The Official Website Of Edathirinji [ Since 2002 ]
ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങള്‍ കൊണ്ട് മനസ്സില്‍ വികാരങ്ങള്‍ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കല. രാഗ താള പദാശ്രയമായതാണ്‌ സംഗീതം എന്നാണ്‌ നാട്യശാസ്ത്രത്തില്‍ സംഗീതത്തെക്കുറിച്ചു പറയുന്നത്.  സമ്യക്കാകുന്ന ഗീതം (നല്ല ഗീതം) എന്നാണ് സംഗീതം എന്ന വാക്കിനര്‍ത്ഥം. ശ്രോതാക്കളില്‍ സന്തോഷം,ദുഃഖം, അനുകമ്പ, തുടങ്ങിയ വികാരങ്ങള്‍ ഉളവാക്കാന്‍ സംഗീതത്തിനു കഴിയുമെന്ന് വിശ്വസിക്കുന്നു. മഴ പെയ്യിക്കാനും, രോഗശമനത്തിനും വരെ സംഗീതത്തെ ഉപയോഗിക്കാമെന്ന് ചിലര്‍ വിശ്വസിക്കുന്നു. ശാസ്ത്രീയമായി ശ്രുതി, താളം, ഭാവം അഥവാ ശബ്ദത്തിന്റെ പലതരത്തിലുള്ള വ്യതിയാനങ്ങള്‍ എന്നിവയാണ് സംഗീതത്തിലെ പ്രധാനഘടകങ്ങള്‍. ഈ കലയ്ക്ക്, ഒരുപക്ഷെ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. ശബ്ദങ്ങള്‍ ഉപയോഗിച്ച് ഇരകളെ ആകര്‍ഷിക്കുവാനും, മറ്റാശയങ്ങള്‍ വിനിമയം ചെയ്യാനും ആദിമമനുഷ്യന് കഴിഞ്ഞിരുന്നു. പിന്നീട്, സമൂഹമായി ജീവിക്കാനും കൂട്ടായി അധ്വാനിക്കാനും തുടങ്ങിയപ്പോള്‍ വിരസതയകറ്റാനും ഉന്മേഷം പകരാനും സംഗീതം ഒരു കലയായി വികസിച്ചുവന്നു. ജനങ്ങളുടെ സാംസ്കാരികപുരോഗതിയില്‍ സംഗീതത്തിന് ഒരു പ്രധാന പങ്കുണ്ട്. സംഗീതോപകരണം ഉപയോഗിച്ചും വായ കൊണ്ടുമാണ് മനുഷ്യന്‍ സംഗീതം ആലപിക്കുന്നത്. പടിഞ്ഞാറന്‍ സംഗീതം, കിഴക്കന്‍ സംഗീതം എന്നു രണ്ടു രീതിയിലാണ് ആഗോള സംഗീതത്തെ പൊതുവേ ഭൂമിശാസ്ത്രപരമായി വേര്‍തിരിചിട്ടുള്ളത്. മനുഷ്യര്‍(പല രാജ്യങ്ങളിലെയും) കൂടുതല്‍ ബന്ധപ്പെട്ടതുമൂലം സംഗീത രീതികളും കൂടികലര്‍ന്നു. അത് പിന്നീട് ഫ്യൂഷന്‍ സംഗീതം എന്ന വിഭാഗമായും അറിയപ്പെട്ടുതുടങ്ങി.
 
P. Jayachandran Songs
 

 
 
 
K. J. Yesudas Songs
 

 
 
 
K. S. Chithra Songs
 
 

 
 
A. R. Rahman Songs
 
 

 
 
 
M. G. Sreekumar Songs
 

 

 

ഓണ്‍ലൈന്‍ സംഗീതം കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക