The Official Website Of Edathirinji [ Since 2002 ]


ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗങ്ങള്‍
 
വെല്‍ത്ത്‌ ക്രിയേഷന്‍ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങള്‍ക്ക്‌ അപ്പുറത്തേക്ക്‌ പോകാന്‍ നമുക്ക്‌ കഴിയണം.
 
ബാങ്ക്‌ , കമ്പനി ഫിക്‌സഡ്‌ ഡിപ്പോസിറ്റുകള്‍, പോസ്റ്റ്‌ ഓഫീസ്‌ നിക്ഷേപങ്ങള്‍, ഗോള്‍ഡ്‌, ചിട്ടി തുടങ്ങിയവയ്‌ക്ക്‌ പകരം നൂതനമായ ചില നിക്ഷേപ മാര്‍ഗങ്ങള്‍ കണ്ടെത്തണം. രാജ്യാന്തര തലത്തിലുള്ള നിക്ഷേപമാര്‍ഗങ്ങളും ഉപയോഗപ്പെടുത്തണം.

 
ഒരു അസറ്റ്‌ ക്ലാസും എല്ലാ വര്‍ഷവും മികച്ച വരുമാനം തരുന്നവ ആകണമെന്നില്ല. അതിനാല്‍ ഏതെങ്കിലുമൊന്നില്‍ മുഴുവന്‍ പണവും നിക്ഷേപിക്കുന്നത്‌ ഒരിക്കലും ബുദ്ധിപരമാകില്ല. ഏത്‌ വിഭാഗമായിരിക്കും അടുത്ത വര്‍ഷങ്ങളില്‍ മികച്ച റിട്ടേണ്‍ നല്‍കുന്നതെന്ന്‌ ആര്‍ക്കും പ്രവചിക്കാനുമാകില്ല. അതിനാല്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ എത്ര ശതമാനം ഓഹരി വിപണിയിലും സ്വര്‍ണത്തിലും മ്യൂച്വല്‍ ഫണ്ടുകളിലും ഇന്റര്‍നാഷണല്‍ ഫണ്ടുകളിലുമൊക്കെയായി നിക്ഷേപിക്കാമെന്ന്‌ കണക്കാക്കി അതിന്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌.  
 
10 വര്‍ഷം മുമ്പ്‌ ഒരു ലക്ഷം രൂപ ഇക്വിറ്റി ഫണ്ടിലാണ്‌ നിക്ഷേപിച്ചിരുന്നതെങ്കില്‍ അതിപ്പോള്‍ എട്ട്‌ ലക്ഷം രൂപയായി മാറിയേനെ. അതിനാല്‍ ഇപ്പോള്‍ ഇക്വിറ്റി ഫണ്ടുകളില്‍ ദീര്‍ഘകാല നിക്ഷേപം നടത്തുന്നതും ഗുണകരമാണ്‌.
 
ഇന്ത്യയുടെ മാറിവരുന്ന സാമ്പത്തിക ഉണര്‍വിന്‌ പ്രധാന കാരണമെന്തെന്നറിയുമോ, ഇന്ത്യന്‍ കമ്പനികളുടെ മെച്ചപ്പെട്ട പ്രകടനമാണ്‌ അതിനു പിന്നിലെന്നു നമുക്കറിയാം.എന്നാല്‍ ഈ നേട്ടങള്‍ നമുക്കു വ്യക്തിഗതമായി പ്രത്യക്ഷത്തില്‍ എന്തെങ്കിലും ലാഭം നല്കുന്നുണ്ടോ ? ഉണ്ട്, അതിനുള്ള എളുപ്പ വഴിയാണു ഓഹരി വിപണിയില്‍ നിക്ഷേപിക്കുക എന്നത്.
 
പണമാണു ഓഹരി വിപണിയിലെ നമ്മുടെ പണിയായുധം. പണമെന്ന ഈ ഉപകരണത്തെ ഫലപ്രധമായി വിനിയോഗിക്കുന്നതിലൂടെ നമുക്കു കൂടുതല്‍ നേട്ടമുണ്ടാക്കുന്നതിനു വേണ്ടി സാധിക്കും. ഓണ്‍ലൈനായും ഓഫ്‌ലൈനായും നമുക്കു ഓഹരി വിപണിയില്‍ ഇടപാട് നടത്താം. കമ്പ്യൂട്ടറും ഇന്‍റ്റര്‍നെറ്റും ഉപയോഗിച്ചു വീട്ടിലോ ഓഫീസിലോ ഇരുന്നു നമുക്കു ഓണ്‍ലൈനായി ഓഹരി വാങ്ങല്‍ വില്‍പനകള്‍ നടത്താം. എന്നാല്‍ മേല്‍പറഞ്ഞ സൌകര്യവും പരിഞാനവും ഇല്ലത്തവര്‍ക്കും ഓഫ്‌ലൈനായി ഓഹരി വാങ്ങുകയും വില്‍ക്കുകയുംചെയ്യാം. ഫോണ്‍ വഴിയും SMS അയച്ചും ബ്രോക്കിങ് ഓഫീസില്‍ ചെന്നും ഓഹരി ഇടപാടു നടത്തുന്നതിനെയണു ഓഫ്‌ലൈന്‍ എന്നതു കൊണ്ടുദ്ദേഷിക്കുന്നത്‌. ഇന്നു വിവിധ ഓഹരി ബ്രോകറിങ് സ്ഥാപനങളുംഓണ്‍ലൈന്, ഓഫ്‌ലൈന്‍ സേവനങള്‍ നല്‍കുന്നുണ്ട്.

ഓഹരിയില്‍ നിക്ഷേപം നടത്തി ആകര്‍ഷകമായ വരുമാനം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍?
 
എങ്കില്‍ ഇന്നു തന്നെ വിളിക്കുക 0480 - 2833552 / 2833553
 
Real Securities & Financial Services
Business Partner - India Infoline Ltd 
1st Floor, Abhiman Tower
Chandakkunnu, Irinjalakuda
Call : 0480-2833552 / 2833553 / 9446529829

ഈ തന്ത്രങ്ങള്‍ പരീക്ഷിക്കുക

സ്വര്‍ണത്തിലും വേണം നിക്ഷേപം. പണപ്പെരുപ്പം മൂലം ഉണ്ടാകുന്ന നഷ്‌ടത്തെ ചെറുക്കാന്‍ പറ്റിയ നിക്ഷേപ മാണ്‌ സ്വര്‍ണത്തിലേത്‌. 5-10 ശതമാനത്തോളം നിക്ഷേപം ഇതില്‍ നടത്താം. ഇതിന്റെ 70 ശതമാനം ഇ.റ്റി.എഫുകളിലും 30 ശതമാനം ഗോള്‍ഡ്‌ ഫണ്ടുകളിലും നിക്ഷേപിക്കുക.

അടിസ്ഥാന ഘടകങ്ങള്‍ ശക്തമായ ഓഹരികളില്‍ നിക്ഷേപിക്കുക. കമ്പനികള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുക. അല്ലാതെ അവ പ്രവര്‍ത്തിക്കുന്ന മേഖലകള്‍ നോക്കിയല്ല നിക്ഷേപിക്കേണ്ടത്‌.

ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഫണ്ടുകള്‍ മികച്ചത്‌. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനരംഗത്ത്‌ 10 ലക്ഷം കോടി രൂപയാണ്‌ നിക്ഷേപിക്കപ്പെടുക. അതിനാല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഫണ്ടുകളിലെ നിക്ഷേപവും നേട്ടം നല്‍കുന്നതാണ്‌.

യുലിപ്പില്‍ ദീര്‍ഘകാല നിക്ഷേപം നടത്താം. യുലിപ്പുകളെ സംബന്ധിച്ചിടത്തോളം കുറഞ്ഞത്‌ 10 വര്‍ഷത്തിലധികമുള്ള നിക്ഷേപങ്ങളാണ്‌ പ്രയോജനകരമായിട്ടുള്ളത്‌. പ്രമുഖ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ, ഉയര്‍ന്ന അറ്റ ആസ്‌തി മൂല്യം ഉറപ്പുതരുന്ന ഫണ്ടുകളില്‍ നിക്ഷേപിക്കുക.

 
റിയല്‍ എസ്റ്റേറ്റ്‌ ഫണ്ടുകളും നിക്ഷേപ യോഗ്യം. റിയല്‍ എസ്റ്റേറ്റ്‌ മേഖല അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 26 ശതമാനം വളര്‍ച്ച നേടുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളുള്ളതു പോലെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളും നിലവില്‍ വന്നുകഴിഞ്ഞു. ആദിത്യ ബിര്‍ള റിയല്‍ എസ്റ്റേറ്റ്‌ ഫണ്ടാണ്‌ ഈ രംഗത്ത്‌ അടുത്ത കാലത്തായി ലോഞ്ച്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. ഇതിലെ കുറഞ്ഞ നിക്ഷേപം 25 ലക്ഷം രൂപയാണ്‌. കൂടുതല്‍ ഫണ്ടുകള്‍ ഈ രംഗത്തുണ്ടാകുന്നത്‌ നിക്ഷേപകര്‍ക്ക്‌ പ്രയോജനപ്രദമാകും. ലോകത്ത്‌ എല്ലായിടത്തും തന്നെ നിക്ഷേപരംഗത്തെ ഒരു മുഖ്യ വിഭാഗമാണ്‌ റിയല്‍ എസ്റ്റേറ്റ്‌ മ്യൂച്വല്‍ ഫണ്ടുകള്‍.

പ്രൈവറ്റ്‌ ഇക്വിറ്റി ഫണ്ടുകളിലും നിക്ഷേപം വേണം. ലിസ്റ്റ്‌ ചെയ്യാത്ത കമ്പനികളില്‍ അവയുടെ വളര്‍ച്ചാ ഘട്ടത്തില്‍ നിക്ഷേപിക്കുക. മികച്ച നേട്ടം ഉറപ്പാണ്‌. റിലയന്‍സ്‌, ബിര്‍ള എന്നിവയ്‌ക്ക്‌ പ്രൈവറ്റ്‌ ഇക്വിറ്റി ഫണ്ടുകളുണ്ട്‌. ഇതിലെ കുറഞ്ഞ നിക്ഷേപം 25 ലക്ഷം രൂപയാണ്‌. കാപ്പിറ്റല്‍ പ്രൊട്ടക്‌ഷന്‍ സ്‌കീമുകളാണ്‌ മറ്റൊരു ഉല്‍പ്പന്നം. ഇവ 70 ശതമാനം ഓഹരിയിലും 30 ശതമാനം ഡെറ്റിലും നിക്ഷേപിക്കുന്നവയാണ്‌. നിക്ഷേപ തുക സംരക്ഷിക്കപ്പെടുമെന്നതിനു പുറമെ ബാങ്ക്‌ നിക്ഷേപങ്ങളെക്കാള്‍ 3-4 ശതമാനം അധിക വരുമാനം ലഭിക്കുമെന്നതാണ്‌ ഇവയുടെ നേട്ടം.

നിക്ഷേപ തുകയ്‌ക്ക്‌ പരമാവധി സംരക്ഷണം വേണോ എങ്കില്‍ അതിനും ഫണ്ട്‌ ഉണ്ട്‌. ഇങ്ങനെയുള്ളവര്‍ക്കായി കാപ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ഫണ്ട്‌ ഇപ്പോള്‍ ലഭ്യമാണ്‌. ഇത്തരം ഫണ്ടുകളില്‍ 70 ശതമാനത്തോളം ഡെറ്റിലും 30 ശതമാനത്തോളം ഓഹരിയിലുമാണ്‌ നിക്ഷേപിക്കുക. വിപണിയിലെ ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ കൊണ്ടുള്ള നഷ്‌ടത്തെ ഇത്‌ ഇല്ലാതാക്കുന്നു.
 
സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാനുകളാണ്‌ വെല്‍ത്ത്‌ ക്രിയേഷനുള്ള മറ്റൊരു മാര്‍ഗം. ഉദാഹരണമായി പ്രതിമാസം ഒരു ലക്ഷം രൂപ വീതം ഒരു മ്യൂച്വല്‍ ഫണ്ടില്‍ എസ്‌.ഐ.പിയിലൂടെ നിക്ഷേ പിക്കുകയാണെങ്കില്‍ 28 വര്‍ഷം കൊണ്ട്‌ നിങ്ങള്‍ നിക്ഷേപിച്ച 3.36 കോടി രൂപ 100 കോടിയായി വളരുന്നതാണ്‌. ഒരു ലക്ഷത്തിന്‌ പകരം പ്രതിമാസം 10,000 രൂപ വീതമാണ്‌ നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ 10 കോടിയും 1000 രൂപ വീതമാണ്‌ നിക്ഷേപിക്കുന്നതെങ്കില്‍ ഒരു കോടിയും ലഭിക്കുന്നതാണ്‌.  നിക്ഷേപകന്റെ ഏറ്റവും വലിയ ശത്രു അത്യാഗ്രഹമണ്‌. അതിനെ അടക്കാന്‍ അച്ചടക്കം ശീലിക്കുക. വിപണിയിലെ ഗതിവിഗതികള്‍ക്ക്‌ അനുസരിച്ച്‌ നിക്ഷേപം സുരക്ഷിത മാര്‍ഗങ്ങളിലേക്ക്‌ മാറ്റണം.

പോസിറ്റീവായ മനോഭാവമാണ്‌ ഏതു രംഗത്തായാലും വിജയിക്കാന്‍ അവശ്യം വേണ്ടത്‌. നിങ്ങള്‍ക്ക്‌ നിങ്ങളുടെ രാജ്യത്തിലും നിങ്ങളിലും വിശ്വാസമുണ്ടോ? എങ്കില്‍ രാജ്യം വളരുമ്പോള്‍ നിങ്ങള്‍ക്കും വളരാന്‍ കഴിയും.
 

ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗങ്ങള്‍ അറിയുന്നതിനും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനും വിളിക്കുക അല്ലെങ്കില്‍ ഞങ്ങളുടെ ഓഫീസ് സന്ദര്‍ശിക്കുക

 

Real Securities & Financial Services
Business Partner - India Infoline Ltd 
1st Floor, Abhiman Tower
Chandakkunnu, Irinjalakuda
Call : 0480-2833552 /2833553 / 9446529829