The Official Website Of Edathirinji [ Since 2002 ]

പൊതുവിവരങ്ങള്‍

ജില്ല

:

തൃശ്ശൂര്‍
ബ്ളോക്ക്

:

വെള്ളാങ്ങല്ലൂര്‍
വിസ്തീര്‍ണ്ണം

:

18.57ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം

:

13

ജനസംഖ്യ

:

17204
പുരുഷന്‍മാര്‍

:

8089
സ്ത്രീകള്‍

:

9115
ജനസാന്ദ്രത

:

926
സ്ത്രീ : പുരുഷ അനുപാതം

:

1127
മൊത്തം സാക്ഷരത

:

91.75
സാക്ഷരത (പുരുഷന്‍മാര്‍ )

:

95.54
സാക്ഷരത (സ്ത്രീകള്‍ )

:

88.52
Source : Census data 2001

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പേര്

:

എ.കെ.അനന്തശയനന്‍
ഫോണ്‍ (ആപ്പീസ്)

:

0460 2273057
ഫോണ്‍ (വീട്)

:

***

 

 

 

തെരഞ്ഞെടുപ്പു വിവരങ്ങള്‍

വാര്‍ഡ് വിജയി പാര്‍ട്ടി വോട്ടുകള്‍
1 Jessy Ganeshan CPI 483
2 Ramakrishnan.o.K CPI 447
3 Mani.P CPI 461
4 Anandan Master CPI(M) 445
5 Omana Rajan DIC(K) 430
6 Syamala Sasidharan INDEPENDENT 434
7 Noby Lonankutty INC 352
8 Rajeswary Jayasenan INDEPENDENT 404
9 Unnikrishnan.C.M INC 501
10 Ammini Ashokan CPI(M) 470
11 Priya Chandran BJP 428
12 Amrita Gopalakrishnan CPI(M) 445
13 Biju.K.C CPI 573

 

ജില്ല

:

തൃശ്ശൂര്‍
ബ്ളോക്ക്

:

വെള്ളാങ്ങല്ലൂര്‍
വിസ്തീര്‍ണ്ണം

:

18.57ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം

:

13

ജനസംഖ്യ

:

17204
പുരുഷന്‍മാര്‍

:

8089
സ്ത്രീകള്‍

:

9115
ജനസാന്ദ്രത

:

926
സ്ത്രീ : പുരുഷ അനുപാതം

:

1127
മൊത്തം സാക്ഷരത

:

91.75
സാക്ഷരത (പുരുഷന്‍മാര്‍ )

:

95.54
സാക്ഷരത (സ്ത്രീകള്‍ )

:

88.52
Source : Census data 2001

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പേര്

:

എ.കെ.അനന്തശയനന്‍
ഫോണ്‍ (ആപ്പീസ്)

:

0460 2273057
ഫോണ്‍ (വീട്)

:

***
 
 

സ്റ്റാന്റിംഗ് കമ്മിറ്റികള്‍

ക്രമനമ്പര്‍ സ്റ്റാന്റിംഗ് കമ്മറ്റിയുടെ  പേര് അംഗങ്ങളുടെ പേര് ഔദ്യോഗിക പദവി
1 ക്ഷേമകാര്യം ജെസി ഗണേശന്‍ ചെയര്‍പേഴ്സന്‍
    പി. മണി മെമ്പര്‍
    ശ്യാമള ശശിധരന്‍  മെമ്പര്‍
    സി. എം.ഉണ്ണികൃഷ്ണ്‍ മെമ്പര്‍
2 ധനകാര്യം കെ. സി. ബിജു ചെയര്‍മാന്‍
    ഓമന രാജന്‍ മെമ്പര്‍
    നോസി ലോനന്‍കുട്ടി മെമ്പര്‍
    രാജേശ്വരി ജയസേന്‍ മെമ്പര്‍
3 വികസനം അമൃത ഗോപാല കൃഷ്ണന്‍ ചെയര്‍പേഴ്സന്‍
    പ്രിയ ചന്ദ്രന്‍  മെമ്പര്‍
    അമ്മിണി അശോകന്‍ മെമ്പര്‍
    ഒ. കെ. രാമകൃഷ്ണന്‍ മെമ്പര്‍
 

മുന്‍ പ്രസിഡന്റുമാര്‍

ക്രമനമ്പര്‍ മുന്‍പ്രസിഡന്റുമാരുടെ പേരുവിവരം വര്‍ഷം
1 ഒ .ഒ. പൊറിഞ്ചു 1952
2 ജോസഫ് പെരേ 1953
3 കെ. കെ. രാമകൃഷ്ണന്‍ മാസ്റ്റര്‍ 1954-1963
4 പി.വി. ഗോവിന്ദന്‍ മാസ്റ്റര്‍ 1963-1964
5 പി. പി. പിയൂസ് 1964-1977
6 .ഇ. ജി.നാരായണന്‍ 1979-1980
7 കെ. കെ. നന്ദകുമാര്‍ 1981
8 പരമേശ്വരന്‍ മേനോന്‍ 1981-1983
9 കെ. കെ. വിജയന്‍ 1983-1984
10 പി. രാമന്‍ 1988-1991
11 കെ. കെ. വേലായുധന്‍ 1991-1995
12 ഇ. കെ. ഗോപിനാഥന്‍  
13 കെ. വി. രാമകൃഷ്ണന്‍  
14 ശാരദാ രാമന്‍  
15 പി. മണി.   
 
 

വിവരാവകാശം

അറിയാനുള്ള അവകാശം

തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.

വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്

വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്‍കണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്‍ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.

വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍

നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്‍കാന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ ‍കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

രേഖകള്‍ ലഭ്യമല്ലെങ്കില്‍

യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍  ‍കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്‍പ്പ് നല്‍കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.

വികസന പദ്ധതികളുടെ വിവരങ്ങള്‍

വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.

 

ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ ‍- എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.

ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005

2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.

നിയമത്തിന്റെ പ്രാധാന്യം

1  ഒരു കുടുംബത്തിന് 100 ദിവസം തൊഴില്‍ നല്‍കുന്നു.

2.  തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം.

3.  ഗ്രാമസഭ നിര്‍മ്മാണപ്രവൃത്തി നിശ്ചയിക്കുന്നു.

4.  തൊഴില്‍ 1/3 ഭാഗം സ്ത്രീകള്‍ക്ക് ഉറപ്പ് നല്‍കുന്നു.

5.  പ്രവൃത്തികളിലും ജോലിക്കാരുടെ പട്ടികയിലും നിര്‍മ്മാണ ജോലികളെ സംബന്ധിച്ചും സുതാര്യത ഉറപ്പു നല്‍കുന്നു.

6.  ഗ്രാമപഞ്ചായത്ത് പദ്ധതി നടത്തിപ്പ് നിര്‍വ്വഹിക്കുന്നു.

7.  തൊഴിലാളികള്‍ക്കു പരിരക്ഷ ഉറപ്പു നല്‍കുന്നു.

(a) അപകടങ്ങള്‍ക്കു ചികിത്സ സൌജന്യമായി നല്‍കുന്നു.

(b) ചികിത്സാസമയത്ത് 50% വേതനം.

(c) ജോലിസ്ഥലത്ത് മരണം സംഭവിച്ചാല്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നു.

(d) അംഗവൈകല്യമുണ്ടായാലും നഷ്ടപരിഹാരം നല്‍കുന്നു.

തൊഴിലിനുള്ള യോഗ്യത

1. പഞ്ചായത്തു പ്രദേശത്ത് താമസിക്കുന്നവരായിരിക്കണം.

2.  തൊഴിലിനായി രജിസ്റര്‍ ചെയ്തിരിക്കണം.

3.  തൊഴില്‍ കാര്‍ഡ് ലഭിച്ചവരായിരിക്കണം.

4.  തൊഴില്‍ കാര്‍ഡില്‍ പേരുണ്ടായിരിക്കണം.

തൊഴിലിന്റെ പ്രത്യേകത

1.  താമസസ്ഥലത്തിന് 5 കി.മി. ചുറ്റളവിനുള്ളില്‍ തൊഴില്‍ നല്‍കുന്നു.

2.  5 കി.മി. പുറത്ത് വേതനത്തിന്റെ 10% അധികം നല്‍കുന്നു.

3.  14 ദിവസം തുടര്‍ച്ചയായി തൊഴില്‍ നല്‍കുന്നു.

4.  കരാറുകാരെ പൂര്‍ണ്ണമായി ഒഴിവാക്കുന്നു.

5.  തൊഴില്‍ ലഭ്യത കുറയ്ക്കുന്ന യന്ത്രങ്ങള്‍ ഒഴിവാക്കുന്നു.

സ്ത്രീ തൊഴിലാളികള്‍ക്കുള്ള പരിരക്ഷ

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം; സ്ത്രീതൊഴിലാളികളുടെ കുട്ടികളെ നോക്കുന്നതിന് ഒരു സ്ത്രീയെ ചുമതലപ്പെടുത്തുന്നു; അവര്‍ക്കും വേതനം നല്‍കുന്നു.

തൊഴിലില്ലായ്മാ വേതനം

അപേക്ഷ ലഭിച്ച് 100 ദിവസം തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം അനുവദിക്കുന്നു. ആദ്യത്തെ 30 ദിവസം വേതനത്തിന്റെ 25%, തുടര്‍ന്ന് 50%.

ഏറ്റെടുക്കാവുന്ന പ്രവര്‍ത്തികള്‍

1. ജലസംരക്ഷണ/സംഭരണ പ്രവര്‍ത്തികള്‍ .

2. വരള്‍ച്ചനിവാരണ പ്രവൃത്തികള്‍ (മരം വെച്ചു പിടിപ്പിക്കല്‍ മുതലായവ).

3.  ജലസേചന തോടുകളുടെ നിര്‍മ്മാണം.

4. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമിയില്‍ ജലസേചന സൌകര്യം ഏര്‍പ്പെടുത്തല്‍ .

5. പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനര്‍നിര്‍മ്മാണം.

6. ഭൂവികസന പ്രവൃത്തികള്‍ .

7. വെള്ളപ്പൊക്കനിവാരണ പ്രവൃത്തികള്‍ (അഴുക്കുചാലുകള്‍ ഉള്‍പ്പെടെ).

8. റോഡുകളുടെ നിര്‍മ്മാണം.

9. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് പ്രവൃത്തികള്‍ .

ധനകാര്യം

1. പദ്ധതിതുകയുടെ 90% കേന്ദ്ര ഗവണ്‍മെന്റും 10% സംസ്ഥാന സര്‍ക്കാരും വഹിക്കുന്നു.

2. മൊത്തം തുകയുടെ 60% അവിദഗ്ദ തൊഴിലാളികളുടെ വേതനത്തിനും, 40% നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിക്കുന്നതിനും ഉപയോഗിക്കുന്നു.

 

 

കമ്പ്യൂട്ടര്‍വല്‍ക്കരണം

തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും  ജില്ലാതല സാങ്കേതിക സഹായം ഏകോപിപ്പിക്കുന്നതിനായി ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നു. ഓരോ ബ്ളോക്കിലും വരുന്ന ഗ്രാമപഞ്ചായത്തുകളിലും ബ്ളോക്ക് പഞ്ചായത്തിലും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനായി ബ്ളോക്ക് കേന്ദ്രീകരിച്ച്  ടെക്നിക്കല്‍ ഓഫീസര്‍മാരും  പ്രവര്‍ത്തിക്കുന്നുണ്ട്. വിപുലമായ സാങ്കേതിക സഹായത്തിനുള്ള സംവിധാനം നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിനായി വികസിപ്പിച്ച ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഗ്രാമപഞ്ചായത്തുകളിലും വിന്യസിച്ചു വരികയാണ്.

 

 

ഫ്രണ്ട് ഓഫീസ് സംവിധാനം

ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ജനങ്ങള്‍ക്ക് :-

  • സേവനങ്ങള്‍ ലഭ്യമാകുന്ന തീയതി ഉറപ്പുനല്‍കുന്നു;
  • സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നു;
  • ഒരു സേവനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും അപാകത പരിഹരിക്കുന്നതിനുമായി ഒരുതവണ ഓഫീസില്‍ വന്നാല്‍ മതിയെന്ന അവസ്ഥ ഉറപ്പുനല്‍കുന്നു;
  • സേവനങ്ങള്‍ ലഭിക്കാന്‍ വേണ്ട മാനദണ്ഡങ്ങള്‍ ലഭ്യമാക്കുന്നു;
  • സേവനങ്ങള്‍ എപ്പോഴെല്ലാം ലഭിക്കുമെന്ന വിവരംലഭ്യമാക്കുന്നു;
  • സേവനങ്ങള്‍ക്ക് ആരെ സമീപിക്കണമെന്നവിവരംലഭ്യമാക്കുന്നു;
  • ഉദ്യോഗസ്ഥരിലൂടെയും ചെക്ക്ലിസ്റ്, പൌരാവകാശരേഖ തുടങ്ങിയവ വഴി സംശയങ്ങള്‍ തീര്‍ക്കുന്നതിന് പ്രത്യേക സംവിധാനം ഉറപ്പുനല്‍കുന്നു;
  • കഴിവതും പ്രിന്റ് ചെയ്ത അപേക്ഷകള്‍ ലഭ്യമാക്കുന്നു.

 

പരാതിപരിഹാര വിഭാഗം

പരാതിപരിഹാര സെല്‍

ഗ്രാമപഞ്ചായത്തുമായോ, ഗ്രാമപഞ്ചായത്തിന്റെ അധികാരത്തില്‍ വരുന്ന സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കുന്നതിനായി ഒരു പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നു. പരാതികള്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റിനാണ് നല്‍കേണ്ടത്. പരാതികളില്‍  ‍സ്വീകരിച്ച നടപടി പരാതിക്കാരനെ അറിയിക്കുന്നതാണ്.

ബന്ധപ്പെടേണ്ട വിലാസം :-

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പേര്

:

എ.കെ.അനന്തശയനന്‍
ഫോണ്‍ (ആപ്പീസ്)

:

0460 2273057
ഫോണ്‍ (വീട്)

:

***