption Bureau

 

To register a complaint online CLICK HERE

 

OR

http://www.keralavigilance.org/r_complaint.htm

 

Postal Address: The Director,
Vigilance & Anticorruption Bureau
Thiruvananthapuram
E-mail:

keralavigilance@eth.net

directorvacb@keralavigilance.org

igpvigilance@keralavigilance.org
Tel

0471-2303220

   

There are three dedicated telephone lines are installed in the offices for receiving complaints from public.
These numbers are

1. Vigilance and Anti Corruption Bureau, Southern Range, Thiruvananthapuram>>0471-6450303
2. Vigilance and Anti Corruption Bureau, Central Range, Ernakulam>>>>>>>>>>>0484-6450303
3. Vigilance and Anti Corruption Bureau, Northern Range, Kozhicode>>>>>>>>>>0495-6450303
4. Vigilance & Anti-Corruption Bureau, Northern Range, Kozhikode>>>>>>>>>>>0495 - 6450303


 

Kerala Public Service Commission

 

Online Application CLICK HERE

 

OR

 

http://www.psc.kerala.gov.in/online/

 

 


 

Government Key Contacts Details

 

CLICK HERE

 

OR

 

http://www.kerala.gov.in/keycontacts.htm

 


 

Kerala Womens Commission

 

CLICK HERE

 

OR

 

http://www.kerala.gov.in/womencommition/women.htm

 

 


 

Kerala State Human Rights Commission

Office Address
Kerala State Human Rights Commission
Arka Nilayam
M.P. Appan Road
Vazhuthacaud
Thiruvananthapuram-14
Ph : 0471 - 2337263
www.kshrc.kerala.gov.in

 


 

Consumer Redressal

 

CLICK HERE

 

OR

 

http://www.kerala.gov.in/grievanceredressal/redressal.htm